Visitors

Sunday 9 October 2011

ഫേസ്ബുക്ക് നിങ്ങളെ ചതിക്കുന്നു



ലോഗ് ഔട്ട് ചെയ്ത കംപ്യൂട്ടറില്‍ നിന്നു പോലും ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു, അമേരിക്കയില്‍ പ്രതിഷേധം ശക്തം
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധക്ക്. ഫേസ്ബുക്ക് നിങ്ങളെ ചതിക്കുകയാണ്. നിങ്ങളുടെ പേഴ്‌സണല്‍ കംപ്യൂട്ടറിലുള്ള രഹസ്യവും പരസ്യവുമായ എല്ലാ വിവരങ്ങളും ഇപ്പോള്‍ ഫേസ്ബുക്ക് ചോര്‍ത്തിയിട്ടുണ്ടാകാം. സൈന്‍ ഔട്ട് (sign out) ചെയ്ത് ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തിയാലും ഉപയോക്താവിന്റെ കംപ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കാറുണ്ടെന്നും കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്നും ഫേസ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്!
ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടക്കാറില്ലെന്ന ഫേസ്ബുക്ക് അധികൃതരുടെ അവകാശവാദം തെറ്റാണെന്ന് ആസ്‌ത്രേലിയക്കാരനായ ഐ.ടി.ശാസ്ത്രഞ്ജന്‍ നിക് ക്രൂബിലോവിക് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് സിസ്റ്റം സൈന്‍ ഔട്ട് ചെയ്താല്‍ സിസ്റ്റത്തില്‍ നിന്ന് കുക്കീസുകള്‍ മുഖേനെ വിവരങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടെന്ന് നിക് തന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു. നിക്കിന്റെ വെളിപ്പെടുത്തലുകള്‍ സമ്മതിക്കുന്ന സ്ഥിരീകരണമാണ് ഫേസ്ബുക്ക് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് ഒരിക്കല്‍ തുറന്നവര്‍ പിന്നീട് ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കാറുള്ളതെന്ന് അറിയാന്‍ അവരെ പിന്തുടരാറുണ്ടെന്നും ലോകത്താകമാനമുള്ള 75 കോടി ഉപയോക്താക്കളിലും ഇത് ചെയ്യാറുണ്ടെന്നുമാണ് ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കിയത്. ഏത് സിസ്റ്റത്തില്‍ നിന്നാണോ ഫേസ്ബുക്ക് ഉപയോഗിച്ചത് ആ സിസ്റ്റത്തില്‍ നിന്ന് പിന്നീട് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചോര്‍ത്തപ്പെടുകയാണ്. ഫേസ്ബുക്കില്‍ നല്‍കിയ വിവരങ്ങളും അതിനായി ഉപയോഗിച്ച കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും അപ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ പ്രധാന സെര്‍വറിലേക്ക് എത്തുന്നുണ്ട്. പരസ്യ വരുമാനത്തിനും ലാഭത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിശദീകരണം.
ചില സുപ്രധാന വ്യക്തികളുടെ വിവരങ്ങള്‍ തങ്ങള്‍ നേരിട്ട് കുക്കീസുകളെ (Cookies) നിക്ഷേപിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. ഇതുവഴി അവരുടെ പ്രവര്‍ത്തനത്തെ സൂക്ഷമമായി നിരീക്ഷിക്കുവാനും വിലയിരുത്താനും സാധിക്കും. എന്നാല്‍, ഭൂരിപക്ഷം ആളുകളുടെയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും എപ്പോള്‍ വേണമെങ്കിലും ഇത്തരം കുക്കീസുകളെ ഉപയോഗിച്ച് ലോകത്തെ ഏത് കംപ്യൂട്ടറിലേക്കും നുഴഞ്ഞു കയറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഫേസ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു.
ലോകത്താകമാനം ഫേസ്ബുക്ക് ഉപയോഗിക്കുന്ന 75 കോടി ജനങ്ങളെയും വെബ് ലോകത്തെ ആകമാനവും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ഊളിയിടുന്നത് 3,35,87,640 പേരാണ്. സ്വകാര്യമായിരിക്കും എന്നു കരുതി ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും ഇതിന് ഉപയോഗിച്ച തങ്ങളുടെ പേഴ്‌സണല്‍ കംപ്യൂട്ടറിലെ വിവരങ്ങളും എല്ലാം ചോര്‍ത്തപ്പെടുന്നു എന്നത് ഉപയോക്താക്കളില്‍ ആശങ്ക പരത്തുകയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധം അമേരിക്കയില്‍ ഉയര്‍ന്നു വരികയാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉടനടി ഉണ്ടാകുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതകള്‍ കവര്‍ന്നെടുക്കുന്നെന്ന് ആരോപിച്ച് അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ രണ്ട് അംഗങ്ങള്‍ പരാതി നല്‍കി. മസാച്യുസെറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി സഭാംഗം എഡ് മാര്‍കിയും ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ജോ ബാര്‍ട്ടനുമാണ് ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്കിലെ പുതിയ പരിഷ്‌കാരങ്ങല്‍ ലോകത്തെ പ്രമുഖ വ്യക്തികളുടെ സ്വകാര്യതകളിലേക്കുള്ള കൈകടത്തലാണെന്ന് സെനറ്റ് അംഗമായ മാര്‍ക്ക് ലെവിസ് ആരോപിച്ചു. ഇക്കാര്യം സെനറ്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്നതോടെ ഓരോരുത്തരുടെയും പേഴ്‌സണല്‍ കംപ്യൂട്ടറിലുള്ള കുക്കീസുകളുമായി ഫേസ്ബുക്കിന്റെ സെര്‍വര്‍ ബന്ധം സ്ഥാപിക്കുന്നു. പിന്നീട് സിസ്റ്റം സൈന്‍ ഔട്ട് ചെയ്താലും സിസ്റ്റത്തില്‍ നിന്ന് കുക്കീസുകള്‍ മുഖേനെ വിവരങ്ങള്‍ വിവരങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ ഫേസ്ബുക്ക് സെര്‍വര്‍ ചോര്‍ത്തുകയാണ്. ഓരോ ഉപയോക്താവിന്റെയും ഐ.പി.അഡ്രസ്സും പേഴ്‌സണല്‍ കംപ്യൂട്ടറിലെ സുപ്രധാന വിവരങ്ങളും ഇങ്ങനെ ഫേസ്ബുക്ക് കവര്‍ന്നെടുക്കുന്നുണ്ട്.
ഇതിന് പരിഹാരമായി നിക് ക്രൂബിലോവിക് നിര്‍ദേശിച്ചിരിക്കുന്നത് സിസ്റ്റത്തില്‍ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി നീക്കുകയെന്നതാണ്.

Saturday 8 October 2011

മുടിയുടെ വളര്‍ച്ചക്ക് ആയുര്‍വേദം


പെണ്ണുകാണാന്‍ പോകുമ്പോള്‍ മുടിയുടെ അഴക് നോക്കുന്നതും മുടിയുള്ളവളുടെ നടപ്പു കണ്ട് കുശുമ്പുണ്ടാകുന്നതും മുടി നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു എന്നു ചിന്തിക്കുന്നതും നാട്ടുനടപ്പ്. ‘മുടിയിലെന്തിരിക്കുന്നു?’ എന്ന് ആക്ഷേപ ഭാവത്തില്‍ പറയുന്ന പലരും ഉള്ളില്‍ മുടിയോട് ആരാധനയുള്ളവരാണെന്ന് ആര്‍ക്കാണറിയാത്തത്. അരക്കെട്ടോളം നീളമുള്ള, കറുത്ത് കട്ടിയുള്ള മുടി സൗന്ദര്യം തന്നെയാണെന്ന് ഏതൊരു മലയാളിയും സമ്മതിക്കാതിരിക്കില്ല. പണ്ടുകാലം മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായമാണ് കേശസംരക്ഷണം. എണ്ണ തേപ്പിക്കുക, താളി തേച്ചു കുളിപ്പിക്കുക, അഗരു തുടങ്ങിയ സുഗന്ധമരുന്നുകളുടെ പുകയേല്പിച്ചു വൃത്തിയായി ചീകിവെക്കുക എന്നത് ഒരു സമ്പ്രദായമാണ്.
മുത്തശ്ശിമാര്‍ പെണ്‍കിടാങ്ങളുടെ ഈ ശീലം സസൂക്ഷ്മം നിരീക്ഷിക്കാറുമുണ്ടായിരുന്നു. ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതമായപ്പോള്‍ ബ്യൂട്ടി ക്ലിനിക്കുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും പെണ്‍കുട്ടികള്‍ക്ക് കേശസംരക്ഷണത്തിന്റെ പൊരുള്‍ അറിയാതാകുകയും ചെയ്തു.പ്രകൃത്യാ ഉപയോഗിച്ചിരുന്ന നല്ലെണ്ണയും വെളിച്ചെണ്ണയും ആവണക്കെണ്ണയും മറ്റൗഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ എണ്ണകളും അസൗകര്യങ്ങളുടെ മറവില്‍ ഉപയോഗിക്കാതായി. പകരം ഇന്‍സ്റ്റന്റ് ഹെയര്‍ ഓയില്‍ രക്ഷയ്‌ക്കെത്തി. ഷാംപൂവിന്റെ വരവും ഒട്ടൊക്കെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് മുടിക്കേല്‍ക്കുന്ന ക്ഷതം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഹെര്‍ബല്‍’ എന്നപേരില്‍ ഷാംപൂകളും സോപ്പുകളും എണ്ണകളും രംഗപ്രവേശം ചെയ്തു.

