Visitors

Thursday 29 December 2011

ഫസ്റ്റ് എയിഡ്


ഫസ്റ്റ് എയിഡ് അഥവാ പ്രഥമ ശുഷ്രൂഷ എന്നത് പെട്ടെന്ന് ഒരു അസുഖമോ, അപകടമോ വരൂമ്പോള്‍ നല്‍കേണ്ട ശുശ്രൂഷയാണ് എന്ന് ഒറ്റ വാക്കില്‍ പറയാം. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഡോക്ടര്‍ തന്നെ വേണമെന്നില്ല. പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നേടിയ ആര്‍ക്കും ചെയ്യാവുന്നതേ ഉള്ളൂ ഇത്. വിദേശ രാജ്യങ്ങളില്‍ എല്ലാം സാധാരണ ജനങ്ങള്‍ക്കും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഫസ്റ്റ്  എയിഡ് എന്നു പറയുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന ചിത്രം ബസിലും മറ്റും കാണുന്ന ഒരു ബോക്സാണ്. പ്രഥമ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ പ്രഥമ ശുശ്രൂഷ നല്‍കുന്നത് വഴി അപകടത്തില്‍ പെട്ടിരിക്കുന്ന ഒരാളുടെ ജീവന്‍ ഒരു പരിധി വരെ രക്ഷിക്കാന്‍ സാധിക്കുന്നു.
ലക്ഷ്യങ്ങള്‍
ഫസ്റ്റ്  എയിഡിന്റെ ലക്ഷ്യങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം
ജീവന്‍ രക്ഷിക്കുക: 
ഫസ്റ്റ് എയിഡിന്റെ പ്രധാന ലക്ഷ്യം ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. ഇങ്ങനെ ഫസ്റ്റ്  എയിഡ് നല്‍കുന്നത് വഴി പെട്ടെന്നുണ്ടാവുന്ന ഒരു അസുഖത്തില്‍ നിന്നോ അപകടത്തില്‍ നിന്നോ രോഗിയെ രക്ഷിക്കാന്‍ സാധിക്കുന്നു.
കൂടുതല്‍ അപകടം വരാതെ നോക്കുക.
അസുഖം ഭേദമാവാനുള്ള നടപടികള്‍ നോക്കുക
അത്യാഹിതം സംഭവിക്കുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഫസ്റ്റ്  എയിഡ് നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവ ഫസ്റ്റ്  എയിഡിന്റെ എബിസി (Airway, Breathing, Circulation) എന്നറിയപ്പെടുന്നു. ഇതില്‍ ആദ്യം ശ്വാസമൊക്കെ സാധാരണ ഗതിയിലാണോ എന്ന് നോക്കലാണ് ചെയ്യുന്നത്. കാരണം ശ്വാസ തടസ്സം ഉണ്ടാവുക എന്നുള്ളത് ജീവന് ഭീഷണിയായിട്ടുള്ള അവസ്ഥയാണ്. അതു കൊണ്ട് ശ്വാസത്തിന് എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കില്‍ ഫസ്റ്റ്  എയിഡില്‍ പ്രാവീണ്യമുള്ള ആള്‍ കൃത്രിമ ശ്വാസം നല്‍കലാണ് അടുത്ത പടി.
ഓരോ അത്യാഹിത ഘട്ടങ്ങള്‍ വരുമ്പോളും നല്‍കേണ്ട ഫസ്റ്റ്  എയിഡുകളില്‍ വ്യത്യാസമുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു.
മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം
വളര്‍ത്തോമനകളായ പട്ടിയില്‍ നിന്നോ പൂച്ചയില്‍ നിന്നോ ആണ് അധികവും കടിയും മാന്തും ഏല്‍ക്കുന്നത്. പൂച്ചയുടെ കടിയില്‍ നിന്നാണ് അണു ബാധ ഏല്‍ക്കാനുള്ള സാദ്ധ്യത കൂടുതല്‍ എന്നാണെങ്കിലും, പട്ടിയുടെ കടിയാണ് അധികവും ഏല്‍ക്കേണ്ടി വരുന്നത്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും മറ്റും കുരങ്ങുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അത്തരം ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. ചെറിയ മുറിവുകള്‍ക്ക്-
വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക. അണു ബാധ ഉണ്ടാവുന്നത് തടയുന്നതിന് വേണ്ടി ബാന്‍ഡേജ് കൊണ്ട് മുറിവ് കെട്ടി വെക്കുക.
2. ആഴത്തിലുള്ള മുറിവുകള്‍ക്ക്-
മൃഗങ്ങളില്‍ നിന്ന് എന്തെങ്കിലും ആഴത്തിലുള്ള മുറിവ് സംഭവിക്കുകയും, രക്തം കുറേ വാര്‍ന്നു പോവുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ വൃത്തിയുള്ള ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ല ശക്തിയോടെ മുറിവില്‍ അമര്‍ത്തുക. കൂടുതല്‍ രക്തം വാര്‍ന്നു പോവുന്നത് തടയുന്നതിന് വേണ്ടിയാണിത്. എന്നിട്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
3. അതു പോലെ മുറിവില്‍ എന്തെങ്കിലും ചുവപ്പു നിറം കാണുകയോ, നീര് കാണുകയോ, ശക്തമായ വേദന അനുഭവപ്പെടുകയോ, എന്തെങ്കിലും വേദന അനുഭവപ്പെടുകയോ ഒക്കെ ചെയ്താല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
4. പേവിഷ ബാധ ഏറ്റിട്ടുണ്ട് എന്ന് സംശയം തോന്നിയാലും ഡോക്ടറെ പെട്ടെന്ന് കാണണം.
പൊള്ളല്‍
പൊള്ളലിനു നല്‍കുന്ന ഫസ്റ്റ് എയിഡ് രണ്ടു തരത്തില്‍ ഉണ്ട്. ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും, വലിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ്  എയിഡും.
ചെറിയ പൊള്ളലുകള്‍ക്ക് നല്‍കുന്ന ഫസ്റ്റ് എയിഡ്
1. പൊള്ളല്‍ തണുപ്പിക്കാന്‍ നോക്കുക. വേദന ഒന്നു കുറയുന്നത് വരെ മുറിവിലൂടെ വെള്ളമൊഴിക്കുക. ഇങ്ങനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്നത് വഴി മുറിവേറ്റ ഭാഗം പൊള്ളച്ച് വരാതെ ഇരിക്കുന്നു. പൊള്ളിയിരിക്കുന്ന ഭാഗത്ത് ഒരിക്കലും ഐസ് വെക്കരുത്.
2. പൊള്ളിയിരിക്കുന്ന ഭാഗത്ത് ബാന്‍ഡേജ് മാത്രം ഉപയോഗിച്ച് അത്ര മുറുക്കമില്ലാതെ കെട്ടുക. മുറുക്കി കെട്ടിയാല്‍ കാറ്റ് അധികം കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നു. ഇങ്ങനെ ബാന്‍ഡേജ് കെട്ടുന്നത് വഴി പൊള്ളലേറ്റ ഭാഗത്ത് കാറ്റ് അധികം തട്ടാതെ ഇരിക്കുന്നു. വേദന കുറയുന്നതിനും ഇത് സഹായിക്കുന്നു.
3. ഏതെങ്കിലും വേദന സംഹാരി കഴിക്കുക. എല്ലാ മരുന്നു കടകളിലും ഇത് ലഭിക്കുന്നു. എന്നാല്‍ ആസ്പിരിന്‍ പോലെയുള്ള ഗുളികകള്‍ കുട്ടികള്‍ക്കും, കൌമാര പ്രായക്കാര്‍ക്കും കൊടുക്കാതിരിക്കുക.
4. പൊള്ളലേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന കുമിളകള്‍ പൊട്ടിക്കാതിരിക്കുക. കാരണം ഇത് അണു ബാധയുണ്ടാവുന്നതിന് കാരണമാകുന്നു.
വലിയ പൊള്ളലുകള്‍
വലിയ പൊള്ളലുകള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം ആവശ്യപ്പെടുക. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍
1. പൊള്ളലേറ്റ വസ്ത്രം മാറ്റരുത്. പൊള്ളലേല്‍ക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങളില്‍ നിന്നും, സിഗരറ്റ് പോലുള്ളവയില്‍ നിന്നും, ചൂടില്‍ നിന്നും എല്ലാം മാറ്റി നിര്‍ത്തുക
