Visitors

Monday 12 December 2011

പേരയ്ക്ക പോഷക സമൃദ്ധം.

താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട്. കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ് . ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല്‍ വിറ്റാമിന്‍ സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം

No comments:

Post a Comment