മലയാളികള്‍ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേര്‍ക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്.കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് .ഇതില്‍ കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നത് .അതിസാരം,ഗ്രഹണി ,കൃമി ,ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും .നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില്‍ നിന്നുമുള്ള പുകയേറ്റാല്‍ ചുമ ,വില്ലന്‍ ചുമ എന്നിവ ശമിക്കും.ജീരകപ്പൊടി നാരങ്ങാ നീരില്‍ കലര്‍ത്തി ശുദ്ധ ജലത്തില്‍ കഴിച്ചാല്‍ അരുചി ശമിക്കും.പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില്‍ കുഴച്ച് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്Visitors
Monday, 12 December 2011
ജീരകം എന്ന ഔഷധം.
മലയാളികള്‍ കറികളിലും കുടിക്കാനുള്ള വെള്ളത്തിലും ധാരാളമായി ചേര്‍ക്കുന്ന ജീരകം ഒരു ഔഷധം കൂടിയാണ്.കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് .ഇതില്‍ കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നത് .അതിസാരം,ഗ്രഹണി ,കൃമി ,ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും .നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില്‍ നിന്നുമുള്ള പുകയേറ്റാല്‍ ചുമ ,വില്ലന്‍ ചുമ എന്നിവ ശമിക്കും.ജീരകപ്പൊടി നാരങ്ങാ നീരില്‍ കലര്‍ത്തി ശുദ്ധ ജലത്തില്‍ കഴിച്ചാല്‍ അരുചി ശമിക്കും.പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില്‍ കുഴച്ച് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment