Visitors

Monday 19 December 2011

കാലിനെ അറിയുക.

 

ഒരു മനുഷ്യെന്‍റെ ഭാരം മുഴുവന്‍ താങ്ങുന്നതു കാലുകളാണ്‌. എന്‍ജിനീയറിങ്ങ്‌ അനുസരിച്ചു കമാനാകൃതിയിലുള്ള അടിത്തറക്കാണല്ലോ ഭാരം കൂടുതല്‍ താങ്ങാനുള്ള കഴിവ്‌. ഇതേ തത്വമനുസരിച്ചാണു നമ്മുടെ കാലടിയുടെ ആകൃതിയും രൂപകല്‍പന ചെയ്തിരിക്കുന്നത്‌. കാലിന്‍റെ പിന്‍വശവും മുകള്‍ഭാഗവും വിരലുകളും നിലത്തമര്‍ന്നു മധ്യഭാഗത്തിന്‌ ഒരു കമാനാകൃതി നല്‍കിയിരിക്കുന്നു. പാദത്തിന്‍റെ മധ്യം വളരെ മാംസളമായ ഒരു ഭാഗമാണ്‌ ഇവിടെ വളരെയധികം ഞരമ്പുകളും രക്തകുഴലുകളും നിറഞ്ഞിരിക്കുന്നു. ചെരിപ്പിടാതെ ഭൂമിയിലോ പരുപരുത്ത തറയിലോ നടക്കുമ്പോള്‍ കല്ലും മണ്ണു മെല്ലാം കാലിലമരും. ഇത്‌ കാലിന്‌ ഒരു ചെറുമസാജിെന്‍റ ഫലം ഉണ്ടാകും. കാലിലെ രക്തചംക്രമണം കൂട്ടാനും ഞരമ്പുകളെയും രക്തകുഴലുകളെയും ആരോഗ്യമുള്ളതാക്കി വയ്ക്കാനും ഈ ചെറു വ്യായാമത്തിനു സാധിക്കും.

ചെരിപ്പിട്ടു നടക്കുമ്പോഴും മിനുസമുള്ള തറയിലൂടെ നടക്കുമ്പോഴും പാദങ്ങള്‍ക്ക്‌ ഈ മസാജ്‌ ലഭിക്കുന്നില്ല. ക്രമേണ രക്തയോട്ടം കുറയുകയും കാലിലെ ഞരമ്പുകളും രക്തകുഴലുകളും ക്ഷീണിച്ച്‌ തൂങ്ങുകയും ചെയ്യുന്നു. ഇതു പാദങ്ങളുടെ ആകൃതി പരന്നതാക്കുന്നു. കാലടികള്‍ പരന്നാല്‍ അതു വേദനയുളവാക്കുന്ന അവസ്ഥയാണ്‌. അധികം നില്‍ക്കുക ശാരീരിക അധ്വാനം ചെയ്യുക എന്നിവരില്‍ ഇതു ദോഷമുണ്ടാക്കും. കുട്ടികളിലെ പരന്നപാദം പരിഹരിക്കാന്‍ ആര്‍ച്ച്‌ മാതൃകയില്‍ പാഡ്‌ വച്ച ചെരിപ്പുകള്‍ ലഭ്യമാണിപ്പോള്‍.
 

No comments:

Post a Comment