ലോകമെമ്പാടുമുള്ള രോഗികള്‍, ഡോ ക്ടര്‍മാരോട് പറയുന്ന പരാതികളിലൊന്നാണ് ഗ്യാസ്ട്രബിള്‍. വളരെ സാധാരണവും എന്നാല്‍ അവ്യക്തവുമായ പരാതി. ചിലര്‍ ഇത് വലിയൊരു രോഗമായി പറയുന്നു, ചിലര്‍ വലിയൊരു അസ്വസ്ഥതയായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍ ഗ്യാസ്ട്രബിള്‍ ഒരു രോഗമേയല്ല. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇങ്ങനെയൊരു രോഗമില്ല. എന്നാല്‍ ഗ്യാസിന്റെ പ്രശ്നം നമ്മളില്‍ പലര്‍ക്കുമുണ്ട്. അപ്പോള്‍പ്പിന്നെ ഈ പ്രശ്നമെന്താണ്?
ഗ്യാസിന്റെ ലക്ഷണങ്ങള്‍
സാധാരണ, വയറുമായി ബന്ധപ്പെട്ട ഏതു പ്രശ്നവും
ഗ്യാസിന്റെ ഉപദ്രവമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഗ്യാസ്ട്രബിള്‍ പലരിലും പല ലക്ഷണങ്ങളാണ് ഉണ്ടാക്കുക. വയര്‍ വീര്‍ത്തതുപോലെ തോന്നുക, വയര്‍ വീര്‍ത്താലുണ്ടാവുന്ന അസ്വസ്ഥത, പുകച്ചില്‍, വയറുവേദന, നെഞ്ചെരിച്ചില്‍, ഏമ്പക്കം, നെഞ്ച് നിറഞ്ഞപോലെ തോന്നുക, നെഞ്ചുവേദന, പുറംവേദന, ശ്വാസംമുട്ടല്‍ തുടങ്ങി പലതരം ലക്ഷണങ്ങളാണ് പലരിലും കാണുക.
എന്താണ് നെഞ്ചെരിച്ചില്‍?
വയറ്റിലെ പ്രശ്നങ്ങള്‍ മൂലം നെഞ്ചില്‍ ഹൃദയത്തിനു പിന്നിലായി അനുഭവപ്പെടുന്ന അസ്വാസ്ഥ്യമാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍ അത് വര്‍ധിക്കുകയും ഈ അരസം ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു തിരിച്ചുകയറുകയും ചെയ്യുന്നതുകൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. ആമാശയത്തിന്റെ മര്‍ദ്ദം വര്‍ധിച്ച് അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്കുള്ള വാല്‍വ് തുറക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചിലയിനം ഭക്ഷണങ്ങള്‍, മദ്യം, പുകവലി, ഗ്യാസ്ട്രബിള്‍ തുടങ്ങി പലകാരണങ്ങള്‍ കൊ ണ്ട് നെഞ്ചെരിച്ചിലുണ്ടാവും. മിക്കപ്പോഴും ഇത് ഗുരുതരമായ പ്രശ്നമൊന്നുമല്ല.
ചവച്ചരച്ചു കഴിക്കുക
ആഹാരം കഴിയുന്നത്ര ചെറുതാക്കുന്നതിനും ഉമിനീരുമായി നന്നായി കലര്‍ത്തുന്നതിനും വേണ്ടിയാണ് ചവച്ചരയ്ക്കുന്നത്. നന്നായി ചവച്ചരയ്ക്കുന്നതുമൂലം ദഹനപഥങ്ങളിലൂടെ ഭക്ഷണത്തിന് അനായാസം കടന്നുപോകാനാവുന്നു. നന്നായി ചവച്ചരച്ചു കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ദഹിക്കാനുള്ള സമയം?