തലവേദനക്കൊരു പരിഹാരം


തലവേദനകള്‍ 150 ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, കല്‍സ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളില്‍ നാലില്‍ മൂന്ന് പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. കല്‍സ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട് മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കല്‍സ്റ്റര്‍ തലവേദന പിന്നീട് താനേ മാറും.ബിപി, സ്‌ട്രോക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം.തലവേദനക്ക് പതിവായി വേദന സംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി താത്ക്കാലികാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളക്കുന്നതും ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദനക്ക് ഫലപ്രദമാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

ബോസ്‌കോയുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് വഹിക്കുന്ന പേടകം കൊല്ലത്ത് സന്ദര്‍ശനം നടത്തുന്നു



കൊല്ലം: സലേഷ്യന്‍ സന്യാസസമൂഹ സ്ഥാപകന്‍ ഡോണ്‍ ബോസ്‌കോയുടെ വലതുകരത്തിന്റെ തിരുശേഷിപ്പ് വഹിക്കുന്ന പേടകം 11,12 തീയതികളില്‍ കൊല്ലത്ത് സന്ദര്‍ശനം നടത്തുമെന്ന് തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി ഫാ.തോമസ് മേക്കാട്ടുപറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സലേഷ്യന്‍ സന്യാസ സമൂഹം സ്ഥാപിതമായതിന്റെ 150-ാം വാര്‍ഷിക ദിനമായ 2009 ജനുവരി 31ന് ഇറ്റലിയിലെ ടൂറിനില്‍ നിന്ന് ആരംഭിച്ച തീര്‍ഥയാത്രയാണ് 11ന് കൊല്ലത്ത് എത്തുന്നത്.
ഡോണ്‍ബോസ്‌കോയുടെ തിരുശേഷിപ്പടങ്ങുന്ന പേടകം മെഴുകുകൊണ്ട് നിര്‍മിതമായ  സ്വരൂപത്തിനുള്ളിലെ  ഹൃദയഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്.
27 സെന്റീമീറ്റര്‍ നീളവും 16 സെന്റീമീറ്റര്‍ ഉയരവുമുള്ള പെട്ടിക്കുള്ളിലാണ് തിരുശേഷിപ്പുള്ളത്. പേടകത്തിന് 850 കിലോഗ്രാം ഭാരമുണ്ട്. പ്രത്യേകം രൂപകല്‍പ്പനചെയ്ത വാഹനത്തിനുള്ളിലാണ് പേടകം സൂക്ഷിച്ചിട്ടുള്ളത്.
നീണ്ടകര സെന്റ്‌സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ 11ന് രാവിലെ ആറുമുതല്‍ എട്ടുവരെയും സെന്റ്‌സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രത്തില്‍ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30മുതല്‍ 12ന് രാവിലെ 5.15വരെയും കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തില്‍ രാവിലെ ആറുമുതല്‍ ഒമ്പതുവരെയും തിരുശേഷിപ്പ് വണക്കവും പ്രാര്‍ഥനാ ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് തിരുശേഷിപ്പ് തിരുവനന്തപുരം ജില്ലയിലേക്ക് പോകും.
11ന് രാവിലെ പത്തിന് തുയ്യം സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന കേന്ദ്രത്തില്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമനും വൈകുന്നേരം ആറിന് തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കൃതജ്ഞതാബലി അര്‍പ്പിക്കും.
തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ 11ന് ഉച്ചകഴിഞ്ഞ് 3.15ന് വിശുദ്ധന്റെ തിരുശേഷിപ്പിന് കൊല്ലം പൗരാവലിയുടെ സ്വീകരണം നല്‍കും. കൊല്ലത്തെ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ പി.ജി.തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തില്‍ 80 സ്ഥലത്താണ് തിരുശേഷിപ്പ് തീര്‍ഥാടനം നടത്തുന്നത്. ഡോണ്‍ ബോസ്‌കോയുടെ രണ്ടാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് സലേഷ്യന്‍ സഭാംഗങ്ങള്‍ സേവനം ചെയ്യുന്ന 130 രാജ്യങ്ങളില്‍ തിരുശേഷിപ്പ് സന്ദര്‍ശനം നടത്തും.
പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ എ.ജെ.ഡിക്രൂസ്, ഫാ.സന്തോഷ്, പ്രഫ.ആന്റണി, തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏറ്റവും വില കുറഞ്ഞ കംമ്പ്യൂട്ടര്‍ പുറത്തിറക്കി



ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കംമ്പ്യൂട്ടര്‍ ഡല്‍ഹിയില്‍ പുറത്തിറക്കി.കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് ആകാശ് എന്ന പേരില്‍ ടാബ്ലറ്റ് കംമ്പ്യൂട്ടര്‍ പുറത്തിറക്കിയത്.വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വിദ്യാര്‍ത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കംമ്പ്യൂട്ടര്‍ നിര്‍മ്മിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടെ വിദ്യാര്‍ഥികള്‍ക്ക് 1750 രൂപയ്ക്ക് ലഭിക്കുന്ന ടാബ്ലറ്റിന് പൊതു വിപണിയില്‍ 2,999 രൂപയായിരിക്കും വില.ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ ആവശ്യമായതിനാല്‍  ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

Friday 7 October 2011

വേനലിനെ ചെറുക്കാന്‍


വേനലിന്റെ ചൂട് തുടങ്ങിയിരിക്കുന്നു. ഇനി മഴക്കാലം എത്തുന്നതുവരെ ചൂടിന്റെ കാഠിന്യം സഹിക്കണം. വിയര്‍പ്പുനാറ്റവും ശരീരത്തിനു പുകച്ചിലും അധികമായ വെള്ളംദാഹവും മൂത്രം കുറയലും മൂത്രപ്പുകച്ചിലും ചൂട് കൂടുന്നതുകൊണ്ടുണ്ടാവുന്ന പരിക്കുകളും വേനല്‍ക്കാലത്തെ ദുരിതങ്ങളാണ്. അമിതമായ ക്ഷീണം, അധികമായ വിയര്‍പ്പ്, ശരീര ദുര്‍ഗന്ധം എന്നിവ പൊതുവെ കാണാറുണ്ട്.

ഋതുക്കള്‍ മാറുന്നതിനനുസരിച്ച് കാലാവസ്ഥയ്ക്കും ശരീരത്തിനും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കുകയും ശരീരാരോഗ്യം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷ താപം വര്‍ധിച്ചുവരികയാണ്. എന്നാല്‍ അന്തരീക്ഷത്തിലെ ചൂടിന്റെ വര്‍ധന കൊണ്ട് വരാവുന്ന കഷ്ടങ്ങള്‍ ജീവിതരീതി മാറ്റി അല്പം ശ്രദ്ധിക്കുന്നതിലൂടെ പ്രതിരോധിക്കാവുന്നതേയുള്ളൂ.

നിര്‍ദേശങ്ങള്‍

1. അന്തരീക്ഷത്തിലെ താപം വര്‍ധിക്കുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ട്. ഇതു പ്രധാനമായും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നു. ദുര്‍ഗന്ധം ഒരു പരിധിവരെ ഇല്ലാതാക്കാനും ശരീരാരോഗ്യവും ചര്‍മകാന്തിയും നിലനിര്‍ത്താനും ദിവസേന രണ്ടുനേരം വെള്ളത്തില്‍, കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ത്തു കുളിക്കുക.

2. വേനലിലെ അമിത താപം മുഖം കറുക്കാനും കരുവാളിപ്പ് പടരാനും മുഖചര്‍മം വലിയാനും കാരണമാകുന്നു. ഇതിന് ദിവസേന അരച്ചുവെച്ച ചന്ദനം അതിരാവിലെ കൂടുതല്‍ വെള്ളം ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണക്കം തട്ടുന്ന സമയത്ത് നനഞ്ഞ തുണികൊണ്ട് തുടച്ചുകളയുക. വെള്ളരിക്കയുടെ ചാറ് എടുത്ത് പുരട്ടുകയോ ഓറഞ്ച് നീര് അരിച്ചെടുത്ത് പുരട്ടുകയോ ചെയ്യാം. ബാക്കിയുള്ള സമയത്ത് മുഖം പലവട്ടമായി ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേളകളിലായി ശുദ്ധമായ വെള്ളത്തില്‍ കഴുകി പരുത്തിത്തുണി കൊണ്ട് തുടയ്ക്കുക.

3. വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കാനും കാറ്റോട്ടം കിട്ടാനുമായി അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

4. അമിതമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശം കുറയുന്നു. ഇതുമൂലം ശരീരത്തില്‍നിന്ന് ലവണാംശങ്ങള്‍ കൂടുതലായി നഷ്ടപ്പെടുന്നുണ്ട്. ഇത് അമിത ക്ഷീണത്തിനും ശരീരവേദനയ്ക്കും കാരണമാകും. ഫലങ്ങള്‍ നീരെടുത്ത് കുടിക്കുകയോ ഇളനീര്‍ കുടിക്കുകയോ ചെറുനാരങ്ങ നീര് പഞ്ചസാര ചേര്‍ത്ത് കുടിക്കുകയോ ചെയ്താല്‍ ഇത് ഒഴിവാക്കാം.

5. മൂത്രം കുറയുന്നത് ശരീരത്തില്‍ ജലാംശം കുറയുന്നതിനാലാണ്. ഇതു പൊതുവെ മലബന്ധം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും കാരണമാകാറുണ്ട്. ആവശ്യത്തിലധികം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നതു മാത്രമാണ് പരിഹാരം. ജോലിക്കുപോകുന്നവരോ പുറമെ ജോലിയെടുക്കുന്നവരോ പോകുമ്പോള്‍ കുടിക്കാനുള്ള വെള്ളം കരുതണം. ശരീരത്തില്‍ ജലാംശം ഒരുപരിധിക്കപ്പുറം കുറഞ്ഞാല്‍ അമിതമായ ക്ഷീണം വരികയും മയങ്ങിവീഴാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതൊഴിവാക്കാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

6. അന്തരീക്ഷ താപത്തിന്റെ വര്‍ധന ശരീര താപം കൂടുന്നതിന് കാരണമാകുന്നു. ശരീര താപം കൂടിയാല്‍ രക്തം ചൂടാകുന്നു. രക്തം ചെയ്യുന്ന സ്വാഭാവിക പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ഇത് ശരീരാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. ശരീര താപം ഒരു പരിധിക്കപ്പുറം വര്‍ധിക്കാതിരിക്കാന്‍ ശീതീകരണമുറികളെ ആശ്രയിക്കാം. കുറച്ചു നേരത്തേക്ക് തണലത്തേക്ക് മാറിനിന്നു വിശ്രമിക്കാം. കാറ്റോട്ടം ശരിക്ക് കിട്ടാവുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. കുറച്ചു സമയം ഫാനിന്റെ കാറ്റേറ്റ് വിശ്രമിക്കുക എന്നിവയും ചെയ്യാം.

കരളിനെ സംരക്ഷിക്കാം

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്‌കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്‍ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്‍സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍

മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.

മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്.

രോഗലക്ഷണങ്ങള്‍

കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്‍രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.

ജീവിതശൈലീ ക്രമീകരണങ്ങള്‍

നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം.

മദ്യപാനവും ആരോഗ്യപ്രശ്‌നങ്ങളും

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്നുകോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം സ്ഥിരം മദ്യാപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്.
മദ്യപാനം-വിവിധ ഘട്ടങ്ങള്‍

പ്രാഥമിക ഘട്ടം:
 തുടക്കത്തില്‍ പാര്‍ട്ടികളിലോ വിനോദയാത്രയിലോ കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടുവരുന്നു. മാത്രമല്ല, ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടിവരുന്നു.

മധ്യഘട്ടം: ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്‌നങ്ങളാലോ, കുടുംബപ്രശ്‌നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു.

അവസാനഘട്ടം: ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടേ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍, മദ്യപിക്കാന്‍ വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായിത്തീരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍

കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.

മദ്യം ആമാശയത്തിന്റെയും കുടലിന്റെയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം.
മദ്യം കരളിനെ ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ലീഹ തുടങ്ങിയ പല അവയവങ്ങളുടെയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടാവുന്നു. രക്തം ഛര്‍ദിച്ച് രോഗിക്ക് മരണംവരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതുകൊണ്ട് മദ്യപരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്നിവയും മദ്യപരില്‍ കൂടുതലാണ്.

ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവുകാരണം വിളര്‍ച്ച, മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ കുറവുകാരണം രക്തം വാര്‍ന്നുപോകുക എന്നിവയും മദ്യപരില്‍ കൂടുതലാണ്.

പനി മരുന്നിന് പലനിറം



തിരുവനന്തപുരം: പനി ചികിത്സയ്ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ നല്കുന്ന മരുന്നിന്റെ നിറംമാറ്റം ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി നല്കിയ പാരസെറ്റമോള്‍ ഇഞ്ചക്ഷനാണ് എന്തുചെയ്യണമെന്നറിയാതെ ചില ആസ്പത്രികള്‍ പിടിച്ചുവെച്ചിരിക്കുന്നത്. എലിപ്പനിയടക്കമുള്ള പനി രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് പെടാപ്പാട് പെടുമ്പോഴാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്ന് തന്നെ ആശങ്കയ്ക്ക് കാരണമാകുന്നത്.

പാരസെറ്റമോളിന്റെ ഇളം തവിട്ടുനിറമുള്ള ആംപ്യൂളാണ് ഇതുവരെ ഇഞ്ചക്ഷനായി ഉപയോഗിച്ചുപോന്നത്. എന്നാല്‍ ഒരേ ബാച്ചില്‍ തന്നെ ജലത്തെ പോലെ നിറമില്ലാത്ത മരുന്നിന്റെ ആംപ്യൂളും ചില ആസ്പത്രികളില്‍ ലഭിച്ചിട്ടുണ്ട്. മരുന്ന് ശുദ്ധമല്ലെന്ന് തോന്നിയാല്‍ ഉപയോഗിക്കരുതെന്ന് കുറിപ്പുണ്ടെങ്കിലും മരുന്നിന്റെ നിറം മാറ്റം സംബന്ധിച്ച് അറിയിപ്പോ മരുന്നില്‍ പ്രത്യേക കുറിപ്പോ ഇല്ല. രണ്ട് ആംപ്യൂളുകളിലും മരുന്നിന്റെ ചേരുവകള്‍ ഒന്നുതന്നെയാണുതാനും.

ഇന്‍ഡോറിലെ നന്ദാനി മെഡിക്കല്‍ ലബോറട്ടറീസാണ് നിര്‍മാതാക്കള്‍. നന്ദിമോള്‍ എന്ന പേരിലുള്ള കെ. പി എം 1007 എന്ന ബാച്ചിലെ മരുന്നാണ് പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളത്. നന്ദാനി മെഡിക്കല്‍സിന്റെ ആംപിസിലിന്‍ ഇഞ്ചക്ഷന്‍, ഡെക്‌സാമെതാസോണ്‍ സോഡിയം ഇഞ്ചക്ഷന്‍ എന്നിവയുടെ ചില ബാച്ചുകള്‍ നേരത്തെ തന്നെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിലക്കിയിട്ടുള്ളതാണ്. ഇരുമരുന്നുകളുടേയും കാര്യത്തില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അഞ്ച് വര്‍ഷത്തേക്ക് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

മരുന്ന് സൂക്ഷിക്കുന്നതിലേയോ പാക്കിങ്ങിലേയോ അപാകം കൊണ്ട് ഇത്തരം നിറം മാറ്റം ഉണ്ടാകാമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പേറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു.

ശുക്രനിലും ഓസോണ്‍


ലണ്ടന്‍: ഭൂമിയുടെ സഹോദരഗ്രഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശുക്രനും ഓസോണ്‍ പാളിയെന്ന രക്ഷാകവചമുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഭൂമിയുടേതിനേക്കാള്‍ നൂറു മടങ്ങ് നേര്‍ത്ത ഓസോണ്‍ പാളിയാണ് ശുക്രനുള്ളത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പേടകമായ വീനസ് എക്‌സ്പ്രസാണ് ശുക്രന്റെ ഈ നേര്‍ത്ത ഓസോണ്‍ പാളി കണ്ടെത്തിയത്.
ചൊവ്വാഗ്രഹത്തിനും ഭൂമിയ്ക്കും മാത്രമാണ് ഇതുവരെ ഓസോണ്‍പാളി കണ്ടെത്തിയിട്ടുള്ളത്. മറ്റ് ഗ്രഹങ്ങളില്‍ ജീവന്‍ തേടിയുള്ള ശാസ്ത്രജ്ഞരുടെ യാത്രയ്ക്ക് ഏറെ സഹായകരമാകും ഈ കണ്ടെത്തല്‍. ശുക്രന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ അകലെയാണ് ഓസോണ്‍ കവചം കണ്ടെത്തിയിരിക്കുന്നത്.
അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം തേടുന്ന ജ്യോതിശാസ്ത്രജ്ഞര്‍ക്കു ഗുണകരമായ കണ്ടുപിടുത്തമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ശുക്രന്റെ അന്തരീക്ഷത്തിലൂടെ മറ്റു നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിനിടെയാണ് സുതാര്യമായ ഓസോണ്‍പാളി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
വീനസ് എക്‌സ്പ്രസ് ക്രാഫ്റ്റിനു ശുക്രന്റെ അന്തരീക്ഷത്തില്‍ നിന്നു മറ്റു നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോള്‍ പ്രതീക്ഷിച്ചതിലും അവ്യക്തമായ ദൃശ്യമാണ് ലഭിച്ചതെന്നും അള്‍ട്രാവൈലറ്റ് രശ്മികളെ ഓസോണ്‍പാളി വലിച്ചെടുക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടായതെന്നും ഗവേഷകസംഘം പറഞ്ഞു.

Email this page ഒരു സാധുജീവിയോട് ചിലര്‍ ചെയ്തത്; ചെയ്യരുതാത്തതും!



ഒക്ടോബര്‍ 5 ബുധനാഴ്ച. മലപ്പുറം ആനക്കയം പഞ്ചായത്തിലെ പന്തലൂരംശം ദേശത്ത് കടമ്പോട് അങ്ങാടി. സമയം: വൈകുന്നേരം 6.30. ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ പിന്‍സീറ്റിലെ വലിയ ചാക്കിന്റെ കെട്ടഴിച്ചു. സാമാന്യം വലിയ രണ്ട് ഉടുമ്പുകള്‍. കൈകാലുകള്‍ പിന്നിലേക്ക് വരിഞ്ഞുകെട്ടിയിട്ടിണ്ട്. ഇരു കൈയിലും അയാള്‍ ഉടുമ്പുകളെ വാലില്‍ തൂക്കി ഉയര്‍ത്തിപ്പിടിച്ചു.
ഉടുമ്പെറച്ചി. അറുത്തു ചോര കുടിക്കുന്നത് അത്യുത്തമം. ചുമരുകളില്‍ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചു കയറാം… ലൈംഗീകശേഷി കൂട്ടാം…
ആകര്‍ഷണങ്ങള്‍ അങ്ങനെ ഏറെയുണ്ട്. സെക്കന്റുകള്‍ക്കകം ചുറ്റിനും ആള്‍ക്കാരു കൂടി. വലുതിന് 1500. വലുപ്പമനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ഏറ്റവും ചെറുതിന് 1000. 5 മിനിട്ടു കൊണ്ട് ഇറച്ചിയാക്കിക്കൊടുക്കും. ഇറച്ചി കിലോ 600 ഉറുപ്പിക. ഒരാള്‍ വില പറഞ്ഞുറപ്പിച്ച് ഒന്നിനെ വാങ്ങി. മൂര്‍ച്ചയുള്ള അറ്റം വളഞ്ഞ കത്തിയെടുത്ത് അയാള്‍ അറുക്കാന്‍ തയ്യാറായി. ചോര ആര്‍ക്കെങ്കിലും വേണോ? ഉഗ്രന്‍ സാധനമാണ്. ചോര കുടിക്കാന്‍ ആള്‍ക്കാരേറെ. ഇത്ര നല്ല ചാന്‍സ് ഇഞ്ഞി കിട്ടൂലെടാ. മാണങ്ങി കുടിച്ചോ. ആള്‍ക്കാര് പാത്രത്തിന് ഓട്ടം. മിനറല്‍ വാട്ടറിന്റെ കുപ്പി വെട്ടി പാത്രം റെഡി. ചോര കുടിച്ചാലുള്ള ശേഷിക്കൂടുതലിന്റെ വിവരണം. ഉടുമ്പിനെ അയാള്‍ നിലത്തു കിടത്തി തല വളച്ചു പിടിച്ച് കഴുത്തറുത്തു. ചോര പാത്രങ്ങളിലേക്ക് ശേഖരിച്ച് ആള്‍ക്കാര്‍ മോന്തി. ഉടുമ്പിനെ തലകീഴായിപ്പിടിച്ച് അവസാന തുള്ളി ചോരയും ഊറ്റിയെടുത്തു. ഒരാള്‍ ചോരയില്‍ പച്ചമുട്ട പൊട്ടിച്ചൊഴിച്ച് കലക്കിക്കുടിച്ചു.ചോര കുടിച്ചവര്‍ പിന്നെ ഓട്ടമായി. പലരും ആ വഴിക്കു ശേഷി പരീക്ഷിക്കാന്‍ പോയിട്ടുണ്ടാവണം. പിന്നെ കണ്ടില്ല.
ആ ജീവി പിടയ്ക്കുകയൊന്നും ചെയ്തില്ല. വാല്‍ ചുഴറ്റുക മാത്രം ചെയ്തു, ഇളക്കം നില്‍ക്കാന്‍ കാത്തു നിന്നില്ല. തലയും വാലും മുറിച്ചുമാറ്റി, തുടര്‍ന്നു കാല്പ്പാദങ്ങളും. പിന്നെ വയറു കീറി. വയറ്റില്‍ 10^15 മുട്ടകള്‍!! ഉടനേ അതിനും ആവശ്യക്കാരായി. ഒരത്ഭുത ജീവിയുടെ ഓരോ ഭാഗത്തിനും എന്തെങ്കിലുമൊക്കെ സവിശേഷ ഗുണം കാണണമല്ലോ. ഉടുമ്പിന്‍ മുട്ടകള്‍ പൊട്ടിച്ചു കലക്കിയും ചിലര്‍ ചോര കുടിച്ചു.
മിനുട്ടുകള്‍ കൊണ്ടു തൊലിയുരിഞ്ഞു കഷണങ്ങളാക്കി, അയാളതിനെ. വളരെ പരിചയസമ്പന്നനാണ് അയാള്‍ ഈ പണിയില്‍ എന്നു കണ്ടാലറിയാം.
നന്നേ ശാന്തപ്രകുതൃതമുള്ള ജീവിയാണ് ഉടുമ്പ്. കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നെങ്കിലും വായ കൂട്ടിക്കെട്ടിയിരുന്നില്ല. പ്രാണരക്ഷാര്‍ത്ഥം പോലും ഉടുമ്പ് കടിക്കുകയില്ലെന്നു സാരം. വായ  കെട്ടാതിരിക്കുന്നതിനെപ്പറ്റിയും വില്‍പ്പനക്കാരന് വിശദീകരണമുണ്ട്. “ഇത് എന്തു ചെയ്താലും കടിക്കില്ല. പക്ഷെ അപൂര്‍വ്വമായി ചിലത് കടിക്കും. കടിയേല്‍ക്കുന്നയാള്‍ രക്ഷപ്പെട്ടു, കാരണം, അയാള്‍ക്ക് പാമ്പുവിഷം ഏല്‍ക്കില്ല.
വധശിക്ഷയും കാത്തു തലകീഴാക്കി തൂക്കിപ്പിടിച്ചപ്പോഴും കഴുത്തറുക്കാന്‍ ഒരുങ്ങിയപ്പോഴും അത് നാവുനീട്ടി കരുണ തേടിയപ്പോഴും ഒരു നാട്ടുകാരനും പ്രതികരിച്ചില്ല!! ഒരു പരിസ്ഥിതി പ്രേമിയെയും ആ വഴിക്ക് കണ്ടില്ല !!
അവശേഷിച്ചവയ്ക്ക്  ആവശ്യക്കാരെയും തേടി ഓട്ടോ തൊട്ടടുത്ത പന്തല്ലൂര്‍, പുളിക്കല്‍ അങ്ങാടികളില്‍ കറങ്ങി. പിന്നീട് സാധനം ആവശ്യമുള്ളവര്‍ പലരും ഓര്‍ഡര്‍ കൊടുക്കുന്നുണ്ടായിരുന്നു. എങ്ങനെയോ വിവരം കേട്ടറിഞ്ഞ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി. കടമ്പോട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ചാക്കില്‍ക്കെട്ടിയ നിലയില്‍ ജീവനോടെയുള്ള ഉടുമ്പുകളെയും പിടിച്ചെടുത്തു കൊണ്ടുപോയി. വില്‍പ്പനക്കാരന്‍ അതിനിടയില്‍ എങ്ങോ അപ്രത്യക്ഷനായി.
ഇവിടെ വെളിവായത് നമ്മുടെ നാട്ടുകാരുടെ വന്യജീവികളോടുള്ള സമീപനം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച ‘ഔഷധവീര്യം’ ഒരു സാധുജീവിയെ വംശനാശത്തിലേക്ക് നയിക്കുന്ന ദൈന്യതയാര്‍ന്ന അവസ്ഥയാണിത്. ഇത്തരം അന്ധവിശ്വാസതിലധിഷ്ടിതമായ മുന്‍ വിധികളാണ് എണ്ണത്തില്‍ സമൃദ്ധമായിരുന്ന നിരവധി ജീവികളെ ഭൂമുഖത്തുനിന്നു എന്നെന്നേക്കുമായി തുടച്ചുനീക്കിയത്. വില്‍പ്പനക്കാരന്‍ മാത്രമല്ല, ആവശ്യക്കാരും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. കര്‍ശന നിയമങ്ങളെക്കാള്‍ വിവേകവും സഹജീവികളോട് അല്‍പ്പം അലിവുമാണ് ജീവന്റെ തുടര്‍ച്ചയ്ക്കായി ആവശ്യം.
അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ല എന്നറിയുക
നാട്ടുകാര്‍ക്കും സുപരിചിതനാണ് പ്രതി. പിടിയിലായ ഓട്ടോ KL 10 7081. പക്ഷേ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ഓട്ടോയില്‍ 7 ഉടുമ്പുകള്‍ കൂടി ഉണ്ടായിരുന്നു. ആ നാട്ടുകാരുടെ പ്രവര്‍ത്തികളും അന്ധവിശ്വാസവും വിചിത്രമായി തോന്നി. ആരും പ്രതികരിച്ചില്ല. ആ വഴി പോയ മറുനാട്ടുകാരാരെങ്കിലുമാവാം പോലീസിലറിയിച്ചത്. അവര്‍ എത്തിയപ്പോഴേക്കു പക്ഷേ, പ്രതി രക്ഷപ്പെട്ടു. വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കില്‍ അയാളെ പിടിച്ചു കൈയും കാലും കെട്ടി പോലീസിലേല്‍പ്പിക്കാന്‍ ഉശിരുള്ള ചിലരെങ്കിലും ഉണ്ടായേനെ. വന്യജീവിവാരാഘോഷങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴാണ് ഒരു നാട് ഇങ്ങനെ ‘മാതൃക’ കാട്ടുന്നത്. വിചിത്രം! അല്ലാതെന്തു പറയാന്‍…

