Visitors

Wednesday 14 December 2011

മുടികൊഴിച്ചില്‍ !.

 

മുടികൊഴിച്ചിലിന്റെ ഏറ്റവും പ്രധാനകാരണങ്ങളിലൊന്നാണ് മാനസിക സമ്മര്‍ദ്ധം. മലയാളികള്‍ക്കിടയിലെ ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ധവും അതു കൊണ്ടുണ്ടുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്.വെള്ളത്തിന് മുടി കൊഴിച്ചിലുമായി വളരെയധികം ബന്ധമുണ്ട്. കുളിക്കാനുള്ള വെള്ളവും കുടിവെള്ളവും ഒരു പോലെ പ്രധാനമാണ്. കട്ടി കൂടിയ വെള്ളത്തി ലോ ക്ലോറിന് പോലുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലോ കുളിക്കുന്നത് മുടി കൊഴിച്ചിലിന്‍റെ വേഗം കൂട്ടും.
ആരോഗ്യത്തിന്റെ ലക്ഷണമാണ് മുടി. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാലേ മുടിയും നന്നായി വളരൂ. പ്രോട്ടീന്‍ ധാരാളമുള്ള നല്ല ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

* കടുത്തസമ്മര്‍ദ്ധങ്ങളിലും വൈകാരിക വിക്ഷോഭങ്ങളിലുംപെടുന്നത് മുടികൊഴിച്ചില്‍ രൂക്ഷമാക്കും. കഴിവതും അത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും അവയെ പ്രതിരോധിക്കാനും ശീലിക്കണം.

*നിത്യവും ഏഴെട്ടു ഗ്ലാസ്സ് ശുദ്ധജലം കുടിക്കണം.

* പഴങ്ങള്‍ പഴച്ചാറുകള്‍ , പച്ചക്കറികള്‍ എന്നിവ നിത്യവും കഴിക്കണം.

* എല്ലാ ദിവസവും ആറര-ഏഴു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ഉറക്കമില്ലായ്മ മുടികൊഴിച്ചിലിന്റെ പ്രധാന കാരണമാണ്.

* തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. താരന്‍ പോലുള്ള പ്രശ്നങ്ങള്‍ എപ്പോഴും മുടി കൊഴിച്ചില്‍ രൂക്ഷമാക്കും.

* തലയോട്ടിയില്‍ നേരിയ സ്നിഗ്ധത നിലനിര്‍ത്തുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും എണ്ണ തേച്ചു കുളിക്കുന്നത് നല്ലത്. തലയോട്ടിയില്‍ അധികം എണ്ണമെഴുക്കു തങ്ങി നില്‍ ക്കാതെ വൃത്തിയായി സൂക്ഷിക്കണം.

* വീര്യം കൂടിയ ഷാംപു ഒഴിവാക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം. ഹെര്‍ബല്‍ ഷാംപുവോ നാടന്‍ താളിയോ ആണ് നല്ലത്.

* ആണുങ്ങളുടെ മുടി കൊഴിയുന്നതായി കണ്ടാല്‍ കഴിയുന്നത്ര നീളം കുറച്ച് വെട്ടി നിര്‍ത്തുക. മുടി പറ്റെ വെട്ടിയ ഹെയര്‍ സ്റ്റൈലുകള്‍ സ്വീകരിക്കുക.


* തല ചീകുമ്പോഴും ബ്രഷ് ചെയ്യുമ്പോഴും അധികം ബലം പ്രയോഗിക്കരുത്. അല്പം പല്ലകലമുള്ള ചീപ്പു കൊണ്ട് സൗമ്യമായി മാത്രം തല ചീകുക.

* മുടി വലിച്ചു കെട്ടി വെക്കുന്നത് മുടികൊഴിച്ചില്‍ കൂട്ടും.

* പ്രസവാനന്തരം ഒരു വര്‍ഷത്തേക്കെങ്കിലും മുടിക്ക് പ്രത്യേക പരിചരണം നല്‍കണം. മുലയൂട്ടല്‍ക്കാലത്ത് ഭക്ഷണനിയന്ത്രണം പാടില്ല. പ്രോട്ടീന്‍ ധാരളമുള്ള നല്ല ഭക്ഷണവും ധാരാളം ജലാംശവും കഴിക്കണം

No comments:

Post a Comment