2. വലിയ പൊള്ളലുകളാണെങ്കില്‍ ഒരു കാരണവശാലും വെള്ളം ഉപയോഗിക്കരുത്. കാരണം ഇങ്ങനെ ചെയ്യുന്നത് ഷോക്കുണ്ടാക്കാന്‍ കാരണമാകുന്നു.
3. പൊള്ളലേറ്റ ആള്‍ക്ക് ജീവന്‍ ഉണ്ട് എന്നുറപ്പു വരുത്തുക. നെഞ്ചിടിപ്പും, ശ്വാസ ഗതിയും, ചലനങ്ങളും എല്ലാം സാധാരണ നിലയില്‍ അല്ലേ എന്നുറപ്പു വരുത്തുക.
4.വൃത്തിയായ ഒരു ബാന്‍ഡേജ് ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം മറച്ചു വെക്കുക. ബാന്‍ഡേജ് ഇല്ലെങ്കില്‍ വൃത്തിയുള്ള നനഞ്ഞ തുണിയോ ടവ്വലോ ഉപയോഗിക്കാം.
വിഷ ബാധ
എങ്ങനെയെങ്കിലും ഒരാള്‍ക്ക് വിഷ ബാധയേറ്റിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. വൈദ്യ സഹായം ലഭിക്കുന്നത് വരെ ചെയ്യേണ്ട കാര്യങ്ങള്‍
1. ഒരാളിപ്പോള്‍ വിഷ വാതകങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ളവ ഏല്‍ക്കേണ്ടി വന്നാല്‍, നല്ല ശുദ്ധമായ കാറ്റു കിട്ടുന്ന സ്ഥലത്ത് കൊണ്ടു പോവുക
2. ഒരാളുടെ വസ്ത്രത്തിലോ, ചര്‍മ്മത്തിലോ, കണ്ണിലോ വിഷം എങ്ങനെയെങ്കിലും വീണാല്‍ വസ്ത്രം ഉടനടി മാറ്റുക. ചര്‍മ്മമോ, കൈയ്യോ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് വിഷത്തിന്റെ അവശേഷിപ്പുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
3, ഒരാള്‍ വിഷം കഴിച്ചിട്ടുണ്ടെങ്കില്‍, ഛര്‍ദ്ദിപ്പിക്ക്ാന്‍ ശ്രമിക്കണം. വയറില്‍ നിന്നും വിഷത്തിന്റെ അംശങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയാണിത്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും വേണം
ഫസ്റ്റ് എയിഡില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
വീട്ടില്‍ ഒരു ഫസ്റ്റ്  എയിഡ് കിറ്റ് ഉണ്ട് എന്നുറപ്പു വരുത്തുക. ഇതില്‍ അത്യാവശ്യ മരുന്നുകളും ബാന്‍ഡേജും എല്ലാം കരുതണം
ഫസ്റ്റ്  എയിഡ് കിറ്റും, എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ വെക്കരുത്.
ഫസ്റ്റ്  എയിഡ് നല്‍കാന്‍ പോവുന്നതിന് മുമ്പ് നിങ്ങളെ ശ്രദ്ധിക്കാനും മറക്കരുത്. ആവശ്യമുള്ള അവസരങ്ങളില്‍ കൈയ്യില്‍ ഗ്ളൌസിടാന്‍ ശ്രദ്ധിക്കണം. നിങ്ങളും വൃത്തിയായി ഇരിക്കുക. ഇല്ലെങ്കില്‍ നിങ്ങളില്‍ നിന്നും അണുബാധയേറ്റേക്കാം.
രോഗിയുടെ പള്‍സും, രക്തയോട്ടവും ഒക്കെ സാധാരണ നിലയിലാണോ എന്നുറപ്പു വരുത്തുക. രക്തസ്രാവമോ, വിഷം ഉള്ളില്‍ ചെല്ലുകയോ ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കണം. കാരണം ഓരോ നിമിഷവും വിലപ്പെട്ടതാണ്.
ഡോക്ടറെ വിളിക്കുമ്പോള്‍ തന്നെ രോഗിയുടെ അവസ്ഥ പറയുക. ഡോക്ടര്‍ അഥവാ ആമ്പുലന്‍സ് വരുന്നത് വരെ എന്തൊക്കെ ചെയ്യണം എന്ന് ചോദിച്ച് മനസ്സിലാക്കുക
മനസ്സ് ശാന്തമാക്കി വെക്കുക. രോഗിക്ക് മാനസിക പിന്തുണ നല്‍കുക

No comments:

Post a Comment