Visitors

Monday 3 October 2011

മിക്ക ഭക്ഷണസാധനം പാകം ചെയ്യുമ്പോള്‍ തക്കാളി നിര്‍ബന്ധമാണ്. തക്കാളി ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. പാകം ചെയ്ത തക്കാളിക്ക് ശരീരത്തില്‍ കൊളസ്‌ട്രോളും, രക്തസമ്മര്‍ദ്ദവും വര്‍ധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കാനാകുമെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. രോഗികള്‍ സ്റ്റാറ്റിന്‍സ് കഴിക്കുമ്പോഴുണ്ടാകുന്ന അതേ ഗുണമാണ് വെന്ത തക്കാളി കഴിക്കുമ്പോള്‍ ലഭിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കോളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി നിര്‍ദേശിക്കാറുള്ള മരുന്നാണ് സ്റ്റാറ്റിന്‍സ്. ഈ മരുന്ന കഴിക്കുന്നതിന് പകരം രണ്ട് ഔണ്‍സ് തക്കാളി പെയ്‌സ്റ്റോ, ജ്യൂസോ ദിവസവും കഴിച്ചാല്‍ ഈ രോഗങ്ങളില്‍ നിന്ന് രക്ഷനേടാം.
പഴുത്ത തക്കാളിക്ക് കടും ചുവപ്പ് നിറം നല്‍കുന്ന ലൈകോപീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് ഹൃദയാഘാതത്തെയും, പക്ഷാഘാതത്തെയും തടയും. പാകം ചെയ്യാത്ത തക്കാളിയെ അപേക്ഷിച്ച് പാകം ചെയ്ത തക്കാളിക്ക് ലൈകോപീനെ കൂടുതല്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നതിനാലാണ് പാകം ചെയ്തു കഴിക്കണമെന്ന് പറയുന്നത്.
ലൈകോപീനിന്റെ ഗുണങ്ങളെക്കുറിച്ച് ഓസ്‌ത്രേലിയയിലെ വിദഗ്ധര്‍ കഴിഞ്ഞ 55 വര്‍ഷമായി 14 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തക്കാളിയില്‍ ലൈകോപീന്‍ കൂടിയ അളവില്‍ കാണപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മെറ്റിയൂരിറ്റാസ് ജേണലില്‍ ലേഖകരിലൊരാളായ ഡോ. കാരിന്‍ റൈഡ് പരാമര്‍ശിച്ചിട്ടുണ്ട്. ദിവസം ഒരു തക്കാളി കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ടൊമാറ്റോ ജ്യൂസും പെയ്സ്റ്റുമാണ് താന്‍ കൂടുതല്‍ ശുപാര്‍ശ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment