Visitors

Wednesday 28 December 2011

അതിരക്തസമ്മര്‍ദം കുറക്കാന്‍ ചോക്ലേറ്റ്


.

അതിരക്തസമ്മര്‍ദം കുറക്കാന്‍ ചോക്ലേറ്റ് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌.
പതിവായി കൊക്കൊ അടങ്ങിയ കടും നിറത്തിലുള്ള ചോക്ലേറ്റ് കഴിക്കുന്നവരില്‍ അതിരക്തസമ്മര്‍ദത്തിന്‍റെ തോത്‌ കുറയുമെന്നാണ്‌ ഒരു കൂട്ടം ബ്രിട്ടീഷ്‌ ഹേര്‍ട്ട്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.ഇത് കൊണ്ട് തന്നെ ഹൃദയ സ്‌തംഭനം ഉണ്ടാകാനുള്ള സാധ്യതയും ആനുപാതികമായി കുറയുമെന്നതാണ്‌ ഇവരുടെ വിലയിരുത്തല്‍.ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള കുറച്ചു പേരെ രണ്ട്‌ ഗ്രൂപ്പായി തിരിച്ചാണ്‌ പഠനം നടത്തിയത്‌. ആദ്യ ഗ്രൂപ്പിന്‌ 6 ഗ്രാം വീതം ഇരുണ്ട നിറത്തിലുള്ള ചോക്ലേറ്റും രണ്ടാമത്തെ ഗ്രൂപ്പിന്‌ ഇതേ അളവില്‍ വെളുത്ത നിറത്തിലുള്ള ചോക്ലേറ്റും നല്‍കി.ആദ്യ ഗ്രൂപ്പിന്‍റെ രക്തസമ്മര്‍ദ നില നേരിയ തോതില്‍ കുറഞ്ഞു.എന്നാല്‍ വെളുത്ത നിറത്തിലുള്ള ചോക്‍ലേറ്റ്‌ കഴിച്ച രണ്ടാമത്തെ ഗ്രൂപ്പിന്‍റെ രക്തസമ്മര്‍ദ്ദത്തില്‍ മാറ്റമൊന്നും ദൃശ്യമായില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

No comments:

Post a Comment