Visitors

Thursday, 29 December 2011

മഞ്ഞപ്പിത്തം : മനസ്സിലാക്കേണ്ട കാര്യങ്ങള്‍


മഞ്ഞപ്പിത്തം ആര്‍ക്കും വരാം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. തുടര്‍ന്ന് മരണം വരെ നിശ്ചയം. ലോകത്തെ അര ശതമാനം പേര്‍ക്ക് വര്‍ഷം തോറും ഈ രോഗം പിടിപെടുന്നു. കാമല, മഞ്ഞനോവ്, ജോണ്ടിസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഈ വ്യാധി ഗര്‍ഭിണികളിലും നവജാതശിശുക്കളിലും വേഗം പടരുന്നു. പലപ്പോഴും കാലാവസ്ഥ മാറി ജീവിക്കുമ്പോഴും, പരിചിതമല്ലാത്ത ആഹാരസാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുമ്പോഴും ഇത് പിടിപെടാരുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ രോഗം കൂടുതല്‍ പ്രത്യക്ഷപ്പെട്ടുകാണുന്നു. ആയുര്‍വേദത്തില്‍ പാണ്ഡുജന്യം ശാഖാത്രയം, കോഷ്ഠാശ്രയം എന്നിങ്ങനെ മൂന്നായി അസുഖത്തെ തിരിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രവും ഒബ്സ്ട്രാക്ടീവ്, ലിവര്‍സെല്‍, ഹൈറിയോലിറ്റിക് ജോണ്ടിസുകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. രക്തത്തിലുള്ള ബിലിറൂബിന്‍ എന്ന വര്‍ണ്ണകം സാധാരണ അളവില്‍ കവിയുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ സംജാതമാകുന്നത്. പിത്തനീരിലുള്ള ചുവന്ന വര്‍ണ്ണകമാണ് ബിലുറൂബിന്‍. ചുവന്ന രക്താണുക്കള്‍ വിഘടിച്ചിട്ടുണ്ടാകുന്ന പദാര്‍ത്ഥങ്ങളിലൊന്നാണത്.
കാരണങ്ങള്‍
മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളെ മൂന്നായി തരം തിരിക്കാം. പിത്തരസ വാഹികളായ നാളികള്‍ക്കുണ്ടാകുന്ന തടസ്സം നിമിത്തം പിത്തരസം കെട്ടിനിന്ന് രക്തത്തില്‍ വ്യാപിച്ച് മൂത്രം, ത്വക്ക്, കണ്ണ് ഇവയില്‍ മഞ്ഞനിറമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതില്‍ മലം വെളുത്തനിറത്തിലോ, മൂത്രം തവിട്ടുനിറത്തിലുള്ളതായോ കാണപ്പെടുന്നു. ആയൂര്‍വ്വേദത്തില്‍ പറയുന്ന ശാഖാശ്രയകാമല അല്ലെങ്കില്‍ ഒബ്സ്ട്രാക്ടീവ് എന്ന് മോഡേണ്‍ മെഡിസിന്‍ വിലയിരുത്തുന്നത് ഇതിനെയാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് അമിതമായി നാശം സംഭവിക്കുന്നതാണ് മറ്റൊരു പ്രശ്നം. മലമ്പനി പോലുള്ള ചില രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് അത് സംഭവിക്കാം. ഇതുമൂലം കരളില്‍ പിത്തരസം ധാരാളം ഉണ്ടാവുകയും അതു മുഴുവന്‍ പിത്തരസത്തിലൂടെ പുറംതള്ളാന്‍ കരളിന് കഴിയാതെ വരുകയും ചെയ്യും. അങ്ങനെ പിത്തരസം രക്തത്തില്‍ കെട്ടികിടക്കുന്നു. തുടര്‍ന്ന് പ്ളീഹ വലുതാകുകയും മലം തവിട്ടോ, ഓറഞ്ചുനിറത്തിലോ കാണപ്പെടുകയും ചെയ്യും. ഹൈറിയോലിറ്റിക് ജോണ്ടിസ് ഇതാണ്. പാണ്ഡ്യജന്യകാമല എന്ന ആയൂര്‍വേദത്തിന്റെ വീക്ഷണം ഇതിന് സമാനമാണ്.
