Visitors

Wednesday 18 January 2012

വേവിച്ച പച്ചക്കറികള്‍ക്ക് കൂടുതല്‍ പോഷക മൂല്യം.



പച്ചക്കറികള്‍ പച്ചയ്ക്കു തിന്നുന്നതാണ്‌ നല്ലത്‌ എന്നാണ്‌ ഇതുവരെ നാം ധരിച്ചുവെച്ചിരുന്നത്.എന്നാല്‍ വേവിക്കുമ്പോഴാണ് പച്ചക്കറികളിലെ പോഷകമൂല്യം ഏറുന്നതെന്നാണ് ഇറ്റലിയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.ഇറ്റലിയില്‍ പ്രചാരത്തിലുള്ള മൂന്നുതരം പാചക രീതികളാണ്‌ പഠന വിധേയമാക്കിയത്‌. തിളപ്പിക്കുക, ആവി കയറ്റുക, വറക്കുക. കാരറ്റും ബ്രോക്കോളിയുമാണ്‌ പഠനത്തിനായി തിരഞ്ഞെടുത്തത്‌. തിളപ്പിച്ചപ്പോഴും ആവി കയറ്റിയപ്പോഴും പച്ചക്കറികളിലെ പോഷക മൂല്യം വര്‍ദ്ധിച്ചതായി കണ്ടെത്തി. അവയിലെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടപ്പെടുന്നില്ല എന്നും എന്നാല്‍ വറുക്കുന്നതു മൂലം ഇവ നഷ്ടപ്പെടുന്നതായും കണ്ടെത്തി. ബ്രോക്കോളി ആവിയില്‍ വേവിച്ചപ്പോള്‍ അതിലടങ്ങിയ ഗൂക്കോ സൈനോലേറ്റ്സിണ്റ്റെ അളവു വര്‍ദ്ധിച്ചതായി കണ്ടെത്തി. ഇത്‌ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകമാണ്‌. ഓരോ പച്ചക്കറിക്കും ഓരോ പാചക രീതി അവലംബിക്കുക വഴി അവയുടെ പോഷക മൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നാണ് ഇവരുടെ പഠനം വെളിപ്പെടുത്തുന്നത്.

No comments:

Post a Comment