മദ്യപാനം-വിവിധ ഘട്ടങ്ങള്‍ തുടക്കത്തില്‍ പാര്‍ട്ടികളിലോ വിനോദയാത്രയിലോ കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടുവരുന്നു. മാത്രമല്ല, ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടിവരുന്നു.
മധ്യഘട്ടം: ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്‌നങ്ങളാലോ, കുടുംബപ്രശ്‌നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു.
അവസാനഘട്ടം: ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടേ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍, മദ്യപിക്കാന്‍ വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായിത്തീരുന്നു.
പ്രാഥമിക ഘട്ടം:
ആരോഗ്യപ്രശ്‌നങ്ങള്‍
കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ഏകാഗ്രത കുറയുകയും ചിന്ത പതുക്കെയാവുകയും ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിന്റെയും കുടലിന്റെയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം.
മദ്യം കരളിനെ ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ലീഹ തുടങ്ങിയ പല അവയവങ്ങളുടെയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടാവുന്നു. രക്തം ഛര്‍ദിച്ച് രോഗിക്ക് മരണംവരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതുകൊണ്ട് മദ്യപരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്നിവയും മദ്യപരില്‍ കൂടുതലാണ്.
ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവുകാരണം വിളര്‍ച്ച, മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ കുറവുകാരണം രക്തം വാര്‍ന്നുപോകുക എന്നിവയും മദ്യപരില്‍ കൂടുതലാണ്.

No comments:
Post a Comment