Visitors

Sunday 20 November 2011

സ്ലിം ആകാന്‍ വാട്ടര്‍ ഡയറ്റ്



തടിക്കുറക്കാന്‍ വേണ്ടി പട്ടിണികിടക്കാന്‍ വരെ തയ്യാറാണ് ഇന്നത്തെ യുവത്വം. പട്ടിണി കിടക്കാതെ തന്നെ നിങ്ങള്‍ക്ക് സ്ലിം ആകാം. വാട്ടര്‍ ഡയറ്റ് ശീലിച്ചാല്‍ മതി. എന്താണ് വാട്ടര്‍ ഡയറ്റ് എന്നല്ലേ, പറയാം. വാട്ടര്‍ ഡയറ്റ് ഒരു ഭക്ഷണരീതിയാണിത്. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത.
പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍ക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റില്‍ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ പച്ചക്കറി തിളപ്പിച്ച വെള്ളത്തില്‍ നിന്ന് ലഭിക്കും. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും ചെയ്യും. വെള്ളം ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യും.
ഓഫീസില്‍ പോകുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വെള്ളം മാത്രം കുടിച്ചാല്‍ ക്ഷീണം തോന്നും. ഇവര്‍ക്ക് വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം എന്നിവ എന്നിവ കുടിയ്ക്കാം.
വെള്ളം മാത്രം കുടിയ്ക്കുന്നത് കൊണ്ട് കൂടുതല്‍ ക്ഷീണം തോന്നുകയാണെങ്കില്‍ പാല്‍, നട്‌സ് എന്നിവയും കഴിക്കാം. ഇവയിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇത് ദിവസവും കഴിക്കണമെന്നില്ല. ക്ഷീണം തോന്നുകയാണെങ്കില്‍ മാത്രം കഴിച്ചാല്‍ മതിയാകും.
ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നഷ്ടപ്പെടുകയാണ് വാട്ടര്‍ ഡയറ്റില്‍ സംഭവിക്കുന്നത്. അതുകൊണ്ട് വിളര്‍ച്ച തോന്നിക്കും. മുഖത്തും ദേഹത്തും എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഉന്മേഷം നല്‍കും. ബട്ടര്‍, ഫ്രൂട്ട് മസാജുകളും നല്ലതാണ്.
വാട്ടര്‍ ഡയറ്റ് എടുക്കുന്നവര്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലത്. നടക്കുന്നതും യോഗ തുടങ്ങിയ ചെയ്യുന്നതും മതിയാകും.

No comments:

Post a Comment