സ്വര്‍ണ്ണം സൂക്ഷിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് വിനയാകുന്നു



ന്യൂയോര്‍ക്ക്: സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത് ഇന്ത്യക്കാരുടെ പണ്ട് മുതല്‍ക്കേയുള്ള സ്വഭാവമാണ്. ഇന്ത്യക്കാരുടെ ഈ സ്വഭാവം ലോകപ്രശസ്തവുമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ഉപഭോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. ഡോളറിന്റെ മൂല്ല്യം ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്‍ണ്ണം വാങ്ങിസൂക്ഷിക്കുന്ന എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം അപ്രതീക്ഷിതമായ തിരിച്ചടിയായിരിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കാണ്.
സിലിക്കണ്‍ വാലിയില്‍ ജീവിക്കുന്ന, ഇന്ത്യയില്‍ നിന്ന് കുടിയേറിയവരും കുടുംബ സമേതം താമസിക്കുന്നവരുമായ ഇന്ത്യക്കാര്‍ മോഷ്ടാക്കള്‍ മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ സ്വര്‍ണ്ണത്തിനോടുള്ള ഭ്രമം അറിയാവുന്ന മോഷ്ടാക്കള്‍ ഇപ്പോള്‍ അവരെ മാത്രം ലക്ഷ്യമിടുകയാണത്രെ. സ്വര്‍ണ്ണത്തിന് വില കൂടിയ പുതിയ സാഹചര്യത്തില്‍ തോക്ക് ചൂണ്ടിയും മറ്റു ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും വീടുകളില്‍ നിന്നും സ്വര്‍ണ്ണം കവരുന്ന കേസുകള്‍ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ അറിയപ്പെടുന്നത് തന്നെ ഏറ്റവും ഗുണനിലവാരം കൂടിയ 20, 22 കാരറ്റ് സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന്റെ പേരിലാണ്. ഒരു ബാങ്കില്‍ നടത്തുന്ന ചെറിയ കൊള്ളയ്ക്ക് സമാനമായ സ്വര്‍ണ്ണം അമേരിക്കയിലെ പല ഇന്ത്യക്കാരുടെ വീടുകളില്‍ നിന്നും മോഷ്ടാക്കള്‍ കവരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ഇന്ത്യന്‍സ് ഇതുമൂലം വലിയ നഷ്ടങ്ങള്‍ സഹിക്കുകയാണ്. മിക്ക മോഷ്ടാക്കളും കവര്‍ച്ച നടത്തുന്നത് വീട്ടുകാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്ന് കാലിഫോര്‍ണ്ണിയ പോലീസ് പറയുന്നു.
അടുത്തിടെ ഭാര്യയെയും ഭര്‍ത്താവിനെയും ആറു വയസ്സുകാരനായ മകനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണം ശേഖരിച്ച ശേഷം ഭാര്യയുടെ കഴുത്തിലെ മാലയും ഭര്‍ത്താവിന്റെ കൈയ്യിലെ ബ്രേസ്‌ലെറ്റും വരെ മോഷ്ടിച്ചത്രെ. 25,000 ഡോളറിന്റെ സ്വര്‍ണ്ണമാണത്രെ ഈ വീട്ടില്‍ നിന്നും കള്ളന്‍ കവര്‍ന്നത്.

Thursday 6 October 2011

'വേനല്‍ ചൂടില്‍ ഹൃദയം പൊള്ളാതിരിക്കാന്‍



വേനല്‍ ചൂട് ബാഹ്യശരീരത്തില്‍ മാത്രമല്ല, ഹൃദയം പോലുള്ള ആന്തര അവയവങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ വേനല്‍ക്കാലത്ത് ശരീരത്തിന് കുറച്ചുകൂടി നല്ല പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്.
വേഗത കുറയ്ക്കുക
ശരീരത്തിന് നല്ല അധ്വാനം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്നത് കുറയ്ക്കുക. അല്ലെങ്കില്‍ വേനല്‍ചൂട് അത്രബാധിക്കാത്ത സമയങ്ങള്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ നീക്കിവയ്ക്കുക.
ചൂടുകാലത്തെ വസ്ത്രങ്ങള്‍
കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ ശരീരം ചൂടാവാതിരിക്കാന്‍ നല്ലതാണ്.
ഭക്ഷണം കുറയ്ക്കുക
പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ദഹനത്തെ കഠിനമാക്കും. ഇത് ജലം നഷ്ടത്തിന് കാരണമാകും. അതിനാല്‍ എളുപ്പം ദഹിക്കുന്നതും തണുപ്പുനല്‍കുന്നതുമായ ആഹാരം ശിലമാക്കുക.
ഉപ്പുകുറയ്ക്കുക
ഡോക്ടറുടെ അനുവാദമില്ലാതെ ഉപ്പടങ്ങിയ ടാബ്‌ലറ്റുകള്‍ കഴിക്കരുത്. ഉപ്പു കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള രോഗികള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയശേഷം മാത്രമേ അത്തരം ആഹാരം കഴിക്കാവൂ.
മദ്യം കഴിക്കാതിരിക്കുക
എസി മുറികളില്‍ അധികം സമയം ചിലവഴിക്കുക. എസി ചൂടുണ്ടാക്കുന്ന അപകടങ്ങളില്‍ നിന്നും രക്ഷനല്‍കും. സ്വന്തമായി എസി ഇല്ലെങ്കില്‍ ദിവസവും അല്‍പസമയമെങ്കിലും എസി മുറികളില്‍ അഭയം തേടുന്നത് നല്ലതാണ്.
നന്നായി വെള്ളം കുടിക്കുക
മദ്യം ഒഴികെയുള്ള പാനീയങ്ങള്‍ നന്നായി കഴിക്കുക. നിങ്ങളുടെ ശരീരം തണുപ്പിക്കാന്‍ വെള്ളം ആവശ്യമാണ്. ലിവര്‍, കിഡ്‌നി, തുടങ്ങിയവയുടെ ശരിയായ പ്രവര്‍ത്തനത്തിനും ജലം കൂടിയേ തീരൂ.

