Visitors

Wednesday 28 December 2011

വീട്ടില്‍ വേണ്ട ഔഷധച്ചെടികള്‍


.

ചെറിയ കുട്ടികളുള്ള വീടുകളില്‍ ഔഷധച്ചെടികള്‍ ആവശ്യമാണ്‌. നഗരങ്ങളിലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണുനിറച്ചോ ഇവ വളര്‍ത്താം.

ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്‌. പനി, ജലദോഷം, അലര്‍ജി, ദഹനക്കേട്‌ എന്നിവയ്ക്കെല്ലാം കൃഷ്ണതുളസി ഫലപ്രദമായ ഔഷധമാണ്‌.പച്ചമഞ്ഞളും കൃഷ്ണതുളസിയും അരച്ചിടുന്നത്‌ ത്വക്കിലെ അലര്‍ജിക്കും നല്ലരൌഷധമാണ്‌. സാധാരണ പനിയ്ക്ക്‌ പര്‍പ്പടക പുല്ല് പൊടിച്ച്‌ മുലപ്പാലില്‍ ചേര്‍ത്തു കൊടുക്കുന്നത്‌ നല്ല മരുന്നാണ്‌.

അതുപോലെ പനിക്കൂര്‍ക്ക പനി മാറാന്‍ ഉത്തമൌഷധമാണ്‌. കുട്ടികളുടെ ജലദോഷത്തിന്‌ പനിക്കൂര്‍ക്ക വാട്ടി നിറുകയിലിട്ടാല്‍ മതി.

ബ്രഹ്മിയാണ്‌ വീട്ടില്‍ വളര്‍ത്തേണ്ട മറ്റൊരു ചെടി. ബുദ്ധി വളര്‍ച്ചയ്ക്കും ശരിയായ മലശോധനയ്ക്കും ബ്രഹ്മിനീര്‌ വളരെ നല്ലതാണ്‌. കുട്ടികളുടെ ചര്‍ദി മാറാന്‍ കൂവളത്തിണ്റ്റെ വേര്‌ തേനലരച്ചു കൊടുത്താല്‍ മതി. അല്‍പം മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കൃഷ്ണതുളസിയിലയും കല്ലുപ്പും ചേര്‍ത്ത്‌ തിരുമ്മി നല്‍കാം.

ഇതു കൂടാതെ കൂവ, തേന്‍, കടുക്ക, പാല്‍ക്കായം, ഞെരിഞ്ഞില്‍, വയമ്പ്‌, പച്ചമഞ്ഞള്‍ തുടങ്ങിയ മരുന്നുകളും കൊച്ചുകുഞ്ഞുങ്ങളുള്ള വീടുകളില്‍ എപ്പോഴും കരുതേണ്ടതാണ്‌.

No comments:

Post a Comment