Visitors

Showing posts with label തിളങ്ങുന്ന സ്‌കിന്നിന് ആറ് പഴങ്ങള്‍. Show all posts
Showing posts with label തിളങ്ങുന്ന സ്‌കിന്നിന് ആറ് പഴങ്ങള്‍. Show all posts

Thursday, 3 November 2011

തിളങ്ങുന്ന സ്‌കിന്നിന് ആറ് പഴങ്ങള്‍



ദിവസവും ഒരു കപ്പ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ല തിളക്കമുള്ള ചര്‍മ്മം നേടുന്നതിന് സഹായകരമാണ്. ഇതിനേക്കാള്‍ നല്ലതാണ് പഴച്ചാറുകള്‍ മുഖത്ത് പുരട്ടുന്നത്. പഴയകാലത്ത് സ്ത്രീകള്‍ക്ക് ഏറ്റവുപ്രിയമുള്ള ഒന്നായിരുന്നു മുഖത്ത് പഴച്ചാറുകള്‍ പുരട്ടുന്നത്. എന്നാല്‍ ഫേഷ്യല്‍ വ്യാപകമായതോടെ ഫ്രൂട്ട് ഫേഷ്യലിനോടുള്ള പ്രിയം പോയിരുന്നു. എന്നാല്‍ മറ്റ് ക്രീമുകളിലെ കെമിക്കലുകള്‍ സ്‌കിന്നിന് പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ പലരും പഴയ ഫ്രൂട്ട് ഫേഷ്യലിലേക്ക് മാറി. സ്‌കിന്നിനെ നശിപ്പിക്കുന്ന ഒന്നും ഇതിലുണ്ടാവില്ല എന്നതാണ് ഫ്രൂട്ട് ക്രീമുകളോട് പ്രിയം വര്‍ധിക്കാനുള്ള പ്രധാന കാരണം.
ഇതിനു പുറമേ ഫ്രൂട്ട് ഫേഷ്യല്‍ നിങ്ങളുടെ മുഖത്തെ ജലാംശം വര്‍ധിപ്പിക്കും. പക്ഷെ ഫ്രൂട്ടിന്റെ മണം കുറച്ച് മടുപ്പിക്കുന്നതാണ് എന്നൊരു പ്രശ്‌നമുണ്ട്. എന്നിരുന്നാലും മറ്റ് ട്രീറ്റ്‌മെന്റുകളെക്കാള്‍ ഫലപ്രദമാണ് ഫ്രൂട്ട് ഫേഷ്യല്‍. ഏതൊക്കെ പഴങ്ങളാണ് ഇതിനുപയോഗിക്കാന്‍ പറ്റിയതെന്ന് സംശയമുണ്ടാകും അല്ലേ? നമ്മള്‍ സാധാരണയായി കാണുന്നവ തന്നെ. ഏറ്റവും ഫലപ്രദമായ ആറ് പഴങ്ങളെക്കുറിച്ച് ഇവിടെ പറയാം.
വാഴപ്പഴം: ഇന്ത്യയില്‍ വളരെയധികം സുലഭമായ പഴമാണ് വാഴപ്പഴം. ഇരുമ്പ്, മഗ്നേഷ്യം, പൊ്ട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് വാഴപ്പഴം. വാഴപ്പഴം ചര്‍മ്മത്തിന് പ്രധാനം ചെയ്യുന്ന ഗുണങ്ങള്‍ തള്ളിക്കളയാനാവാത്തതാണ്. ഇതിലെ വൈറ്റമിന്‍എ, ബി. ഇ എന്നിവ പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളുണ്ടാവാതെ സൂക്ഷിക്കുന്നു. വാഴപ്പഴം മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ആരും കൊതിക്കുന്ന ഭംഗി നല്‍കും.
ചെറുനാരങ്ങ: ഇന്ത്യയിലെ പല ആഹാരസാധനങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാരങ്ങ നീര്. എല്ലാ സീസണുകളിലും ലഭ്യമാകുന്ന ഒന്നാണിത്. അതിലെ വിറ്റമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന് അഴക് പകരും. ഒരു ക്ലാസ് തണുത്തവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും, കുറച്ച് നാരങ്ങും ഒഴിച്ച് ദിവസവും വെറുവയറ്റില്‍ കഴിക്കുന്നത് ചര്‍മത്തിലെ അണുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ആപ്പിള്‍: എല്ലാദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്. ആപ്പിളിലെ ആന്റിടോക്‌സിഡന്റുകള്‍ കോശങ്ങളും കലകളും നശിക്കാതെ സംരക്ഷിക്കുന്നു. ആപ്പിള്‍ നിത്യയൗവ്വനം കാത്തുസൂക്ഷിക്കാനും സഹായകരമാകും. ആപ്പിളും തേനും പനിനീരും കൂട്ടിക്കലര്‍ത്തി മുഖത്ത് പുരട്ടുന്നത് നിങ്ങളെ ചര്‍മ്മം നശിപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തും.
ഓറഞ്ച്: ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. നാരങ്ങയെപ്പോലെ ചര്‍മ്മത്തിലെ പാടുകളകറ്റാന്‍ ഓറഞ്ചും സഹായിക്കും.
പപ്പായ: പഴമകക്കാര്‍ വരെ ഈ പഴത്തിന് ചര്‍മ്മത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന രാസാഗ്നി മൃതിയടഞ്ഞ കോശങ്ങളെ കൊല്ലുന്നു.
മാമ്പഴം: ഒരു പാട് ആരോഗ്യദായകമായ പഴമാണ് പഴങ്ങളിലെ രാജാവ് എന്നറിയിപ്പെടുന്ന മാമ്പഴം. വൈറ്റമിന്‍ എയും ആന്റിടോക്‌സിഡന്റുകളും ധാരാളമുള്ള മാമ്പഴം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.