Visitors

Thursday 15 December 2011

കളിക്കട്ടെ കുട്ടികള്‍ വീടിന് പുറത്തും... .

 

വീട്ടിന്‌ പുറത്തുവിടാതെ കുട്ടികളെ അകത്തിട്ടു വളര്‍ത്തുന്ന മാതാ പിതാക്കന്‍മാര്‍ ശ്രദ്ധിക്കുക ; കുട്ടികളുടെ ആരോഗ്യത്തില്‍ ,പ്രത്യേകി ച്ചും കുട്ടികളുടെ കണ്ണുകളുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുക്കള്‍ ആണോ ?എങ്കില്‍ അവരെ കളിക്കാന്‍ അനുവദിക്കുക അതും വീടിന് പുറത്ത്.


സിഡ്‌നി സര്‍വ്വ കലാശാലയില്‍ നടന്ന ഒരു പഠനത്തിലാണ് വീടിന് പുറത്ത്‌ തുറന്ന വായുവും സൂര്യപ്രകാശവും ലഭിക്കുന്ന കളിയിടങ്ങളില്‍ കളിക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടി(ഷോര്‍ട്‌സൈറ്റ്‌), മയോപിയ തുടങ്ങിയ നേത്രരോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത് .



ആസ്‌ത്രേലിയയിലെ 12വയസ്സുകാരായ 2367 കുട്ടികളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ഇവരില്‍ വീടിന് പുറത്ത് കളിക്കുന്നവരില്‍ മയോപിയ വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ബാധി ച്ചി രുന്നുള്ളൂ. എന്നാല്‍ വീടിനുള്ളില്‍ മാത്രം കളിക്കുന്ന കുട്ടികള്‍ക്ക് ഭൂരി ഭാഗത്തിനും മയോപിയ ബാധിച്ചതായി കണ്ടെത്തി

No comments:

Post a Comment