Visitors

Wednesday 28 December 2011

ചെറുപയര്‍ ഭക്ഷണമായും, മരുന്നായും.



കേരളീയര്‍ സാധാരണയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചെറുപയര്‍ ഭക്ഷണത്തിന് പുറമേ ഒരു രോഗസംഹാരിയും കൂടിയാണ് എന്ന വസ്തുത മിക്കവര്‍ക്കും അറിയില്ല.ചെറുപയറിന് കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും സഹായിക്കും.ഇത് കൂടാതെ രക്തവര്‍ദ്ധനയുണ്ടാക്കാനും ചെറുപയറിന് സാധിക്കും.മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ്‌ എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച്‌ ഒരു നേരത്തെ ആഹാരമാക്കുന്നത്‌ നല്ലതാണ്‌.പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നതിനാല്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.ഇത് കൂടാതെ ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത്‌ മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌ നല്ലതാണ്‌.ഇത് കൂടാതെ ചര്‍മസംരക്ഷണത്തിനും ചെറുപയര്‍ ഉപയോഗപ്പെടുത്താവുന്നതാണ് .എണ്ണ തേച്ചു കുളിക്കുമ്പോള്‍ ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത്‌ ഉത്തമമാണെന്നാണ് ആയുര്‍വേദ വിധിയില്‍ പറയുന്നുണ്ട് .ചെറുപയര്‍ പൊടിച്ച്‌ റോസ്‌ വാട്ടറില്‍ ചാലിച്ചു പശപോലെയാക്കിയ മിശ്രിതം കണ്ണടച്ച് കണ്ണിന്‍ പോളകളിലൂടെ മുകളില്‍ വെക്കുക . പത്ത്‌ മിനിറ്റിനു ശേഷം ഈ മിശ്രിതം കഴുകിക്കളയണം. കണ്ണിനു കുളിര്‍മ കിട്ടും. അതെ സമയം മലബന്ധമുള്ളവരും വാതസംബന്ധമായ രോഗമുള്ളവരും ചെറുപയര്‍ ഒഴിവാക്കുന്നതായിരിക്കും അഭികാ

No comments:

Post a Comment