സമ്പന്ന കുടുംബങ്ങള്‍: യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ രണ്ടാമത്



യൂറോപ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പന്നരായ കുടുംബങ്ങളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം. ഇന്ത്യയോടൊപ്പം ചൈനയും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പന്നരായ കുടുംബങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു.
ഇന്ത്യയിലെയും ചൈനയിലെയും മൂന്ന് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്ന് സര്‍വ്വെ പറയുന്നു. ആഗോള വിപണി ഗവേഷണ ഏജന്‍സിയായ ടി.എന്‍.എസ്. നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍
31 ദശലക്ഷം സമ്പന്ന കുടുംബങ്ങളുമായി അമേരിക്കയാണു പട്ടികയില്‍ ഒന്നാമത്. പട്ടികയില്‍ ഇന്ത്യ രണ്ടാമതാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയും ചൈനയും ബ്രസീലും പട്ടികയില്‍ മുന്‍നിരയിലെത്തിയത്. അമേരിക്കയിലെ 27 ശതമാനം കുടുംബങ്ങളും സമ്പന്നരാണ്. ഇന്ത്യയില്‍ ഇത് 1.25 ശതമാനവും ചൈനയില്‍ 0.75 ശതമാനവുമാണ്.
ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഇടം പിടിച്ച ഒരേയൊരു യൂറോപ്യന്‍ രാജ്യം സ്വീഡനാണ്. ഇന്ത്യയ്ക്കും അമേരിക്കക്കും സ്വീഡനുമൊപ്പം യു.എ.ഇയും സിംഗപ്പൂരുമാണ് ആദ്യ അഞ്ചിലിടം കണ്ടെത്തിയ മറ്റ് രാജ്യങ്ങള്‍. ബ്രസീലിനൊഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു അടിസ്ഥാനപരിധി. ബ്രസീലിന്റെ അടിസ്ഥാനപരിധി 40,000 ഡോളറായിരുന്നു.

easy to catch



പേസ്റ്റിലും പല്‍പ്പൊടിയിലും വന്‍തോതില്‍ നിക്കോട്ടിന്‍




ന്യൂദല്‍ഹി: പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിലും പല്‍പ്പൊടിയിലും വലിയൊരളവില്‍ നിക്കോര്‍ട്ടിന്റെ അംശം കണ്ടെത്തി. ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് (ഡി.ഐ.പി.എസ്.എ.ആര്‍) ആണ് പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ പേസ്റ്റുകള്‍ പരിശോധിക്കുന്നത്.
2011ല്‍ പഠനവിധേയമാക്കിയ 24 ബ്രാന്റ് ടൂത്ത്‌പേസ്റ്റുകളില്‍ ഏഴെണ്ണത്തിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. കോള്‍ഗേറ്റ് ഹേര്‍ബല്‍, ഹിമാലയ, നീം പേസ്റ്റ്, നീം തുളസി, ആര്‍.എ തെര്‍മോസീല്‍, സെന്‍സോഫോം, സ്‌റ്റൊലൈന്‍ എന്നിവയിലാണ് നിക്കോട്ടിന്‍ കണ്ടെത്തിയതെന്ന് ഡി.ഐ.പി.എസ്.എ.ആറിലെ പ്രഫസര്‍ എസ്.എസ്. അഗര്‍വാള്‍ പറഞ്ഞു.
ആയുര്‍വേദ ഉല്പന്നങ്ങളാണെന്ന് പറയുന്ന നീം തുളസി, കോള്‍ഗേറ്റ് ഹെര്‍ബല്‍ എന്നിവയിലാണ് ഏറ്റവുംകൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത്. കോള്‍ഗേറ്റ് ഹെര്‍ബലില്‍ 18 മില്ലിഗ്രാം നിക്കോട്ടിന്‍ കണ്ടെത്തിയപ്പോള്‍ നീം തുളസിയില്‍ 10മില്ലിഗ്രാം നിക്കോട്ടിനാണ് കണ്ടെത്തിയത്. ഒമ്പത് സിഗരറ്റിലുള്ള നിക്കോട്ടിന്റെ അംശമാണ് കോള്‍ഗേറ്റ് ഹെര്‍ബലിലുള്ളത്. നീം തുളസിയിലാകട്ടെ അഞ്ച് സിഗരറ്റിലേതിനു തുല്യമായതും.
പത്ത് പല്‍പ്പൊടി ബ്രാന്റുകള്‍ പരിശോധിച്ചപ്പോള്‍ ആറിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. ഡാബര്‍ റെഡ്, വിക്കോ, മുസാക ഗുല്‍, പയോഗില്‍, യുനാഡെന്റ്, അല്‍ക ദന്ത് മഞ്ജന്‍ എന്നിവയിലാണ് നിക്കോട്ടിന്റെ അംശം കണ്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത് പയോഗിലിലാണ്. 16മില്ലിഗ്രാം അഥവാ എട്ട് സിഗരറ്റുകളിലേതിന് തുല്യമായ നിക്കോട്ടിനാണ് ഇതിലുള്ളത്. വിക്കോ മൂന്ന് വര്‍ഷമായി പല്‍പ്പൊടിയില്‍ നിക്കോട്ടിന്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ട്. 2008ല്‍ നിക്കോട്ടിന്‍ ചേര്‍ക്കുന്നത് നിര്‍ത്തിയശേഷം 2011മുതല്‍ ഡാബര്‍ റെഡ് വീണ്ടും ചേര്‍ക്കാന്‍ തുടങ്ങി.
ഡി.ഐ.പി.എസ്.എ ആറിന്റെ കണ്ടെത്തലുകളെ പ്രമുഖ നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും സംബന്ധിച്ച് 2003ല്‍ നിയമം കൊണ്ടുവന്നിട്ടുള്ള. പുകയില ഉപയോഗിക്കാത്ത ഉല്പന്നങ്ങളില്‍ പുകയിലചേര്‍ക്കുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ നിയമം ലംഘിച്ചാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
പുകയില ഉപയോഗിക്കുന്ന ഉല്പന്നങ്ങളില്‍ നിക്കോട്ടിന്റെയും ടാറിന്റെയും അംശം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്‌റ്റോ പല്‍പ്പൊടിയോ നിര്‍മിക്കുമ്പോള്‍ പുകയില ഉപയോഗിക്കുന്നവര്‍ ഈ വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
പഠനത്തിലെ കണ്ടെത്തലുകള്‍ അറിയിച്ചും നിയമവ്യവസ്ഥയുടെ ലംഘനം ശ്രദ്ധയില്‍പ്പെടുത്തിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തിനും ഡ്രെഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും ഡി.ഐ.പി.എസ്.എ.ആര്‍ കത്ത് നല്‍കിയിട്ടുണ്ട്.
നിക്കോട്ടിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന ഡി.ഐ.പി.എസ്.എ.ആര്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് തങ്ങള്‍ ഗോവയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ഇത് അയച്ചിരുന്നെന്നും വിക്കോ ലബോറട്ടറീസ് സജ്ജീവ് പെന്താര്‍കര്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഇതില്‍ നിക്കോട്ടിന്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കോ വജ്രദന്തി പെയ്സ്റ്റും, പൊടിയും തങ്ങള്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ രണ്ടിന്റെ അസംസ്‌കൃത വസ്തുക്കളുടെ കൂട്ടത്തിലും നിക്കോട്ടിന്‍ ഇല്ലെന്ന് കണ്ടെത്തി. ഡി.ഐ.പി.എസ്.എ.ആറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണ്. സാമ്പിളിനായെടുത്ത സോഴ്‌സ് അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നും പെന്താര്‍കര്‍ വ്യക്തമാക്കി.
സിഗരറ്റിലും മറ്റ് പുകയില ഉല്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെയ്യുന്നത് പോലെയുള്ള ഉപദ്രവങ്ങള്‍ ടൂത്ത് പേസ്റ്റിലെയും പല്‍പ്പൊടിയിലെയും നിക്കോട്ടിനും ചെയ്യുമെന്ന് ഡെന്റല്‍ സര്‍ജനായ ഡോ. രാകേഷ് മല്‍ഹോത്ര പറയുന്നു.
നിക്കോട്ടിന്റെ അംശത്തെ നാവ് സാംശീകരിക്കും. അത് ഉമിനീരില്‍ കലരുകയും ചെയ്യും. കൂടുതല്‍ കാലം ഉപയോഗിക്കുന്നതോടെ ഇതിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്. പല്ലുകളില്‍ കറപിടിക്കാനും നിക്കോട്ടിന്‍ വഴിവെക്കും. നാവ് മാത്രമല്ല, ചുണ്ട് വായുടെ ഉള്‍ഭാഗങ്ങള്‍ എന്നിവയും നിക്കോട്ടിന്റെ ആഗിരണം ചെയ്യും. ഇത് പഴുപ്പുണ്ടാക്കാനും ക്യാന്‍സറിനുവരെ വഴിവെക്കാനും സാധ്യതയുണ്ട്.

