Visitors

Thursday 15 December 2011

ബ്രൊക്കോളി ഹൃദയത്തിന്‍റെ സുഹൃത്ത് .

 




ബ്രൊക്കോളി (കോളിഫ്ലവര്‍ പോലെയുള്ള ഒരു പച്ചക്കറി) പതിവായിക്കഴിച്ചാല്‍ ഹൃദയത്തിന്‍റെ ആരോഗ്യം വര്‍ധിക്കുമെന്ന് പഠനങ്ങള്‍ .കാബേജ്‌ കുടുംബത്തില്‍പ്പെടുന്ന സസ്യമാണ്‌ ബ്രൊക്കോളി.

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നതുമൂലം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ബ്രൊക്കോളി കഴിയ്‌ക്കുന്നതുമൂലം പരിഹരിക്കപ്പെടുന്നു. അതുകൊണ്ട് ഷുഗര്‍ രോഗികള്‍ക്ക്‌ ഇത് ധാരാളമായി കഴിക്കാം .

ബ്രൊക്കോളിയിലടങ്ങിയിരിക്കന്ന സള്‍ഫോറാഫിന്‍ എന്ന പദാര്‍ത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനത്തെ കൂട്ടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്‌. ഇതുവഴി ഹൃദയ കോശങ്ങള്‍ക്ക്‌ ദോഷകരമായ തന്മാത്രകളുടെ ഉല്‍പാദനം കുറയുമത്രേ. ലണ്ടനിലെ വാര്‍വിക സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ്‌ ബ്രൊക്കോളിയുടെ ഈ കഴിവിനെക്കുറിച്ച്‌ പഠനം നടത്തിയത്‌

No comments:

Post a Comment