Visitors

Thursday, 29 December 2011

പ്രമേഹം


 

പ്രമേഹരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍:
• അമിതവിശപ്പും ദാഹവും (Excessive thirst and appetite). പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍            കാണുന്നതും ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.
•  അമിതമായ മൂത്രമൊഴിക്കല്‍ (Increased urination)
   ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്.
•  ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക (Unusual weight loss or gain)
   കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.
• അമിതക്ഷീണം (Fatigue). പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രോഗിക്ക് അസാധാരണമായ ക്ഷീണംഅനുഭവപ്പെടുന്നു.
•  മനംപുരട്ടലും ഛര്‍ദ്ദിയും (Nausea, perhaps vomiting)
•  കാഴ്ച മങ്ങല്‍ (Blurred vision)
•  ഫംഗസ് ബാധ (yeast infections)
•  വായ് വരണ്ടുണങ്ങല്‍ (Dry mouttth)
•  മുറിവുണങ്ങാന്‍ താമസം (Slow-healing sores or cuts)
  ഈ പ്രശ്നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.
•  ത്വക് ചുക്കിച്ചുളിയല്‍(Itching skin, especially in the groin or vaginal area)
•  അസ്വാസ്ഥ്യം(Irritability)-ചുറ്റുപാടുമുള്ള സര്‍വ്വതും രോഗിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു.
•  കൈകാല്‍ മരവിപ്പ് (Tingling or numbness in the hands or feet).
•  നിരന്തരമായുണ്ടാവുന്ന അണുബാധ (Frequent skin, bladder or gum infections)
ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:
•  രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു ( High levels of sugar in the blood)
•  മൂത്രത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു (High levels of sugar in the urine)
•   തുടരെത്തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക
•  അമിതവിശപ്പ്
•  ഭാരക്കുറവ്
•  തളര്‍ച്ചയും ക്ഷീണവും
•  അസ്വസ്തതയും ഉന്മേഷക്കുറവും
•  മനംപുരട്ടലും ഛര്‍ദ്ദിയും
 
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
•   അമിതദാഹം
•   ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
•   അമിതക്ഷീണം
•   ഭാരക്കുറവിനോടൊപ്പം ആഹാരത്തിനോടുള്ള ആസക്തി
•   തുടര്‍ച്ചയായി ഉണ്ടാവുന്ന അണുബാധ
•   കാഴ്ചശക്തി കുറയുക
•   കൈകാല്‍ മരവിപ്പ്
•   ചര്‍മ്മം വരണ്ടുണങ്ങല്‍
   സ്ത്രീകളിലെ പ്രമേഹം: 
പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളെല്ലാം സ്ത്രീകളെയും ബാധിക്കുമെങ്കിലും യോനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ സ്ത്രീകളില്‍ മാത്രം കാണുന്ന ഒരു ലക്ഷണമാണ്.
   കുട്ടികളിലെ പ്രമേഹം: 
കുഞ്ഞ് അസാധാരണമാംവിധം കൂടുതലായി മൂത്രമൊഴിക്കുക, അകാരണമായി ശരീരം മെലിയുക, കടുത്തദാഹം, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് പ്രമേഹത്തിനു ചികില്‍സിക്കാന്‍ തുടങ്ങരുത്. വിദഗ്ധ പരിശോധനയും രോഗനിര്‍ണ്ണയവുമാണ് ആദ്യം വേണ്ടത്.

No comments:

Post a Comment