Visitors

Monday 19 December 2011

വീട്ടുജോലി ചെയ്യൂ.. കാന്‍സര്‍ അകറ്റൂ... .

വീട്ടുജോലി ചെയ്യൂ.. കാന്‍സര്‍ അകറ്റൂ... .

വീട്ടുജോലി എന്നു കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുന്ന മടിച്ചികളും ടിവി കണ്ടും പുസ്തകം വായിച്ചും വെറുതെ ചടഞ്ഞിരിക്കുന്ന വീട്ടമ്മമാരും തുടര്‍ന്നു വായിക്കുക. വീട്ടുജോലി ചെയ്താല്‍ കുറച്ചൊക്കെ മടുപ്പും ക്ഷീണവും ഉണ്ടാകുമെന്നത്‌ വാസ്തവം. പക്ഷെ മറ്റൊരു വിധത്തില്‍ അത്‌ അനുഗ്രഹമാണ്‌. വീട്ടുജോലി ചെയ്താല്‍ സ്തനാര്‍ബുദത്തെ തടയാമെന്ന്‌ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം സ്ത്രീകളില്‍ ഇത്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞു. സ്തനാര്‍ബുദം തടയുന്നതിന്‌ സ്പോര്‍ട്സിനെക്കാളും പ്രയോജനപ്രദമാണ്‌ വീട്ടുപണി എന്നും ഗവേഷകര്‍ക്കു കണ്ടെത്താനായി. ആര്‍ത്തവവിരാമത്തിന്‌ മുന്‍പുള്ളവര്‍ക്കും ആര്‍ത്തവവിരാമത്തിന്‌ ശേഷമുള്ളവര്‍ക്കും സ്തനാര്‍ബുദത്തെ എതിരിടാന്‍ വീട്ടുപണി മാത്രം മതിയാകുമത്രെ. ആര്‍ത്തവ വിരാമം കാത്തിരുന്ന സ്ത്രീകളില്‍ ഏകദേശം മുപ്പതു ശതമാനം പേര്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്തതു കൊണ്ട്‌ സ്തനാര്‍ബുദത്തെ ഒഴിവാക്കാന്‍ കഴിഞ്ഞെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ത്തവവിരാമത്തിലെത്തിയ 20 ശതമാനം പേരാണ്‌ സ്തനാര്‍ബുദത്തെ വിജയകരമായാണ്‌ തോല്‍പ്പിച്ചത്‌. യു.കെ.യില്‍ നിന്നുളള അര്‍ബുദ ഗവേഷകനായ ലെസ്ളി വോക്കര്‍ പറയുന്നതു ശ്രദ്ധിക്കുക. ' ആരോഗ്യപ്രദമായ ശരീരഭാരം സംരക്ഷിക്കുന്നത്‌ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുമെന്ന്‌ അറിയാവുന്നതല്ലേ? ഊര്‍ജസ്വലമായ ജീവിതം നയിക്കുന്നതു തന്നെ ഇത്തരം രോഗങ്ങളില്‍ നിന്നു കാത്തുരക്ഷിക്കും. വീട്ടുജോലി പോലെ ഒട്ടും ചെലവില്ലാതെ, എന്നാല്‍, വളരെ പ്രയോജനപ്രദമായ വ്യായാമം ചെയ്യുന്നതിന്‌ എന്തിനു മടിക്കണം?

No comments:

Post a Comment