ഒരു തവണ ഭക്ഷണം കഴിച്ചാല്‍ അതു പൂര് ണമായും ദഹിച്ചുതീരാന്‍ 24 മണിക്കൂറോ അ തിലധികമോ എടുക്കും. ആമാശയത്തില്‍ വെച്ച് ലഘു ഘടകങ്ങളായി വേര്‍തിരിഞ്ഞ ഭക്ഷണം ചെറു, വന്‍കുടലുകളിലൂടെ കടന്നുപോകുന്നു. വളരെ പതുക്കെയാണ് ഈ ഒഴുക്ക്. എങ്കിലും 12-14 മണിക്കൂര്‍ കൊണ്ട്, ദഹിച്ച ആഹാരത്തിന്റെ എല്ലാ അംശവും വന്‍കുടല്‍ ഭിത്തിയുമായി സമ്പര്‍ക്കത്തില്‍ വരും. ഈ സമ്പര്‍ക്കത്തിലൂടെയാണ് ആഹാരത്തിലെ പോഷകാഹാരഘടകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നത്.
പല കാരണങ്ങള്‍കൊണ്ട് ദഹനപ്രക്രിയ വേണ്ടവിധം നടക്കാതെ വരാം. ദഹിക്കാത്ത പദാര്‍ഥങ്ങളില്‍ നിന്നും മറ്റുമുണ്ടാകുന്ന വായു ആമാശയത്തിലും കുടലിലും മലാശയത്തിലും നിറയുമ്പോള്‍ ഗ്യാസ്ട്രബിള്‍ അനുഭവപ്പെടുന്നു.
ആമാശയത്തില്‍ നടക്കുന്നത്
ആമാശയത്തില്‍ വച്ചാണ് ഭക്ഷണം വിഘടിച്ച് അടിസ്ഥാന പോഷകഘടകങ്ങളായി തിരിയുന്നത്. മൂന്നു പാളി പേശികള്‍കൊണ്ടു നിര്‍മിച്ച ഒരുതരം സഞ്ചിയാണ് ആമാശയം. ആഹാരം എത്തുന്നതോടെ ആമാശയം സങ്കോചവികാസങ്ങളിലൂടെ ദഹനപ്രക്രിയയ്ക്ക് തുടക്കമിടുന്നു. ദഹനരസങ്ങളുമായി കൂടിക്കലര്‍ന്ന് ആഹാരം ഒരുതരം കുഴമ്പു പരുവത്തിലാകുന്നു. ചെറുകുടലിന്റെ തുടക്കമായ ഡുവോഡിനത്തില്‍ കടക്കുന്നു. അവിടെ നിന്ന് കുടലിലൂടെ കടന്നുപോകുമ്പോഴാണ് ശരീരം പോഷകാംശങ്ങള്‍ ആഗിരണം ചെയ്യുന്നത്.
ആവശ്യത്തിനനുസരിച്ച് ഒരളവോളം വി കസിക്കാന്‍ ആമാശയത്തിനു കഴിവുണ്ട്. ആ മാശയഭിത്തികള്‍ക്ക് ചെറിയ തോതില്‍ ഇലാസ്റ്റിക് സ്വഭാവമുള്ളതിനാലാണിത്. ശരീരപ്രകൃതമനുസരിച്ച് ആമാശയത്തിന്റെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവും. എങ്കിലും ആമാശയത്തിന്റെ ശരാശരി വ്യാപ്തം 1.2 ലിറ്റര്‍ ആണ്.
ദഹനരസങ്ങളുടെ പ്രവൃത്തികള്‍
ആഹാരം ആമാശയത്തില്‍ നിന്ന് കുടലിലേക്കു പ്രവേശിച്ച ശേഷമാണ് ദഹനപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നത്. ഹൈഡ്രോക്ലോറിക് ആസിഡും മറ്റു പ്രമുഖ ദഹനരസങ്ങളും ആമാശയത്തില്‍ വെച്ച് ഭക്ഷണവുമായി ചേരുന്നു. ആഹാരത്തിലെ ബാക്ടീരിയയെയും മറ്റു അണുക്കളെയും ഹൈഡ്രോക്ലോറിക് ആസിഡ് നശിപ്പിക്കുന്നു. മാംസ്യഘടകങ്ങളെ വിഘടിപ്പിക്കുന്നതിലും ഹൈഡ്രോക്ലോറിക് ആസിഡിന് മുഖ്യപങ്കുണ്ട്. ആമാശയത്തിലെ ഗ്യാസ്ട്രിന്‍ ഹോര്‍മോണ്‍ ദഹനരസങ്ങളുടെ ഉ ത്പാദനത്തെ പ്രചോദിപ്പിക്കുന്നു.
