Visitors

Wednesday 14 December 2011

കരയാതെ ഉള്ളി അരിയാം..!.

 

ഉള്ളിയെന്ന്‌ കേള്‍ക്കുമ്പോള്‍ത്തന്നെ ചിലര്‍ കരയാന്‍ തുടങ്ങും. എന്തും മുറിയ്‌ക്കാം എന്നാല്‍ ഉള്ളിമാത്രം വയ്യെന്നു പറയുന്നവരും കുറവല്ല.

മുറിയ്‌ക്കാന്‍ തുടങ്ങുമ്പോഴേയ്‌ക്കും ആളെ കരയിക്കുന്ന ഉള്ളി ആരോഗ്യ ദായകമാണെന്ന്‌ ഏവര്‍ക്കുമറിയാം. പോഷകങ്ങളേറെയുള്ള ഉള്ളി കരയിക്കില്ലെന്ന്‌ വന്നാലോ.

അതെ കരയിക്കാത്ത ഉള്ളി വികസിപ്പിച്ചുകഴിഞ്ഞു. ന്യൂസിലാന്റിലെയും ജപ്പാനിലെയും ശാസ്‌ത്രജ്ഞരാണ്‌ കരിയിക്കാത്ത(ടിയര്‍ ഫ്രീ) ഉള്ളികള്‍ വികസിപ്പിച്ചെടുത്തത്‌. ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉള്ളിയിലെ കരച്ചിലുണ്ടാക്കുന്ന എന്‍സൈമുകള്‍ക്ക്‌ കാരണമായ ജീനിന്റെ പ്രവര്‍ത്തനമില്ലാതാക്കിയാണ്‌ കരച്ചില്‍ ഫ്രീ ഉള്ളികള്‍ ഉണ്ടാക്കിയിരിക്കുന്നത്‌.


ഉള്ളി മുറിയ്‌ക്കുന്ന സമയത്താണ്‌ കണ്ണില്‍ വെള്ളം വരുത്തുന്ന വസ്‌തു പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിശ്വാസം . എന്നാല്‍ ജപ്പാനിലെ ശാസ്‌ത്രജ്ഞരാണ്‌ ഒരു എന്‍സൈമാണ്‌ ഇതിനെ നിയന്ത്രിയ്‌ക്കുന്നതെന്ന്‌ കണ്ടെത്തിയത്‌. പിന്നീട് ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞര്‍ ജീന്‍ സൈലന്‍സിംഗ്‌ ടെക്‌നോളജി കണ്ടുപിടിച്ചു .

ഇതുപയോഗിച്ചാണ്‌ ഇപ്പോള്‍ ഉള്ളിയുടെ സ്വഭാവം തന്നെ മാറ്റിയിരിക്കുന്നത്‌. ഇതുപയോഗിച്ച്‌ എന്‍സൈമിന്‌ കാരണമായ ജീനിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതോടെ മുറിയ്‌ക്കുമ്പോഴും ഉള്ളിയില്‍ നിന്നും കണ്ണുനീരുണ്ടാക്കുന്ന വസ്‌തു പുറപ്പെടുന്നില്ല. കണ്ണുനീരില്ലാതാക്കുന്നതിനൊപ്പം തന്നെ ഉള്ളിയുടെ രുചി കൂട്ടാനും ഈ മാര്‍ഗ്ഗത്തിലൂടെ സാധിയ്‌ക്കും.

No comments:

Post a Comment