Visitors

Wednesday 28 December 2011

തലവേദന പാരമ്പര്യമോ?.



അതേയെന്നു പറയാം. പക്ഷേ, ഇതിന്‌ ആധാരമായി ഇനിയും തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും മൈഗ്രെയ്‌നുള്ള കുട്ടികളുടെ മാതാ പിതാക്കളില്‍ ആര്‍ക്കെങ്കിലും ഇതുണ്ടായിക്കാണുന്നു. പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നതു വീടോ കുടുംബാംഗങ്ങളുടെ മറ്റു ഭൌതിക സാഹചര്യങ്ങളോ ആയി ബന്ധപ്പെട്ടുള്ള പ്രേരകങ്ങളിലൂടെയാകാം (ട്രിഗേഴ്സ്‌). വീട്ടില്‍ ഉപയോഗിക്കാറുള്ള പെര്‍ഫ്യൂമുകള്‍, പുകവലി, ഭക്ഷണശീലം എന്നിവയും കാരണമാകാം.

തലവേദന മാറ്റാന്‍ പെയ്ന്‍കില്ലര്‍ ഉപയോഗിക്കാമോ ?

സാധാരണ തലവേദനയ്ക്കു ശമനം കിട്ടാന്‍ പലരും പെയ്ന്‍കില്ലറോ പാരസിറ്റമോളോ ഉപയോഗിക്കാറുണ്ട്‌. ഒന്നോ രണ്ടോ തവണ തലവേദനയ്ക്ക്‌ ഇതുപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, തുടര്‍ച്ചയായി ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകരുത്‌. ഇതിണ്റ്റെ അമിതമായ ഉപയോഗംമൂലവും തലവേദനയുണ്ടാകാം.

തലവേദനയ്ക്കു പെയ്ന്‍ ബാമുകള്‍ ആശ്വാസം നല്‍കുമോ ?

ഇല്ല. നെറ്റിയില്‍ ബാമുകള്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന പൊള്ളലിലൂടെ താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതായി തോന്നും. തലവേദനയ്ക്കൊപ്പം ബാമിണ്റ്റെ പൊള്ളലുംകൂടി തലച്ചോറിണ്റ്റെ ശ്രദ്ധയ്ക്കായി ശ്രമിക്കുകയാണു ചെയ്യുന്നത്‌. തലച്ചോര്‍ ബാമിണ്റ്റെ പൊള്ളല്‍ അറിയിക്കുമ്പോള്‍ തലവേദന ക്ഷണികമായി മറയ്ക്കപ്പെടുന്നു.

ഛര്‍ദിക്കുമ്പോള്‍ മൈഗ്രെയ്ന്‌ ആശ്വാസം ലഭിക്കുന്നത്‌ എങ്ങനെ ?

ഛര്‍ദിക്കുമ്പോള്‍ വേദന കുറയുന്നുണ്ടെന്നു പറയാനാകില്ല. മൈഗ്രെയ്ന്‍ വേദനയുടെ നീണ്ട പ്രക്രിയയുടെ അവസാന ഭാഗമായാണു ഛര്‍ദിലുണ്ടാകുക. ഇതു സ്വാഭാവിക പ്രതികരണമാണ്‌. വേദനയ്ക്കു മുന്‍പുള്ള അസ്വസ്ഥതയില്‍ തുടങ്ങി വേദനയുടെ പാരമ്യതയിലെത്തി പിന്നീടു കുറയുകയാണു ചെയ്യുക. ഈ സ്റ്റേജിലാണ്‌ ഛര്‍ദി. സ്വാഭാ വികമായി കുറയുന്ന വേദന ഛര്‍ദിക്കുമ്പോഴാണു കുറഞ്ഞതെന്ന തോന്നലുണ്ടാകുന്നു.

രാത്രി മദ്യപാനത്തെ തുടര്‍ന്നു രാവിലെ തലവേദന ഉണ്ടാകാറുണ്ട്‌. ഇത്‌ ഒഴിവാക്കാനാകുമോ?

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേ ഷന്‍) മൂലമാണു തലവേദന. ഇത്‌ ഒഴിവാക്കാന്‍ കഴിയില്ല. രാവിലെ എഴുന്നേറ്റു വേദന സംഹാരി ഗുളിക കഴിക്കുന്നവരുണ്ട്‌. ഇതു നല്ല കാര്യമാണെന്നു പറയാനാകില്ല.

സാധാരണ തലവേദനയ്ക്ക്‌ എങ്ങനെ ശമനം തേടാം?

പല തലവേദനയും ജീവിതചര്യയുമായി ബന്ധപ്പെട്ടതാണ്‌ (ബിഹേവി യറല്‍). ഐസ്ക്രീം കഴിക്കുന്നതോ, കുളിയിലെ പ്രശ്നമോ, തിങ്ങി നിറഞ്ഞ ബസിലെ യാത്രയോ ഒക്കെ ചിലരില്‍ തലവേദനയുണ്ടാക്കും. കഴിയു മെങ്കില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുക. നന്നായി വിശ്രമിക്കുന്നതിലൂടെത്തന്നെ സാധാരണ തലവേദനകള്‍ക്ക്‌ ആശ്വാസം കിട്ടും. നല്ല ഉറക്കവും പ്രധാനമാണ്‌.

മൈഗ്രെയ്ന്‍ തലവേദനകള്‍ പൂര്‍ണമായി ശമിക്കുമോ?

പൂര്‍ണമായി ഇല്ലാതാകുന്നതിനേക്കാള്‍ തലവേദനയുടെ ആവര്‍ത്തനം കുറയുകയാണു ചെയ്യുക. അതായത്‌, വീണ്ടും തലവേദന വരാനുള്ള സാധ്യത നീട്ടുക. തലവേദനയ്ക്കു കാരണമാകുന്ന സാഹചര്യങ്ങള്‍ (ട്രിഗേഴ്സ്‌) ഒഴിവാക്കാനായാല്‍ ഇതു നിയന്ത്രിക്കാം. മരുന്നുകളിലൂടെയും ആശ്വാസം കിട്ടും.

ടെന്‍ഷന്‍ തലവേദന എങ്ങനെ ഒഴിവാക്കാം?

ജീവിതത്തിലും ജോലിയിലും പഠനത്തിലും ടെന്‍ഷനും സ്ട്രെസും ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഇതു നിയന്ത്രിച്ചു വരുതിയിലാക്കുക. റിലാക്സ്‌ ചെയ്യാന്‍ ശ്രമിക്കുക. പ്രഫഷനത്സ്‌ പലതര ത്തിലുള്ള റിലാക്സേഷന്‍ ടെക്നിക്സ്‌ ഉപയോഗിക്കുന്നുണ്ട്‌. യോഗ ചെയ്യുന്നവരുമുണ്ട്‌. യോജിക്കുന്ന രീതിയിലുള്ള റിലാക്സേഷന്‍ ശരീര ത്തിനും മനസ്സിനും നല്‍കുക.

No comments:

Post a Comment