ശരീരത്തില്‍ അകപ്പെടുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, ചില മനോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇത് കരളിനും പ്ളീഹയ്ക്കും വീക്കമുണ്ടാക്കും. അതിയായ പനി, ഛര്‍ദ്ദി, ഓക്കാനം, ശരീരക്ഷീണം, കണ്ണ്, മൂക്ക്, നഖം, തുടങ്ങിയവയ്ക്ക് മഞ്ഞനിറം ഇവയെല്ലാം പ്രകടമായ ലക്ഷണങ്ങളാണ്. ലിവര്‍സെന്‍ ജോണ്ടിസ് (കോശജന്യകാമല)ആണിത്.
രക്തത്തിലെ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ 0.2-0.8 മില്ലി ഗ്രാം / 100 മില്ലി ലിറ്റര്‍ രക്തം എന്നുള്ളതാണ്. ഇത് കവിയുമ്പോള്‍ തന്നെ രോഗിയുടെ ചര്‍മ്മവും കൃഷ്ണമണിയുടെ ശ്വേതമണ്ഡലവും മഞ്ഞനിറത്തിലാകും. രോഗം തുടങ്ങിയെന്ന് പെട്ടെന്ന് അറിയാന്‍ കഴിയും. തുടര്‍ന്ന് മൂത്രത്തിനും മഞ്ഞനിറം പ്രകടമാകും. ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്തദാനം, മറ്റൊരു രോഗിക്ക് കുത്തിവെയ്ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിന് കാരണമായി തീരുന്നു. മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ ചിലരുടെ രക്തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും, എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്ഥകളിലും മഞ്ഞപ്പിത്തം പിടിപെടുന്നു.
ചികിത്സ
മഞ്ഞപ്പിത്തത്തിന്റെ ചികിത്സ രോഗകാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണങ്ങള്‍ വിവിധങ്ങളായതിനാല്‍ പരിശോധനകളും, പരീക്ഷണങ്ങളും രോഗനിര്‍ണ്ണയത്തിന് അത്യാവശ്യമാണ്. ഔഷധങ്ങള്‍ മുതല്‍ ശസ്ത്രക്രിയകള്‍ വരെ ചികിത്സാവിധിയില്‍ ഉള്‍പ്പെടാറുണ്ട്. രോഗം കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. ഹൃദയം, മസ്തിഷ്കം, എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാം. വെന്ത ചോറ് അല്‍പ്പമെടുത്ത് മൂത്രത്തില്‍ 6 മണിക്കൂറോളമിട്ട് പരീക്ഷിച്ച് മഞ്ഞപ്പിത്തം തിരിച്ചറിയാം. ചോറിന് നല്ല മഞ്ഞനിറമുണ്ടെങ്കില്‍ രോഗമുണ്ടെന്ന് അര്‍ത്ഥം. നിരവധി കാരണങ്ങള്‍ കൊണ്ട് ഈ അസുഖം ബാധിക്കാമെന്നുള്ളതുകൊണ്ടുതന്നെ മലയാളത്തില്‍ ആ വാക്കുപയോഗിക്കുന്നത് വൈറസുകള്‍ മുഖേനയുണ്ടാകുന്ന കരള്‍ വീക്കത്തെ (Infective Hepatitis) ഉദ്ദേശിച്ചാണ്. രക്തപരിശോധനകൊണ്ട് മഞ്ഞപ്പിത്തത്തിന്റെ ഏതവസ്ഥയും തിരിച്ചറിയാവുന്നതാണ്. ശ്വേതരക്താണുക്കളുടെ എണ്ണം അധികരിച്ചുകണ്ടാല്‍ അസുഖം ഉറപ്പിക്കാം. അതുപോലെ കരള്‍ക്രിയാ പരിശോധന, അള്‍ട്രാസോണോഗ്രഫി എന്നിങ്ങനെയുള്ള പരിശോധന രീതികളുമുണ്ട്.