പൃഥ്വിരാജ്


ഇങ്ങനെ പോയാല്‍ എസ്.എം.എസ് സൂപ്പര്‍സ്റ്റാര്‍ ടിന്റുമോന്റെ കിരീടം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് കയ്യടക്കും. പുള്ളിക്കാരന്‍ പറയാറുള്ള തമാശകളെല്ലാം ഇപ്പോള്‍ പൃഥ്വിരാജാണ് പറയുന്നത്. ഡുണ്ടുമോള്‍ക്ക് പകരം സുപ്രിയയും!
ടിന്റുമോന്‍ തമാശകള്‍ മാത്രമല്ല സന്തോഷ് പണ്ഡിറ്റിനെ തെറിപറഞ്ഞാനന്ദിച്ച ഫേസ്ബുക്ക് പേജുകളിലും ഇപ്പോള്‍ നിറയുന്നത് പൃഥ്വിരാജ് എന്ന പേരാണ്. ഇത്രമാത്രം ക്രൂശി(ക്ഷി)ക്കപ്പെടാന്‍ ഈ നടന്‍ എന്ത് തെറ്റ
ാണ് മലയാള സിനിമയോട് ചെയ്തിട്ടുള്ളതെന്ന് ആരും സംശയിച്ചുപോകാം. പക്ഷെ കാരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.
മലയാളത്തിലെ ഒട്ടുമിക്ക നടന്‍മാര്‍ക്കും ഉള്ള ഗുണങ്ങളില്‍ പലതും പൃഥ്വിക്കില്ല എന്നതാണ് പ്രധാന കാരണം. ആളുകളെ സോപ്പടിക്കാന്‍ അറിയില്ല. അപ്രിയ സത്യങ്ങള്‍ തുറന്നുപറയും. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും. ‘ഞാനെന്റെ ഭാര്യയെ മോളൂവെന്ന് വിളിച്ചില്ലെങ്കില്‍ അവള്‍ പിണങ്ങും, ജപ്പാനില്‍ നിന്ന് വന്നപ്പോള്‍ അവള്‍ക്കൊരു മാല വാങ്ങിക്കൊടുത്തു, എന്നിങ്ങനെയുള്ള പഞ്ചാര വര്‍ത്തമാനങ്ങള്‍ ചാനലുകള്‍ക്കു മുന്നില്‍ വിളമ്പാറില്ല. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും, ഞാന്‍ പ്രണയിക്കുന്നു എന്ന് കൊട്ടിഘോഷിച്ച് നടന്നില്ല. ഇതിനൊക്കെ പുറമേ ക്യാമറകളുടെ നടുവില്‍ നിന്ന് വിവാഹം കഴിച്ചില്ല.
പൃഥ്വിയുടെ ‘അഹങ്കാര’ത്തിനെതിരെയുള്ള ഈ ക്യാമ്പിയിനിങ്ങ് ശക്തമായത് അദ്ദേഹത്തിന്റെ വിവാഹത്തിനുശേഷമാണ്. സ്ത്രീകള്‍ മാത്രമാണ് ഇതിനു പിന്നില്‍പ്രവര്‍ത്തിച്ചതെങ്കില്‍ ആരാധകന്‍ വിവാഹം കഴിച്ചതിന്റെ ആത്മരോഷം തരുണീമണികള്‍ തീര്‍ക്കുന്നതാണെന്നു പറയാമായിരുന്നു. പക്ഷെ പുരുഷന്‍മാരാണ് പൃഥ്വിരാജ് വൈരികളില്‍ ഭൂരിഭാഗവും എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
വിവാഹം കഴിക്കുന്നത് അഞ്ചാറ് വര്‍ഷം മുമ്പ് എനിക്ക് വിവാഹമുണ്ട് എന്ന് പറഞ്ഞ്, ചാനലുകളായ ചാനലുകള്‍ മുഴുവനിലും മുഖം കാണിച്ചും, ഭാവി വധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുകയും, തിരയെണ്ണുകയും ചെയ്യുന്ന ചിത്രങ്ങള്‍ സിനിമാ വാരികളിലൂടെയും മറ്റും പ്രദര്‍ശിപ്പിച്ചും തന്റെ വിവാഹത്തെ ഒരു ആഗോള പ്രതിഭാസമാക്കാന്‍ പൃഥ്വി തയ്യാറായില്ല എന്നത് ശരിയാണ്. സ്വന്തം വിവാഹം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. സിനിമാ താരമാണെന്നതുകൊണ്ട് പൃഥ്വിക്ക് ആ അവകാശമില്ലാതാവുന്നില്ല. അഞ്ചാറ് വര്‍ഷം മുമ്പ് അങ്ങ് ബോളിവുഡില്‍ ഐശ്വര്യയും, അഭിഷേകും വിവാഹിതരായപ്പോഴും മാധ്യമങ്ങള്‍ പടിക്ക് പുറത്തായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അവരെയാരും തെറിപറഞ്ഞതായി കേട്ടിട്ടില്ല. പക്ഷെ പൃഥ്വിരാജ് അങ്ങനെ ചെയ്തത് കുറ്റം.
മറ്റേതൊരു താരപത്‌നിക്കും കിട്ടാത്ത ഭാഗ്യമാണ് സുപ്രിയയ്ക്ക് കിട്ടിയിരിക്കുന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹം കഴിച്ച മജ്ഞുവാര്യര്‍ക്കു പോലും ഒരു നടന്റെ ഭാര്യയെന്ന നിലയില്‍ ഇത്ര പബ്ലിസിറ്റി കിട്ടിക്കാണില്ല. സുപ്രിയയോടുള്ള വൈര്യാഗ്യത്തിനു പിന്നില്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂയില്‍ അവര്‍ പറഞ്ഞ വാചകങ്ങളാണെന്നാണ് അറിയുന്നത്. ‘മലയാളസിനിമയില്‍ നന്നായി ഇംഗ്ലീഷ് പറയുന്ന നടന്‍മാരില്‍ ഒരാള്‍’ എന്ന അര്‍ത്ഥത്തില്‍ സുപ്രിയ പറഞ്ഞകാര്യം ‘മലയാള സിനിമയില്‍ ഇംഗ്ലീഷ് അറിയാവുന്ന നടന്‍ പൃഥ്വിമാത്രമാണെന്ന്’ തരത്തില്‍ വ്യാഖ്യാനിച്ചു. പക്ഷെ ഇതൊന്നും കണ്ട് പൃഥ്വി കുലുങ്ങാത്തതാണ് ഇവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്.
അടുത്തിടെ ഒരു ചാനല്‍പരിപാടിയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത് ഇങ്ങനെയാണ് ‘മോനേ നിന്നെക്കുറിച്ച് ഫേസ്ബുക്കില്‍ അങ്ങനെ പറയുന്നുണ്ട്, ഇങ്ങനെ പറയുന്നുണ്ട്’ എന്നൊക്കെ ഞാന്‍ അവനോട് പറഞ്ഞു. ‘അമ്മേ ഞാന്‍ അതൊന്നും കണ്ടിട്ടില്ല, അമ്മയെന്തിനാ അതൊക്കെ ശ്രദ്ധിക്കാന്‍ പോയത്’ എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.’ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞരമ്പുരോഗികള്‍ ഫോട്ടോ മോര്‍ഫ് ചെയ്തും ചീത്തവിളിച്ചും കളിയാക്കിയും ദേഷ്യം തീര്‍ക്കുന്നതില്‍ ഒരു തെറ്റും പറയാനാവില്ല.
ഒരു നടനെ/നടിയെ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, ഉപദേശിക്കാം, ഇനി അഭിനയിക്കരുതെന്ന് പറയാം. അന്‍പതും നൂറും നല്‍കി തിയ്യേറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകന് തീര്‍ച്ചയായും അതിനുള്ള അധികാരമുണ്ട്. പക്ഷെ ഇതിന്റെ എല്ലാം അടിസ്ഥാനം അയാളുടെ അഭിനയമായിരിക്കണം. എന്നാല്‍ നടന്റെ സ്വകാര്യ ജിവിതത്തെയും അയാളുടെ ഭാര്യയെയും കുടുംബത്തെയും കീറിമുറിച്ചു പരിശോധിക്കുന്നത് പ്രേക്ഷകന്റെ അതിക്രമമാണ്. പൃഥ്വിരാജിന്റെ കാര്യത്തിലെന്നല്ല ഒരാളുടെ കാര്യത്തിലും ഇത് അനുവദിക്കാന്‍ കഴിയില്ല.
താരമേധാവിത്വം മലയാള സിനിമയെ കൊന്നുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍ മിണ്ടാതെ അത് ചെയ്യുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ് പൃഥ്വിരാജിനെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍. ജരാനര ബാധിച്ച നായകന്‍മാര്‍ 18 കാരികള്‍ക്കൊപ്പം ആടിപ്പാടുമ്പോള്‍ കയ്യടിക്കുന്നവര്‍ക്ക് പൃഥ്വിരാജിനെപ്പോലുള്ള യുവാക്കളോട് അസൂയ തോന്നുന്നത് സാധാരണമാണ്. ഇവര്‍ നടപ്പാക്കുന്നത് ആരുടെ അജണ്ടയാണെന്ന് ഇവര്‍ക്കേ അറിയൂ. എന്തായാലും പൃഥ്വിരാജ് എന്ന വ്യക്തിയെയോ, നടനെയോ ഈ ഈ കോലാഹലങ്ങള്‍ തകര്‍ക്കില്ല. അദ്ദേഹത്തിന് കഴിവുണ്ടെങ്കില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍, നല്ല സിനിമ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പൃഥ്വിരാജിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.

സ്ത്രികള്‍ ജാഗ്രതൈ..

സ്ത്രികള്‍ ജാഗ്രതൈ...! SHE GOT RANK IN B.TECH EXAMINATION, AND RESULT IS PUBLISHED IN HER COLLEGE WEBSITE BUT A FRAUD TOOK HER PHOTO TO CREATE FAKE FACEBOOK PROFILE...
ഇതു നിങ്ങളുടെ പെങ്ങള്‍ക്കും നാളെ വരാം.. So Every one plz share thisShare please....!

Wednesday 5 October 2011

‘താജ്മഹല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തകരും’


ലണ്ടന്‍: നശിച്ചുകൊണ്ടിരിക്കുന്ന അടിത്തറ സംരക്ഷിക്കാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നശിക്കുമെന്ന് മുന്നറിയിപ്പ്. ചരിത്രകാരന്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പെട്ട ക്യാമ്പയിനേഴ്‌സാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
358 വര്‍ഷത്തെ പഴക്കമുള്ള താജ്മഹല്‍ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. മാര്‍ബിളില്‍ പണിതീര്‍ത്ത ഈ സ്മാരകം സന്ദര്‍ശിക്കാനായി വര്‍ഷം ലക്ഷക്കണക്കിനാളുകളാണ് എത്തുന്നത്. എന്നാല്‍ പരിസ്ഥിതി മലിനീകരണവും, വ്യവസായി വല്‍ക്കരണവും വനനശീകരണവുമെല്ലാം ഇതിന്റെ നാശത്തിന് കാരണമായിരിക്കുകയാണ്. ഇതിന്റെ അടിത്തറകള്‍ നശിക്കാന്‍ തുടങ്ങിയെന്നാണ് ക്യാമ്പയിനേഴ്‌സ് പറയുന്നത്.
ശവകുടീരത്തിന്റെ ഒരു ഭാഗത്തും നാല് മീനാരങ്ങളിലും കഴിഞ്ഞവര്‍ഷം വിള്ളല്‍ കണ്ടിരുന്നു. സ്മാരം നശിക്കുന്നതിന്റെ സൂചനയാണിത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ക്യാമ്പയിനേഴ്‌സ് ആവശ്യപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ താജ്മഹല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ആഗ്ര എം.പി രാംശങ്കര്‍ കതേറിയ മുന്നറിയിപ്പ് നല്‍കുന്നു. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ തിളക്കം നഷ്ടപ്പെടുകയാണ്. ഇത് തുടരുകയാണെങ്കില്‍ അടിത്തറയ്‌ക്കൊപ്പം മിനാരങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു.
താജ്മഹലിനടുത്തുള്ള യമുനാനദി ഇപ്പോള്‍ വറ്റിവരണ്ടുപോയി എന്നാണ് പ്രമുഖ ചരിത്രകാരനായ രാംനാഥ് പറയുന്നത്. ഇത് ഈസ്മാരകത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഡിസൈനിംങ്ങില്‍ നദിക്ക് നല്ല പ്രധാന്യം നല്‍കിയിരുന്നു. നദി നശിച്ചാല്‍ താജ്മഹലിന് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹം കഴിക്കാം


ചെന്നൈ: കമിതാക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത, പ്രത്യേകിച്ചും കാമുകന്‍മാര്‍ക്ക്. നിങ്ങളുടെ കാമുകി പ്രായപൂര്‍ത്തിയാവാത്തവളാണെങ്കിലും ഇനി വിവാഹം കഴിക്കാം. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി തന്റെ കാമുകനോടൊത്ത് ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അഛന്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തപ്പോള്‍, താന്‍ ഭര്‍ത്താവിന്റെ കൂടെ മാത്രമെ ജീവിക്കുകയുള്ളൂ എന്ന് പെണ്‍കുട്ടി കോടതിയില്‍ പറയുകയായിരുന്നു.
ഇത്തരത്തിലുള്ള വിവാഹങ്ങള്‍ സാധുവല്ലെങ്കിലും അസാധുവല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ശൈശവ വിവാഹ നിയമത്തിലെ സെക്ഷന്‍-3 ന്റെ ലംഘനമാണെങ്കിലും ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍18 പ്രകാരം പെണ്‍കുട്ടി കുറ്റക്കാരിയല്ലെന്ന് വിധിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ പുരുഷനുമായുള്ള (പ്രണയ) വിവാഹം ഇനി നിയമവിധേയമാണെന്ന് പറയേണ്ടി വരും. അത്‌കൊണ്ടുതന്നെ വിവേകമുള്ള പുരുഷനുമൊത്ത് ജീവിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഇനി തടയാനാവില്ല.
വിവാഹം കഴിക്കാമെങ്കിലും പ്രായപൂര്‍ത്തിയാകുന്നത് വരെ പെണ്‍കുട്ടിക്ക് വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകാനാവില്ലെന്നും വിധിയിലുണ്ട്.

