Visitors

Sunday 20 November 2011

BE CAREFUL MY FRIENDS

;;;; 60 ലക്ഷം ഫേസ്ബുക്ക് എക്കൗണ്ടുകള്‍ തകര്‍ത്തു!! ;;;;

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ രണ്ടു ലക്ഷത്തിലധികം ഫേസ്ബുക്ക് എക്കൗണ്ടുകള്‍ തകര്‍ത്തുകൊണ്ട് വൈറസിന്റെ സംഹാര താണ്ഡവം തുടരുന്നു. പ്രൊഫല്‍ ഫോട്ടോകള്‍ മാറ്റി മോര്‍ഫ് ചെയ്ത വിവിധ നഗ്നചിത്രങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയയ്ക്കുകയാണ് വൈറസിന്റെ പ്രധാനപരിപാടി.
ഞായറാഴ്ച മുതല്‍ ലോകത്താകെ 60 ലക്ഷത്തോളം ഫേസ്ബുക്ക് എക്കൗണ്ടുകളാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിലെ സൈബര്‍ ക്രൈം ഓഫിസില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികളും കോളുകളുമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചിട്ടുള്ളത്.
കോറമംഗലത്തെ ഒരു കഫേയില്‍ നിന്നും ഫേസ്ബുക്ക് തുറന്ന യുവാവിന് സഹോദരന്മാരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ശാസനാരൂപത്തിലുള്ള നിരവധി മെസ്സേജുകളാണ് കാണാന്‍ സാധിച്ചത്. കാരണം തിരക്കി പോയപ്പോള്‍ സ്റ്റാറ്റസ് ബാറില്‍ കിടക്കുന്നത് പോണ്‍ ചിത്രം.
ജയനഗറിലുള്ള പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. സ്റ്റാറ്റസ് ബാറിലുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ കണ്ടത് സ്വന്തം നഗ്നചിത്രം തന്നെയാണ്. ഉടന്‍ തന്നെ പോലിസില്‍ പരാതി കൊടുക്കുകയും ചെയ്തു. എല്ലാവരും ആശങ്കപ്പെടുന്നത് ഓര്‍ക്കുട്ട് പോലെ ഫേസ്ബുക്കും തകരുമോയെന്നാണ്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

;;;ശ്രദ്ധിക്കുക;;;
നിങ്ങളുടെ ഫേസ്ബുക്ക്‌ വാളിലോ സുഹൃത്തുക്കളുടെ ടാഗുകളിലോ ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങള്‍ കാണപ്പെട്ടാല്‍ അവരെ തെറ്റിദ്ധരിക്കാതിരിക്കുക.. മാത്രമല്ല ഇത്തരം ഇമേജുകളിലോ വീഡിയോകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക, ചെയ്താല്‍ അത് നിങ്ങളുടെ പ്രൊഫൈലില്‍ കയറി ഇതര പ്രശ്നങ്ങള്‍ക്ക് വഴിവക്കും..

No comments:

Post a Comment