Visitors

Wednesday 14 December 2011

വൈറ്റമിന്‍ ഡിയെ സൂക്ഷിക്കൂ..

വൈറ്റമിന്‍ ഡിയെ സൂക്ഷിക്കൂ..

വൈറ്റമിനുകള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ മരണസാധ്യത കൂടുമെന്നാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഒരു മില്ലിലിറ്റര്‍ രക്തത്തില്‍ 30 നാനോഗ്രാം വൈറ്റമിന്‍ ഡി ഉണ്ടാകണമെന്നാണ് കണക്ക്. വൈറ്റമിന്‍ ഡി കുറയുന്നത് കൊണ്ട് ഹൃദ്രോഗം, അര്‍ബുദം, എന്നിവ ഉണ്ടാകാനുള്ള സാധ്യതയും അധികമാണ് .ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ അത് രക്തസമ്മര്‍ദ്ദത്തെയും ഇന്‍സുലിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെയും ഒക്കെ ബാധിക്കും . മല്‍സ്യം ,പാല്‍ ,ക്രീം, ചീസ്‌ എന്നിവയില്‍ ധാരാളമായി വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട് .ഇവ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും

No comments:

Post a Comment