Visitors

Wednesday 28 December 2011

ബദാം :ആരോഗ്യത്തിനും സൗന്ദര്യത്തിനും


.

ബദാം നമ്മളില്‍ പലരും കഴിക്കാറുണ്ടെങ്കിലും അതിന്‍റെ ഗുങ്ങളെ കുറിച്ച് കൂടുതല്‍ പേരും അഞ്ജരാണ്.ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌.ഭാവിയിലെ കാഴ്ച കുറവിനെ ഇത്‌ തടയുന്നു.ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും.ഫോളിക്‌ ആസിഡ്‌ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.ഗര്‍ഭസ്ഥ ശിശുവിണ്റ്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.ബദാം രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിണ്റ്റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു.അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്‌.തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത്‌ കായിക ബലം വര്‍ദ്ധിക്കുന്നതിന്‌ കാരണമാകും.ബദാം അരച്ചെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും മുഖത്ത്‌ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്‍മ്മം തിളങ്ങും. ‎

No comments:

Post a Comment