Visitors

Monday 19 December 2011

മഴക്കാലത്ത്‌ ഇലക്കറികള്‍.

 

മഴക്കാലത്ത്‌ വിശപ്പു കൂടും. പക്ഷേ മിതാഹാരം മതിയെന്ന്‌ ആയുര്‍വേദം പറയുന്നു. രാവിലെയും ഉച്ചയ്ക്കും നന്നായി കഴിക്കാം. രാത്രിയില്‍ അരവയര്‍ മാത്രം ഭക്ഷണം. കഞ്ഞിയും പയറുമാണ്‌ ഏറ്റവും നല്ലത്‌. കുട്ടികള്‍ക്കു കഞ്ഞിയില്‍ നെയ്യ്‌ ചേര്‍ത്തു കൊടുക്കാം. പപ്പടം നിര്‍ബന്ധമുള്ളവര്‍ ചുട്ടു കഴിക്കുക. എരിവ്‌, പുളി, ഉപ്പ്‌ എന്നി വ ഇഷ്ടമുള്ളവര്‍ക്ക്‌ മഴക്കാലത്ത്‌ അല്‍പം കൂടുതല്‍ കഴിക്കാം. അരിയും ചെറു പയറും ഒന്നിച്ചു വേവിച്ചത്‌, രസം എന്നിവ മഴക്കാല ഭക്ഷണങ്ങളാണ്‌. ശരീരത്തിനു ചൂടു നല്‍കുന്നതുകൊണ്ട്‌ ഗോതമ്പിണ്റ്റെ ഉപയോഗം കൂട്ടാം. തണുത്ത ഭക്ഷണം കഴിക്കരുത്‌. ഫ്രിഡ്ജില്‍ വച്ചത്‌ ചൂടാക്കി കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കുക. ചുക്ക്‌, മല്ലി എന്നിവയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക. മുത്തങ്ങ, ചന്ദനം, ചുക്ക്‌, ഇരുവേലി, പര്‍പ്പടകപ്പുല്ല്‌, രാമച്ചം എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയം രോഗപ്രതിരോധ ശേഷി കൂട്ടും.


മഴക്കാലം ഇലക്കറികള്‍ കഴിക്കേണ്ട സമയമാണ്‌. കര്‍ക്കടകത്തിലെ ആദ്യ ചൊവ്വാഴ്ച പത്തിലവയ്ക്കല്‍ എന്നൊരു ചടങ്ങുണ്ട്‌. എഴു ദിവസം കൊണ്ട്‌ പത്തു തരം ഇലകള്‍ കറിവയ്ക്കുന്നതാണിത്‌. നെയ്യുണ്ണി, താള്‌, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നീ ഇലകള്‍ കൊണ്ടാണു കറിയുണ്ടാക്കുന്നത്‌.കാരറ്റ്‌, ബീന്‍സ്‌, കാബേജ്‌, സവാള, തക്കാളി, ഉരുളക്കിഴങ്ങ്‌ എന്നിവ ചേര്‍ത്ത്‌ സൂപ്പ്‌ ഉണ്ടാക്കി ചെറു ചൂടോടെ

No comments:

Post a Comment