ജലം തിളപ്പിച്ചുപയോഗിക്കുക എന്നതാണ് മുഖ്യമായുള്ള പ്രതിരോധമാര്‍ഗ്ഗം. കിണറ്റിലേയോ കുഴല്‍ക്കണറുകളിലേയോ വെള്ളം ശുദ്ധമെന്ന് കരുതി കുടിക്കുന്നത് അപകടകരമാകും. പലപ്പോഴും കൃത്യമായ രീതിയില്‍ അണുനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ ജലസ്രോതസുകളെല്ലാം രോഗാണുനിബിഡമായിരിക്കും. അതിനാല്‍ ജലം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു മിനിറ്റെങ്കിലും വെട്ടിതിളക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കഴുകുന്നത് ചൂടുവെള്ളമുപയോഗിച്ച് തന്നെ ശീലമാക്കണം. പ്രത്യേകിച്ച് രോഗം പടരാനുള്ള സാധ്യതകളുള്ളപ്പോള്‍. രക്തദാന സമയങ്ങളിലും ശ്രദ്ധിക്കണം. സ്വീകരിക്കുന്നയാളും, ദാതാവും രോഗിയോ, രോഗാണുവാഹകരോ അല്ലെന്ന് ഉറപ്പുവരുത്തി രക്തദാനം നടത്തണം. നമ്മുടെ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങള്‍ യഥാവിധം വൃത്തിയാക്കിയതാവണം. കുത്തിവെയ്പിന് സിറിഞ്ച് ഉപയോഗിച്ചശേഷം വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത നൂറുശതമാനമാണ്. മഞ്ഞപ്പിത്തം പിടിപെടുമ്പോള്‍ ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം. നെയ്യും, നെയ്യ് ഉപയോഗിച്ച് മറ്റ് പലഹാരങ്ങളും ഇക്കാലയളവില്‍ വര്‍ജ്ജിക്കണം. പുകയിലയും മദ്യവും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. രോഗം മൂര്‍ഛിക്കാന്‍ അത് വഴിയൊരുക്കും.
ആയുര്‍വേദപ്രകാരം ഫലത്രികാദികഷായം, ആരോഗ്യവര്‍ദ്ധിനി വടി, ഗുളുഛ്യാദികഷായം, എന്നിവ ഔഷധങ്ങളാണ്. കീഴാര്‍നെല്ലി പാലില്‍ അരച്ച് സേവിക്കുന്ന രീതിയുമുണ്ട്. ആവണക്കിന്റെ കുരുന്നിലയും ഗുണകരമാണെന്ന് പറയുന്നു. ഇളനീരും, നെല്ലിക്കാനീരും, കരിമ്പിന്‍നീരും മഞ്ഞപ്പിത്ത രോഗികള്‍ക്ക് ആശ്വാസകരം തന്നെ. മുന്തിരിച്ചാറും, കഴിക്കാം. കഴിക്കുന്ന ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കണം. ശരിയായ ശൌചപരിപാലനവും പരിസരശുചിത്വവും സൂക്ഷിക്കുന്നത് രോഗപ്പകര്‍ച്ചയെ തടയും.
മഞ്ഞപ്പിത്തത്തെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുള്ളത് ശ്രദ്ധിക്കണം. പലപ്പോഴും ഒറ്റമൂലികള്‍ ഇതിനൊരു പരിഹാരമായി കാണപ്പെടുന്നു. നല്ല വിശ്രമവും പഥ്യവും കാത്തുസൂക്ഷിച്ചാല്‍ സുഖപ്പെടുന്ന രോഗാവസ്ഥയ്ക്ക് മാത്രമേ ഇത്തരം ഒറ്റമൂലികള്‍ ഫലിച്ചതായി തോന്നുകയുള്ളു. രോഗത്തിന് നിരവധി കാരണങ്ങളും, ഫലങ്ങളും ഉള്ളതിനാല്‍ രക്തപരിശോധന, അനുബന്ധപരിശോധനകള്‍ ഇവ നിര്‍ബന്ധമാണ്. ശരിയായ രോഗനിര്‍ണ്ണയം നടത്താതെ ലക്ഷണങ്ങള്‍ മാത്രം കണ്ട് ചികിത്സിച്ചാല്‍ അപകടകരമാകും. എങ്കിലും ശരിയായ ശുചിത്വബോധത്തിലൂന്നിയ രോഗപ്രതിരോധ മാര്‍ഗ്ഗം തന്നെയാണ് ഈ രോഗത്തെയും തടയാനുള്ള ക്രിയാത്മകമായ മാര്‍ഗ്ഗം

