Visitors

Monday 19 December 2011

കറ്റാര്‍വാഴ .

 

"കുമാരി" എന്നാണ്‌ കറ്റാര്‍വാഴയുടെ സംസ്കൃതത്തിലെ പേര്‌. കുമാരികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധിയായ കറ്റാര്‍വാഴയ്ക്ക്‌ എന്തു കൊണ്ടും യോജിച്ച പേരു തന്നെ. ത്വക്ക്‌ രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടിവളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ഇന്‍ഡീസാണ്‌. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീരസംരക്ഷണത്തിനും കടല്‍വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌. അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌ നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം.

മുറിവെണ്ണ മുതല്‍ ചെന്നിനായകം വരെമുറിവ്‌, ഒടിവ്‌, ചതവ്‌ എന്നിവയുടെ ചികിത്സയിലുപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍ വാഴ നീരാണ്‌. ചെന്നിനായകം എന്ന ഔഷധമുണ്ടാക്കുന്നതും കറ്റാര്‍വാഴ നീരില്‍ നിന്നാണ്‌. കറ്റാര്‍വാഴ ചതച്ചു പിഴിഞ്ഞ്‌ നീരെടുക്കുക. ഇത്‌ തീപൊള്ളിയിടത്തു ധാര കോരുക. നല്ല ആശ്വാസം ലഭിക്കും. വേദനയും നീറ്റലും മാറും. കറ്റാര്‍വാഴനീരില്‍ പച്ചമഞ്ഞള്‍ അരച്ചു ചേര്‍ത്തു പുരട്ടുക. കുഴിനഖവും വ്രണങ്ങളും മാറും. ഒരു തണ്ട്‌ കറ്റാര്‍വാഴയിലയും കല്‍ക്കണ്ടവും ജീരകവും കൂട്ടി അരച്ച്‌ സേവിച്ചാല്‍ രക്താര്‍ശസിനും അത്യാര്‍ത്തവത്തിനും ആശ്വാസമാവും. ഒരു സ്പൂണ്‍ ഇലനീരും അല്‍പം മഞ്ഞള്‍പ്പൊടിയും പത്തുതുള്ളി തേനും കൂട്ടി ഉപയോഗിച്ചാല്‍ ചുമയും ജലദോഷവും മാറും. ഇലനീര്‌ നന്നായി പുരട്ടിയാല്‍ നീര്‌, പേശീവേദന ഇവ മാറും. ഇലരസത്തില്‍ ഉപ്പു ചേര്‍ത്ത്‌ ജലം വറ്റിച്ച്‌ കല്‍ക്കണ്ടവും ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ നല്ല വിരേചനമുണ്ടാകും.

കറ്റാര്‍വാഴനീര്‌ 5-10മി. ലി ദിവസവും രണ്ടു നേരം സേവിക്കുന്നത്‌, കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വയറുവേദന, ഗുന്‍മം, ആര്‍ത്തവവേദന ഇവ കുറയാന്‍ നല്ലതാണ്‌. വൈകിട്ട്‌, ഒരു ഗാസ്‌ വെള്ളത്തില്‍ പോളയുടെ ചെറിയ കഷണം ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ (പിഴിയാതെ) ആ വെള്ളം കുടിക്കുക. അമിത രക്തസമ്മര്‍ദ്ദം കുറയും. കറ്റാര്‍വാഴയില നീരു ചേര്‍ത്തു എണ്ണ കാച്ചുക. (കറ്റാര്‍വാഴ നീര്‌ എണ്ണയില്‍ വെറുതെ ചേര്‍ത്താലും മതി) ഈ എണ്ണ തേച്ചു കുളിച്ചാല്‍ മുടി നന്നായി കറുത്തിരുണ്ടു വളരും

No comments:

Post a Comment