Visitors

Monday 3 October 2011

dont ...............
നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.

മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.

* ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം.

എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.

മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു കഴിഞ്ഞിട്ടില്ല.

No comments:

Post a Comment