പ്രമേഹം


 

പ്രമേഹരോഗത്തിന്റെ പൊതുലക്ഷണങ്ങള്‍:
• അമിതവിശപ്പും ദാഹവും (Excessive thirst and appetite). പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍            കാണുന്നതും ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.
•  അമിതമായ മൂത്രമൊഴിക്കല്‍ (Increased urination)
   ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്.
•  ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക (Unusual weight loss or gain)
   കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.
• അമിതക്ഷീണം (Fatigue). പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രോഗിക്ക് അസാധാരണമായ ക്ഷീണംഅനുഭവപ്പെടുന്നു.
•  മനംപുരട്ടലും ഛര്‍ദ്ദിയും (Nausea, perhaps vomiting)
•  കാഴ്ച മങ്ങല്‍ (Blurred vision)
•  ഫംഗസ് ബാധ (yeast infections)
•  വായ് വരണ്ടുണങ്ങല്‍ (Dry mouttth)
•  മുറിവുണങ്ങാന്‍ താമസം (Slow-healing sores or cuts)
  ഈ പ്രശ്നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.
•  ത്വക് ചുക്കിച്ചുളിയല്‍(Itching skin, especially in the groin or vaginal area)
•  അസ്വാസ്ഥ്യം(Irritability)-ചുറ്റുപാടുമുള്ള സര്‍വ്വതും രോഗിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു.
•  കൈകാല്‍ മരവിപ്പ് (Tingling or numbness in the hands or feet).
•  നിരന്തരമായുണ്ടാവുന്ന അണുബാധ (Frequent skin, bladder or gum infections)
ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:
•  രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു ( High levels of sugar in the blood)
•  മൂത്രത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയിലെത്തുന്നു (High levels of sugar in the urine)
•   തുടരെത്തുടരെ മൂത്രമൊഴിക്കാന്‍ തോന്നുക
•  അമിതവിശപ്പ്
•  ഭാരക്കുറവ്
•  തളര്‍ച്ചയും ക്ഷീണവും
•  അസ്വസ്തതയും ഉന്മേഷക്കുറവും
•  മനംപുരട്ടലും ഛര്‍ദ്ദിയും
 
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
•   അമിതദാഹം
•   ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
•   അമിതക്ഷീണം
•   ഭാരക്കുറവിനോടൊപ്പം ആഹാരത്തിനോടുള്ള ആസക്തി
•   തുടര്‍ച്ചയായി ഉണ്ടാവുന്ന അണുബാധ
•   കാഴ്ചശക്തി കുറയുക
•   കൈകാല്‍ മരവിപ്പ്
•   ചര്‍മ്മം വരണ്ടുണങ്ങല്‍
   സ്ത്രീകളിലെ പ്രമേഹം: 
പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളെല്ലാം സ്ത്രീകളെയും ബാധിക്കുമെങ്കിലും യോനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ സ്ത്രീകളില്‍ മാത്രം കാണുന്ന ഒരു ലക്ഷണമാണ്.
   കുട്ടികളിലെ പ്രമേഹം: 
കുഞ്ഞ് അസാധാരണമാംവിധം കൂടുതലായി മൂത്രമൊഴിക്കുക, അകാരണമായി ശരീരം മെലിയുക, കടുത്തദാഹം, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് പ്രമേഹത്തിനു ചികില്‍സിക്കാന്‍ തുടങ്ങരുത്. വിദഗ്ധ പരിശോധനയും രോഗനിര്‍ണ്ണയവുമാണ് ആദ്യം വേണ്ടത്.

Wednesday, 28 December 2011

ഇരിപ്പ്' നീണ്ടാല്‍ ദോഷം.



