Visitors

Wednesday 28 December 2011

ഇരിപ്പ്' നീണ്ടാല്‍ ദോഷം.



ദിവസം മുഴുവന്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് വിവിധരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 'സയന്‍സ് ഡെയിലി' റിപ്പോര്‍ട്ട് ചെയ്യുന്നു. നിഷ്‌ക്രിയമായ മാംസപേശികളുമായി മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ് കൊളംബിയയില്‍ മിസൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

'കൊഴുപ്പ് ഉരുക്കിക്കളയാന്‍ കഴിവുള്ള ദീപനരസങ്ങള്‍ (എന്‍സൈമുകള്‍) അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്‍, ഏതാനും മണിക്കൂര്‍ ഇരുന്ന് ജോലിചെയ്യുമ്പോള്‍ തന്നെ അടഞ്ഞുപോകുന്നു. എന്നാല്‍ ഇത്തരക്കാര്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്‍ ഈ ദീപനരസങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും'-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫ. മാര്‍ക്ക് ഹാമില്‍ട്ടന്‍ പറയുന്നു.

കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍, ഏറ്റവും അനുകൂലമായ തോതില്‍പ്പോലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഇത്തരക്കാരില്‍ രോഗഹേതുകമായ ഘടകങ്ങളുടെ പ്രവര്‍ത്തനം ത്വരപ്പെടുകയും ചെയ്യുന്നു. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്‍, പുസ്തകപ്പുഴുക്കള്‍ തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമായ ഈ നിരീക്ഷണത്തിലെത്താന്‍ സഹായിച്ചത്.

No comments:

Post a Comment