
യാഥാര്‍ത്ഥ്യ ലോകത്തു നിന്ന് പിന്‍വാങ്ങി ആന്തരികമായ സ്വപ്ന ലോകത്ത് സ്ഥായിയായി വിഹരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടി പരിസരവുമായോ പുറംലോകവുമായോ മറ്റുള്ളവരുമായോ ബന്ധപ്പെടാതെ തന്റേതായ ഒരുലോകത്ത് വിഹരിക്കുന്നതായി കാണാം. ചുറ്റുപാടില്‍ നിന്നുണ്ടാകുന്ന ഒരു പ്രചോദനത്തിനും അനുയോജ്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്ത സ്വഭാവ രീതിയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?….
ഓട്ടിസം സാധാരണയായി 1000 ത്തില്‍ 2 എന്ന തോതില്‍ കാണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം ഓട്ടിസം സാധാരണയായി ആണ്‍കുട്ടികളില്‍ കൂടുതല്‍ കാണപ്പെടുന്നു. 4:1 എന്നതാണ് അനുപാതം.
എല്ലാവിധ സാമൂഹിക ജനവിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ‘ഓട്ടിസം’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1910-ല്‍ പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധനായ യൂജിന്‍ബ്ലോയിലര്‍ ആണ്. എന്നാല്‍ ശരിയായ രീതിയില്‍ ഓട്ടിസമെന്ന അവസ്ഥയെ നിര്‍വചിച്ചത് 1943-ല്‍ ലിയോകാനര്‍ ആയിരുന്നു. അദ്ധേഹം തന്റെ ക്ലിനിക്കില്‍ മറ്റുള്ളവരോട് യാതൊരു താല്‍പര്യവും കാട്ടാത്ത പ്രത്യേക സ്വഭാവരീതിയിലുള്ള കുട്ടികളെ കണ്ടെത്തുകയുണ്ടായി. ഈ സ്വഭാവരീതിയെ നിര്‍വചിച്ചു കൊണ്ട് അദ്ധേഹം അന്ന് മുന്നോട്ടു വെച്ച പ്രാഥമിക നിരീക്ഷണങ്ങള്‍ ഓട്ടിസത്തെ സംബന്ധിച്ച് ഇപ്പോഴും പ്രസക്തമാണ്.
No comments:
Post a Comment