Visitors

Monday 3 October 2011

ayoooooooo...ice cream
ഐസ്ക്രീം ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവ്. മുതിർന്നവരും മോശമല്ല. പക്ഷെ ഇനി ഐസ്ക്രീം കഴിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ തിന്നുന്നത് പാൽ കുറുക്കിയുണ്ടാക്കിയ ആയിരിക്കണമെന്നില്ല. ക്രൂഡോയിൽ ശുദ്ധിചെയ്തെടുക്കുമ്പോൾ മിച്ചം വരുന്ന ഒരു തരം ജെല്ലിയായിരിക്കും നുണഞ്ഞിറക്കുന്നത്. മധുരം പഞ്ചസാരയാവണമെന്നില്ല. പഴസ്വാദും മണവും അതത് ജൈവവസ്തുക്കളിൽ നിന്നു എടുത്തവയായിരിക്കില്ല. എല്ലാത്തിനു ആധാരം ഇപ്പോൾ പെട്രോൾ അവശിഷ്ടമാണ്. പഴത്തിനു പഴത്തിന്റെ മണമുള്ള രാസവസ്തു അതിൽ ചേർക്കും. രുചിക്കും അങ്ങനെ തന്നെ. ഐസ്ക്രീം കഴിച്ച് നാവ് വരളുകയോ, ദാഹമുണ്ടാവുകയോ, വയറുവേദന വരികയോ ചെയ്താൽ ഉറപ്പാക്കാം അത് പെട്രോളിയം ഐസ്ക്രീമാണു. അത്തരം ഐസ്ക്രീം തുടരെ കുറച്ച് നാൾ കഴിച്ചാൽ അഡിക്ഷൻ ഉറപ്പ്. നിങ്ങളുടെ ബന്ധുവിനു ഐസ്ക്രീമിൽ ആർത്തിയുണ്ടെങ്കിൽ അത് മിക്കവാറും പെട്രോളിനോടുള്ള അഡിക്ഷനാകും. അതൊരു ഗുരുതരമായ വിപത്താണു. ഐസ്ക്രീം മാത്രമല്ല പെട്രോളിന്റെ ഉപോത്പ്പനാമായി മാർക്കറ്റിലുള്ളത്. മലയാളിയുടെ ദേശീയപാനിയമായ ഫുള്ളും പയന്റും ബിയറുമൊക്കെ അങ്ങനെ വരുന്നുണ്ട്. ഒന്നിനു ചെല്ലപ്പേരു തന്നെ കരിയോയിൽ എന്നാണു. പെട്രോൾ രുചിച്ചിട്ടുള്ളാ ഏതോ മഹാശയൻ നൽകിയ ഓമനപ്പേരാവണം അത്. ഈ അഡിക്ഷൻ പിന്നീട് പെട്രോൾ അഡിക്ഷനിലേക്ക് വളരും. പിന്നെ പെട്രോൾ കുടി ആരംഭിക്കും. ബന്ധുക്കളെ ശ്രദ്ധിക്കുക. അവർ പെട്രോൾ തൊട്ട് നാക്കിൽ വയ്ക്കുന്നുണ്ടോ എന്നു.പെട്രോൾ ഉൽ‌പ്പന്നങ്ങൾ മുഖ്യമായും ബാധിക്കുന്നത് കരളിനേയാണു. മദ്യപിക്കാത്തവർക്കും കരൾ രോഗങ്ങൾ ഇപ്പോൾ വ്യാപകമാണു. ഭൂരിപക്ഷം സ്ത്രീകളും മദ്യം തൊടാറില്ല. പക്ഷെ സിറോസിസ് ലിവർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വാണം പോളെ കുതിച്ചുയരുന്നു. പലതരം മഞ്ഞപ്പിത്തവും അവയ്ക്കുള്ള വാക്സിനുമൊക്കെ ആരോഗ്യരംഗത്ത് കിടന്നു കളിക്കുന്നത് ഇത്തരം സിന്തെറ്റിക്ക് ഭക്ഷ്യവസ്തുക്കളുടെ പശ്ചാത്തലത്തിലാവണം.

സിന്തറ്റിക്ക് ഐസ്ക്രീമുകളെക്കുറിച്ച് എന്താണന്നറിയില്ല ഫുഡ് സേഫ്റ്റിക്കമ്മീഷണർക്ക് ജാഗ്രതയുണ്ടായിരിക്കുന്നു. മൂന്നു കൊല്ലം മുൻപ് ഇതേപ്പറ്റി ബ്ലോഗിലൂടെ സൂചന നൽകിയിരുന്നു. അന്നു അതു ഗൌരവമായി ആർക്കും തോന്നിയിരുന്നില്ല. ഇന്നിപ്പോൾ കമ്മിഷണർ പറയുന്നത് ജില്ലാ ആഫീസറന്മാർ സിന്തറ്റിക്ക് ഐസ്ക്രീമിനെതിരേ ജാഗ്രത പുലർത്തണമെന്നാണു. നമുക്ക് മുന്നിലെ വലിയൊരു വിപത്താണതെന്നു പറയുന്ന അദ്ദേഹം ഏതൊക്കെ കമ്പനികളാണു അല്ലെങ്കിൽ ബ്രാൻഡുകളാണു അത്തരം ഐസ്ക്രീമുകൾ പുറത്തിറക്കുന്നതെന്നു വ്യക്തമാക്കുന്നില്ല. അതില്ലാതെ എന്തു പ്രയോജനം. ആരുണ്ടിവിടെ അതു പോയി ചോദിക്കാൻ?

പെട്രോൾ ഉൽ‌പ്പന്നത്തിൽ നിന്നുള്ള മറ്റ് ചില ഭക്ഷ്യസാധനങ്ങൾ:

1.വെളിച്ചെണ്ണ. (പ്രശസ്ത ബ്രാൻഡുകളെപ്പോലെ പേരുകളുള്ളവയെ സൂക്ഷിക്കുക - ക്രൂഡോയിൽ വില കൂടുമ്പോൾ വെളിച്ചണ്ണവില കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?)

2.വിളക്കെണ്ണ എന്നു പറയുന്ന നല്ലെണ്ണ. (അതു വാങ്ങി വിളക്കു കൊളുത്തിയാൽ പഴയ ആവിത്തീവണ്ടി പോലെ പുകവരുന്നത് കാണാം.)

3.വിവിധ സുഗന്ധദ്രവ്യങ്ങളുടെ സത്തുകളാണെന്നു പറഞ്ഞ് വിൽക്കപ്പെടുന്ന സാധനങ്ങൾ.

4.വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ആയുർവ്വേദ കുഴമ്പുകളും, നെയ്യുകളൂം, എണ്ണകളും. (കഴിയുമെങ്കിൽ നാട്ടിലുള്ള വൈദ്യന്മാരെക്കൊണ്ട് എണ്ണ/കുഴമ്പ്/നെയ്യ് ഉണ്ടാക്കി വാങ്ങുക)

പരിഹാരം: അവനവനുറപ്പുള്ള കഴിവതും സ്വയമുണ്ടാക്കാൻ കഴിയുന്ന ഭക്ഷണം കഴിക്കുക. അല്ലാത്തവർ ആശുപത്രിയിലേക്ക് പോയി ആരോഗ്യവും സമ്പത്തും നഷ്ടപ്പെടാൻ തയ്യറെടുക്കുക.

No comments:

Post a Comment