കോഴിക്കോട്ടെ ബ്രാന്റഡ് കോഴിക്കാലുകള്‍



കോഴിക്കോട്ടെ ബ്രാന്റഡ് കോഴിക്കാലുകള്‍

കോഴിക്കോട് മാവൂര്‍ റോഡിലെ അമേരിക്കന്‍ കോഴിക്കടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയതിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത രീതി ശ്രദ്ധേയമായി. റോഡരികില്‍ തള്ളിയ ബ്രാന്റഡ് എല്ലിന്‍ കഷ്ണങ്ങള്‍ എല്ലാം പെറുക്കിയെടുത്ത് വണ്ടിയില്‍ കയറ്റി തിരിച്ച് സാക്ഷാല്‍ കോഴി മുതലാളിയുടെ പൂമുഖത്ത് തന്നെ നിക്ഷേപിക്കുന്നതായിരുന്നു ആ പ്രക്രിയ.
സംസ്‌കരണത്തിലെ അപാകതകള്‍ കാരണം മാലിന്യം കുമിഞ്ഞുകൂടുകയും അത് കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടുകൊണ്ടിരിക്കയാണ്. നാട്ടുകാര്‍ എലിപ്പേടിയില്‍ പനിച്ച് വിറച്ച് മരിക്കുമ്പോഴാണ് അമേരിക്കന്‍ കോഴിക്കാലുകള്‍ ഒരു ദിനം നടുറോട്ടില്‍ കുമിഞ്ഞ് കൂടിയിരിക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ എല്ലാം ബ്രാന്റഡ് ഐറ്റങ്ങള്‍. എല്ലിന്‍ കഷ്ണത്തിലും സ്റ്റിക്കറൊട്ടിച്ചിട്ടുണ്ട്. പിന്നെ സംശയിക്കാനില്ല, നേരെ രണ്ടാഴ്ച മുമ്പ് കോഴിക്കോടിന്റെ വിരിമാറില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച കെ.എഫ്.സി റസ്റ്റോറന്റിന്റെ മുന്നിലെത്തി അവയെല്ലാം.
കോഴിപ്പാര്‍ട്‌സുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നമ്മുടെ റോട്ടിലും പുഴയിലും ചിലപ്പോഴൊക്കെ ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടാറുണ്ട്. നാട്ടുകാര്‍ കോര്‍പ്പറേഷനെയോ പഞ്ചായത്തിനെയോ വിവരമിറിയിച്ച് അത് അവിടുന്ന് നീക്കുകയോ തുടര്‍ച്ചയായി നിക്ഷേപിക്കുന്നവനെ രാത്രിയില്‍ ഉറക്കമിളച്ച് ഒളിച്ചിരുന്ന് ‘കൈകാര്യം ചെയ്യുകയോ’ ആണ് പതിവ്. എന്നാല്‍ കെ.എഫ്.സി മാലിന്യങ്ങള്‍ കണ്ട നാട്ടുകാര്‍ക്ക് അങ്ങിനെ നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ക്കെല്ലാം പതിവില്ലാത്ത രോഷമുണ്ടായിരുന്നു. പ്രതിഷേധത്തിന് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്ത് വരികയും ചെയ്തു.
നല്ല പൊരിച്ച കോഴിയും നെയ്‌ച്ചോറുമുണ്ടാക്കാന്‍ അറിവുള്ളവരാണ് കോഴിക്കോട്ടുകാര്‍. ഇറച്ചികൊണ്ട് അവര്‍ ഇന്ദ്രജാലം തീര്‍ക്കും. അവിടെയെന്തിന് കെ.എഫ്.സി റസ്റ്റോറന്റെന്ന ചിന്തയിലായിരുന്നു ആദ്യം ഞാന്‍. എന്നാല്‍ മാവൂര്‍ റോഡില്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങിയ അന്ന് തന്നെ വലിയ തിരക്കായിരുന്നു. കോഴിക്കോട്ടുകാര്‍ ആദ്യമായി കോഴി പൊരിച്ചത് കാണുന്ന പോലെ.
കേരളത്തില്‍ കെന്റകി ചിക്കന്‍ അത്രയൊന്നും പ്രചാരമില്ലാതിരുന്ന കാലത്ത് കെ.എഫ്.സിയെക്കെത്തിരെ ചില ഇടതുപക്ഷ സംഘടനകളും ചില മുസ്‌ലിം സംഘടനകളും ഊക്കന്‍ പ്രസംഗം നടത്തുന്നത് കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ കെ.എഫ്.എസി നമ്മുടെ മൂക്കിന് താഴെയെത്തിയപ്പോള്‍ യവന്‍മാരെയൊന്നും കാണാനില്ലാത്തസ്ഥിതിയായിരുന്നു. അമേരിക്ക വീട്ടുമുറ്റത്തെത്തിയപ്പോള്‍ എന്തുകൊണ്ട് ഇവര്‍ അടങ്ങിയിരിക്കുന്നുവെന്ന് ആലോചിച്ചപ്പോള്‍ പഴയ അമേരിക്കന്‍ വിരോധമെല്ലാം കാലക്രമേണ അലിഞ്ഞില്ലതെയായിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതി. കെന്റകി ചിക്കനെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതല്ല, അവിടെപ്പോയിരുന്ന് മൂക്കുമുട്ടെ തിന്നാണ് തോല്‍പ്പിക്കേണ്ടതെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടാവും.
പാവം അമേരിക്കക്കാരോടല്ല, എതിര്‍പ്പ് അമേരിക്കന്‍ സാമ്രാജ്യത്വത്തോടാണെന്ന് അടുത്തിടെ ലീക്‌സ് വിവാദത്തിനിടെ സി.പി.ഐ.എം വ്യക്തമാക്കുകയും ചെയ്തിരുന്നു. അപ്പോള്‍പ്പിന്നെ പാവം കെന്റകി ചിക്കനെ വെറുതെ വിടാം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ താങ്ങിനിര്‍ത്തുന്നത് സാമ്പത്തി-വ്യവസായ ശക്തികളാണെന്ന കാര്യം മറക്കാം. സാമ്രാജ്യത്വം ഭക്ഷണത്തിന്റെ രൂപത്തിലും സംസ്‌കാരത്തിന്റെ വേഷമണിഞ്ഞും കടന്നുവരുമെന്നത് വിസ്മരിക്കാം. നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം എന്ന് പണ്ട് വിജയന്‍മാഷ് പറഞ്ഞപ്പോഴാണല്ലോ പലരുടെയും നെറ്റി ചുള്ളിഞ്ഞത്.
മുസ്‌ലിം സംഘടനകളുടെ കാര്യമാണ് ഏറെ കഷ്ടം. ഗള്‍ഫില്‍ പോയി പിരിവെടുത്ത് ഉപജീവനം കഴിക്കുന്നവരാണ് മിക്ക മുസ്‌ലിം സംഘടനകളും. അടുത്ത കാലം വരെ വലിയ അമേരിക്കന്‍ വിരോധികളായിരുന്ന ഇത്തരം പല സംഘടനകളും ഇപ്പോള്‍ മിണ്ടുന്നില്ല. അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഗള്‍ഫിലെ ബക്കറ്റ് പിരിവില്‍ കാര്യമായ കുറവുണ്ടാകാന്‍ തുടങ്ങി. അങ്ങിനെ നേതാക്കള്‍ ആത്മപരിശോധനയും ഗവേഷണവും നടത്തിയപ്പോഴാണ് ഇങ്ങ് കേരളത്തില്‍ വിളിക്കുന്ന അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളെല്ലാം അങ്ങോട്ട് കേള്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്.
അമേരിക്കന്‍ നിഴലായി നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പിന്നെങ്ങിനെ ഫണ്ട് പിരിയും. അപ്പോള്‍ അവരും അമേരിക്കന്‍ വിരുദ്ധത അറബിക്കടലിലെറിഞ്ഞു. കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തോട് മുകളില്‍ നിന്ന് അമേരിക്കയെ ഇങ്ങിനെ അന്ധമായി എതിര്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം വന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എതിര്‍ത്താല്‍ കഞ്ഞികുടി മുട്ടുമെന്ന് ചുരുക്കം…
അമേരിക്കന്‍ വിരോധത്തിന്റെ കാലം കഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് കെ.എഫ്.സി വേസ്റ്റിന്റെ രൂപത്തില്‍ അത് തിരിച്ചെത്തുന്നത്. ജനങ്ങളുടെ ഇത്രയും ശക്തമായ പ്രതിഷേധത്തിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അതില്‍ ഒരു ഘടകം കെ.എഫ്.സിയോടുള്ള അഥവാ അമേരിക്കയോടുള്ള എതിര്‍പ്പാണെന്ന കാര്യം മനസ്സിലായത്. ആര് ഉപേക്ഷിച്ചാലും കേരളത്തിലെ ജനങ്ങള്‍ അമേരിക്കന്‍ വിരുദ്ധത ഉപേക്ഷിക്കില്ലെന്ന് മനസ്സിലായി. പ്രതിഷേധത്തിന് മുന്നില്‍ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നു. അപ്പോള്‍ കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐക്കാരും ഒരു പ്രത്യേക തരമാണ്.
ഓര്‍മ്മയ്ക്ക്: ആഗോളവല്‍ക്കരണലിബറല്‍ ആശയങ്ങളും പരിപാടികളും മുന്നോട്ടു വെച്ച സമയത്ത് ഇറ്റലിയില്‍ വളരെ വലിയ ഒരു പ്രക്ഷോഭം നടന്നിരുന്നു. ആ പ്രകടനം നടന്നത് കെന്റകി ഫ്രൈഡ് ചിക്കന്റെ കടന്നു വരവിനെതിരെയായിരുന്നു. അവരുന്നയിച്ചത് കച്ചവടത്തിന്റെയോ, വ്യവസായത്തിന്റെയോ കാര്യമായിരുന്നില്ല. ഇറ്റാലിയന്‍ ഭക്ഷ്യസംസ്‌കാരത്തെ തകര്‍ക്കാന്‍ പോകുന്നതിനെതിരെയുള്ളതായിരുന്നു ആ പ്രക്ഷോഭം.
ലോകത്തിലെ തന്നെ ഏറ്റവും തനതായ ഭക്ഷണരീതിയാണ് ഇറ്റലിയുടേത്. ഈ ഭക്ഷണ സമ്പ്രദായത്തെയും സംസ്‌കാരത്തെയും കീഴടക്കുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. അവരുന്നയിച്ച പ്രശ്‌നത്തിന്റെ അര്‍ത്ഥം, ഭക്ഷണരീതി സംസ്‌കാരത്തിന്റെ വളരെ വലിയൊരു ഭാഗമാണ് എന്ന സത്യമാണ്. അമേരിക്കന്‍ മൂലധനത്തിന്റെ കടന്നുവരവ് ഈ സംസ്‌കാരത്തെ നശിപ്പിക്കുമെന്നതാണ് ഉന്നയിക്കപ്പെട്ടത്.
മറ്റു സംസ്‌കാരങ്ങളുമായി ഇടപെടുമ്പോള്‍, അതിലെ നന്മകള്‍ സ്വീകരിച്ച് നാം നമ്മുടെ ഭക്ഷണരീതിയടക്കമുള്ള ചര്യകള്‍ നിരന്തരം പരിഷ്‌കരിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട് എന്ന ചരിത്ര സത്യം മറന്നുകൊണ്ടല്ല ഇത്. അത് കൊടുക്കല്‍ വാങ്ങലുകളാണ്… ജനാധിപത്യപരമായ തിരഞ്ഞെടുക്കലുകളായിരുന്നു. ഇന്നങ്ങനെയല്ല…മൂലധനത്തിന്റെ അടിച്ചേല്‍പ്പിക്കലാണ് നടക്കുന്നത്. അമേരിക്കക്ക് കൊടുക്കല്‍ വാങ്ങലുകളില്‍ വിശ്വാസമില്ല, കീഴടക്കലാണ് അവരുടെ പ്രത്യയശാസ്ത്രം.

Tuesday 4 October 2011



നൂറ് സിഗരറ്റുകള്‍ക്ക് തുല്യം ഒരു കൊതുകു തിരി

                  കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ കൊതുകുതിരികള്‍ കത്തിക്കുന്നവര്‍ സൂക്ഷിക്കുക, നൂറ് സിഗരറ്റുകള്‍ക്ക് തുല്ല്യമായ വിഷ പുകയാണ് ഒരു കൊതുകുതിരി പുറത്തേക്ക് വിടുന്നത്. സുഗന്ധത്തിനനുസരിച്ച് കൊതുകുതിരികള്‍ തിരഞെടുക്കുന്ന ശ്രദ്ധിക്കുക, നിങ്ങളുടെ ശ്വാസകോശത്തെ സിഗരറ്റ് കാര്‍ന്ന് തിന്നുന്നതിനേക്കാള്‍ വേഗത്തില്‍ ഈ പുക ബാധിച്ചേക്കാം.
        
‘വായു മലിനീകരണവും നമ്മുടെ ആരോഗ്യവും’ എന്ന വിഷയത്തിന്‍മേലുള്ള സെമിനാറില്‍ ചസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സാല്‍വിയാണ് ഇക്കാര്യം പറഞ്ഞത്. മിക്ക ആളുകള്‍ക്കും ഈ വിവരം അറിയില്ല. കൊതുകുതിരികളിലെ പുക നമ്മുടെ ശ്വാസകോശങ്ങളെ ബാധിക്കുന്നുവെന്നതാണ് സത്യം. മലേഷ്യയില്‍ നടന്ന പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്-അദ്ദേഹം പറയുന്നു. ഇന്ത്യക്കാര്‍ ഈ വിവരം അറിയാത്തതിന്റെ പേരില്‍ ഇതിന്റെ ഉപയോഗം തുടരുകയാണ്. ഗവേഷണ ത്വരത ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മെഡിക്കല്‍ റിസെര്‍ച്ച് കൗണ്‍സിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാറില്‍ പങ്കെടുത്ത മറ്റു ഡോക്ടര്‍മാരും ആരോഗ്യ ഗവേഷകരും രാജ്യ തലസ്ഥാനത്തെ വാഹനപുക മലിനീകരണത്തെക്കുറിച്ചാണ് സംസാരിച്ചത്. ഓരോ വര്‍ഷവും അഞ്ചു വയസ്സിന് താഴെയുള്ള ഒരു മില്ല്യണ്‍ കുട്ടികള്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളാല്‍ മരിക്കുന്നുണ്ടെന്ന് ബദ്ര ഹോസ്പിറ്റലുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ സഞ്ജീവ് ബഗായ് പറയുന്നു.

കൗമാരക്കാരുടെ അനിയന്ത്രിത ഉറക്കമിളക്കല്‍ ഗുരുതര ആരോഗ്യപ്രശ്‌നം

കൗമാരപ്രായക്കാരില്‍ മതിയായ ഉറക്കം ഇല്ലാത്തതിനാല്‍ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍. കുറേദിവസത്തെ ഉറക്കം ഒന്നിച്ചുറങ്ങിതീര്‍ക്കുന്ന രീതിപോലും പുതുതലമുറക്ക് പ്രാവര്‍ത്തികമാക്കാനാവുന്നില്ലെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കീഴിലുള്ള അഡോളസെന്റ് ഹെല്‍ത്ത് അക്കാദമി സംഘടിപ്പിച്ച അഡോളസ് കോണ്‍ 2011 ദേശീയ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച ദല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി പീഡിയാട്രിക്ക് അഡൈ്വസര്‍ ഡോ. സ്വാതി വൈഭവെ അഭിപ്രായപ്പെട്ടു.
         
കമ്പ്യൂട്ടറിന് മുന്നിലും മറ്റുമായി രാത്രഏറെ നേരം ഉറങ്ങാതിരിക്കുന്നത് ഗുരുതരമായ ശാരീരിക- മാനസിക രോഗങ്ങള്‍ക്കും പഠനത്തില്‍ ശ്രദ്ധേയില്ലായ്ക്കും കാരണമാകുന്നു.
അപകടങ്ങള്‍, മുന്‍കോപം, എന്നിവയെല്ലാം ഉറക്കക്കുറവുമൂലമുള്ള പ്രശ്‌നങ്ങളാണ്. രാത്രി 10നും ആറിനുമിടക്കുള്ള ഉറക്കമാണ് ഏറെ അനുയോജ്യം. ഇതിന്റെ പ്രാധാന്യം രക്ഷിതാക്കള്‍ മനസിലാക്കിയിട്ടില്ലെന്നും വൈഭവെ പറഞ്ഞു.
ദേശീയതലത്തില്‍ ആദിവാസികളുടെയില്‍ പാരമ്പര്യ ആരോഗ്യ സംവിധാനങ്ങള്‍ നശിപ്പിക്കപ്പെട്ടതാണ് മുഖ്യപ്രശ്‌നമെന്ന് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പത്മശ്രീ ഡോ.പുക് രാജ് ബഫ്‌ന അഭിപ്രായപ്പെട്ടു. കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചമാണ്. ആദിവാസി കൗമാരക്കാരുടെ മുഖ്യപ്രശ്‌നം വീടുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നതും വനം നശിപ്പിക്കുന്നതുമാണ്.
sleeep
കേരളമെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ മോഹന്‍ദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.








I said NO to my daily SMOKE ‘Cos this life of mine is not a joke.
I want to live on like an oak Smokers’ lives end early in coughs and chokes
STOP SMOKING
The first thing to do is set a date when you are going to stop smoking. Let’s start one week from today. That will give you plenty of time to practice with the weapons in your arsenal. Eight days from today, it will be the beginning of the end of your smoking habit.

Days 1 and 2

Examine your smoking behavior for the first two days. Every time you light up, ask yourself:
  1. Why am I smoking this cigarette?
  2. Would this be an easy one or a difficult one to do without?
  3. If I did not smoke this cigarette, what would I do instead?

Day 3

Let’s get out and test your weapons today.

At least once today, use your weapons to shoot down the urge to smoke.

 During the five minutes that it will take for the urge to pass, try out some of your arsenal. Try one, or all, or find a combination that works for you.

Day 4

Today is the big testing day. If you haven’t already tried it, skip those one or two cigarettes that you feel may be the toughest to give up in your daily routine. Pick the ones that you rated “difficult” during your monitoring period.
Remember, this is a practice period, and you must not get upset if you are unable to give up a difficult cigarette. You must practice and experiment with your different weapons to realize how you can be more effective.
If you found skipping that cigarette very hard or even failed in the end, review any factor that got in the way of your success. The most common causes of difficulty or failure that a potential quitter faces are:

Chemical properties of addiction

When you do not have that cigarette, you feel lousy. If you are a heavy smoker, a nicotine patch may help to relieve your bad feelings.
You may find yourself in a situation like, card game, party, coffee break during which you would normally smoke. It may help to let others know of your desire to stop smoking, and also your reasons to stop smoking.
Enlisting the aid of a non smoker to confide in may also help. Make sure that he or she is aware of your goals so that they do not say or do anything to instill a negative impact on your desire to stop smoking.
If you feel that you may not resist the social pressures of smoking, consider the option of giving up these social encounters for two or three weeks until the urge passes and you can be comfortable again.

Tension and negative emotion

A crisis occurs during your work or personal day, and one of the main reasons for you to smoke has been tension reduction. Try to deal with your negative emotions and use the tension reducing methods that we talked about earlier.
Get away from the area that the tension is associated with. Take a walk, or go to another room. You may also find that nicotine gum will give you enough tension relief to get through.

Days 5, 6, and 7

You are now heading down the home stretch. In the next three days, your goal is to come out of this week smoking half the cigarettes that you would normally smoke. If you started as a one pack a day smoker, cut back to ten cigarettes per day, or less.

The fewer the better

During days 5 and 6, set your goals toward achieving positive results on day 7. Maintain your smoking record during these three days, and continue to decrease your dependency on nicotine.
What do you do if you still have doubts? This is probably due to your chemical dependency on nicotine. It is a highly powerful drug, and many factors have been working together to make you dependent.
Discuss with your doctor about the feasibility of a patch or nicotine gum. Nicotine is the hook that has gotten you to smoke which carries the harmful effects to your body. With the help from the patch or the gum, you will have all he tools you need to successfully quit.
The nicotine patch or gum will give you a steady influx of nicotine into your system, which will be reduced slowly over a period of several weeks. Do not smoke while on the nicotine patch. You could experience a dangerous overdose of nicotine.