Visitors

Monday 12 December 2011

അഴകാര്‍ന്ന മുടിക്ക്.

അഴകാര്‍ന്ന മുടിക്ക്.

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമാക്കാറുണ്ട്.ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍...തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക.താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും.അകാലനര മാറിക്കിട്ടാന്‍ ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

No comments:

Post a Comment