ദഹനത്തില്‍ കരളിന്റെ പങ്ക്
പ്രതിദിനം 0.5 മുത ല്‍ 0.9 വരെ ലിറ്റര്‍ പിത്തരസം കരളില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഗാള്‍ ബ്ലാഡറില്‍ സംഭരിക്കുന്ന ഈ പിത്തരസത്തില്‍ 97 ശതമാനത്തോളവും ജലാംശമാണ്. പി ത്താശയത്തില്‍ നിന്ന് ചെറുകുടലിലെത്തുന്ന പിത്തരസം ആഹാരഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ശരീരത്തിന് ആഗിരണം ചെ യ്യാനാവുംവിധം ആഹാരഘടകങ്ങളെ രൂപാന്തരപ്പെടുത്തുന്നത് മുഖ്യമായും പിത്തരസമാ ണ്. ആമാശയത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന അസ്വഭാവമുള്ള പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്ന ആല്‍ക്കലി കൂടിയാണ് പിത്തരസം.
പാന്‍ക്രിയാസിന്റെ ധര്‍മമെന്ത്?
ആമാശയത്തിനു പിന്നില്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്ന നീണ്ട ഗ്രന്ഥിയാണ് പാന്‍ ക്രിയാസ്. എക്സോക്രൈന്‍, എന്‍ഡോക്രൈന്‍ എന്ന രണ്ടു വിഭാഗം ഗ്രന്ഥികളുണ്ട് പാന്‍ക്രിയാസില്‍. എക്സോക്രൈനില്‍ നിന്ന് ദഹനരസങ്ങളും എന്‍ഡോക്രൈനില്‍ നിന്ന് ഗ്ലൂ ക്കോജന്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളും ഉല്പാദിപ്പിക്കപ്പെടുന്നു. പാന്‍ക്രിയാസിലെ ഐലൈറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സ് എന്ന ഭാഗത്താണ് ഇന്‍സുലിന്‍ ഉല്പാദനം നടക്കുന്നത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്.
പാന്‍ക്രിയാസിന്റെ പങ്കെന്ത്?
ദഹനരസങ്ങള്‍ കൃത്യസമയത്ത് കൃത്യമായ അളവിലും ഗുണത്തിലും ഉല്പാദിപ്പിക്കാന് പാന്‍ക്രിയാസിന് സ്വഭാവികശേഷിയുണ്ട്. ആ മാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് ഭക്ഷണം പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ പാ ന്‍ക്രിയാസില്‍ നിന്ന് ദഹനരസങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നു.
ചെറുകുടലിലൂടെ ആഹാരം കടന്നുപോകുമ്പോള്‍ വിവിധ ദഹനരസങ്ങളും പിത്തരസവും മറ്റു ഘടകങ്ങളും കലര്‍ന്ന് ദഹനം പൂര്‍ത്തിയാകുന്നു. ദഹിച്ച ആഹാരത്തില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ ആഗിരണം ചെയ്തശേഷം അവശിഷ്ടങ്ങള്‍ വിസര്‍ജനാവയവങ്ങളിലേക്ക് പോകുന്നു.
വന്‍കുടലിന്റെ ധര്‍മം
വായയില്‍ തുടങ്ങുന്ന, ഭക്ഷണത്തിന്റെ യാത്രയുടെ അന്ത്യഘട്ടം വന്‍കുടലിലാണ്. വന്‍കുടലിന്റെ ഒടുവിലാണ് മലാശയവും മലദ്വാരവും. സാധാരണഗതിയില്‍ രണ്ടര ഇഞ്ചു വ്യാസവും ആറടിയോളം നീളവുമാണ് മുതിര്‍ന്നയാളിന്റെ വന്‍കുടലിനുണ്ടാവുക.
പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്. അനാദികാലം മുതല്ക്കേ അതങ്ങിനെ തന്നെയാണ്. വിശിഷ്ട പാനീയമായും പോഷകമായും പാല് എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ മുതല്‍ നഗരവാസികള്‍ക്കിടയില്‍ വരെ. നിറം കൊണ്ടും രുചികൊണ്ടും മാത്രമല്ല പാല് എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധികൊണ്ടുമായിരുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം അങ്ങിനെ പാലിനെ ജനപ്രിയ പാനീയമാക്കി. കുടിലുതൊട്ട് കൊട്ടാരം വരെ. ആകെയുണ്ടായിരുന്ന എതിര്‍പ്പ് സസ്യാഹാരികളില്‍ നിന്ന് മാത്രമായിരുന്നു. മൃഗങ്ങളുടെ പാല് അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന 'വെജ് വാദം' പക്ഷേ വലിയ ക്ളച്ച് പിടിച്ചില്ല, ഒരു കാലത്തും.
മെയ്യനങ്ങാതെ കിട്ടുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ മലയാളിയെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടി. എന്തിനെയും ഏതിനെയും അനുകരിക്കുന്ന നാം തനത് ഭക്ഷണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സായിപ്പിന്റെ ജീവിതം പകര്‍ത്തി എഴുതാന്‍ തുടങ്ങിയതു മുതലാണ് ജീവിതശൈലീ രോഗങ്ങള്‍ നമ്മുടെ ഇടയിലും വ്യാപകമായത്. തെറ്റായ ജീവിതചര്യയും അശാസ്ത്രീയമായ ആഹാരരീതിയും മെയ്യനങ്ങാതെയുള്ള പ്രകൃതവും ശീലമായപ്പോള്‍ ജീവന് നിലനിര്‍ത്താന്‍ ഭക്ഷണത്തോടൊപ്പം മരുന്നും കഴിക്കണമെന്ന അവസ്ഥയിലെത്തി. മേല്പറഞ്ഞ ഘടകങ്ങളാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളെങ്കിലും മദ്യം, മയക്കുമരുന്ന്, പുകവലി, വ്യായാമക്കുറവ് എന്നിവ രോഗങ്ങളുടെ ആക്കം കൂട്ടി. ഇന്ന് 270 ദശലക്ഷം ആളുകള്‍ ജീവിതശൈലീരോഗങ്ങള്‍ക്കടിമകളാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ജീവിതത്തിലെ വിവിധതരം വിപരീത ഭാവങ്ങള്‍ രക്തസമ്മര്‍ദത്തിന് വഴിതെളിക്കുന്നു. ഉല്‍ക്കണു, അസഹിഷ്ണുത, കൃത്യനിഷുയില്ലായ്മ, മായം ചേര്‍ത്ത ഭക്ഷണം, ഫാസ്റ്റ് ഫുഡുകള്‍, അനാരോഗ്യകരമായ ഭക്ഷണചര്യ തുടങ്ങി ആധുനിക ജീവിതത്തിലെ പല രീതികളും രക്തസമ്മര്‍ദത്തിലേക്കു നയിക്കുന്നവയാണ്. രക്തസമ്മര്‍ദം രോഗമല്ല; മറിച്ച് പല രോഗങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന രോഗലക്ഷണമാണ്. ഇതിന്റെ പ്രധാന കാരണമാവട്ടെ തെറ്റായ ചര്യയും. അതുകൊണ്ട് ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മരുന്നിന്റെ ഉപയോഗമില്ലാതെതന്നെ രക്തസമ്മര്‍ദം ഒഴിവാക്കാനും നിയന്ത്രിക്കാനുമാവും.