ദിവസം മുഴുവന്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് വിവിധരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 'സയന്‍സ് ഡെയിലി' റിപ്പോര്‍ട്ട് ചെയ്യുന്നു. നിഷ്‌ക്രിയമായ മാംസപേശികളുമായി മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ് കൊളംബിയയില്‍ മിസൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

'കൊഴുപ്പ് ഉരുക്കിക്കളയാന്‍ കഴിവുള്ള ദീപനരസങ്ങള്‍ (എന്‍സൈമുകള്‍) അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്‍, ഏതാനും മണിക്കൂര്‍ ഇരുന്ന് ജോലിചെയ്യുമ്പോള്‍ തന്നെ അടഞ്ഞുപോകുന്നു. എന്നാല്‍ ഇത്തരക്കാര്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്‍ ഈ ദീപനരസങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും'-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫ. മാര്‍ക്ക് ഹാമില്‍ട്ടന്‍ പറയുന്നു.

കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍, ഏറ്റവും അനുകൂലമായ തോതില്‍പ്പോലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഇത്തരക്കാരില്‍ രോഗഹേതുകമായ ഘടകങ്ങളുടെ പ്രവര്‍ത്തനം ത്വരപ്പെടുകയും ചെയ്യുന്നു. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്‍, പുസ്തകപ്പുഴുക്കള്‍ തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമായ ഈ നിരീക്ഷണത്തിലെത്താന്‍ സഹായിച്ചത്.

ആപ്പിള്‍ത്തൊലി കാന്‍സറിനെ ചെറുക്കും.



ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്‌ക്കാമെന്ന്‌ ഒരു ചൊല്ലുതന്നെ ആപ്പിളിന്റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പറഞ്ഞുപോരുന്നുണ്ട്‌.

ആപ്പിളിന്റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.

ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തുവിന്‌ കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലിവര്‍, കോളണ്‍, സ്‌തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്‌ക്ക്‌ തടയാന്‍ കഴിയുമെന്ന്‌ ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞുവെന്ന്‌ കോര്ണല് യൂണിവേഴ്സിറ്റിയിലെ ഫുഡ്‌ സയന്‍സ്‌ പ്രൊഫസരപായ റൂയി ഹെയ്‌ ലിയു പറയുന്നു.

നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‌ച്ചയെയും ഇവയ്‌ക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

പഴങ്ങള്‍ ആരോഗ്യദായകം .



ആരോഗ്യദായകമായ വിഭവങ്ങളുടെ കലവറയാണ്‌ പഴങ്ങള്‍. രോഗപ്രതിരോധ ശക്തിക്കാവശ്യമായ നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
പൈനാപ്പിള്‍
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന്‌ പൈനാപ്പിള്‍ സഹായിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ഇത്‌ നല്ലൊരു ഔഷധമാണ്‌.
ചെറുനാരങ്ങ
മധുരമുള്ള നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പുകൂടി ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും എന്നുള്ള വസ്തുത നമുക്ക്‌ അറിവുള്ളതാണ്‌. അതു മാത്രമല്ല അഴകും ആരോഗ്യവും പ്രദാനം ചെയ്യാന്‍ ചെറുനാരങ്ങയ്ക്കുള്ള കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്‌, മലബന്ധം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ്‌.
നെല്ലിക്ക
ആയുര്‍വേദത്തില്‍ നെല്ലിക്കയ്ക്ക്‌ പ്രഥമസ്ഥാനമാണുള്ളത്‌. ഇരുപത്‌ ഓറഞ്ചില്‍ നിന്നും കിട്ടുന്ന വിറ്റമിന്‍ സി ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്നു. ദിവസേന ഒരു നെല്ലിക്ക ശീലമാക്കുന്നത്‌ ആരോഗ്യത്തിനും ഓജസിനും നല്ലതാണ്‌. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമാണ്‌.
മാമ്പഴം
നമുക്ക്‌ സംഋദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ്‌ മാമ്പഴം. എണ്ണിയാല്‍ ഒടുങ്ങാത്ത പോഷകഗുണങ്ങള്‍ കൊണ്ട്‌ സംഋദ്ധമാണ്‌ ഈ പഴം. പ്രോട്ടീന്‍, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ്‌, വിറ്റാമിന്‍ എ, സി എന്നിവ അവയില്‍ ചിലതു മാത്രം. ഒരു ഗാസ്‌ മാമ്പഴച്ചാറില്‍ അര ഗാസ്‌ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസേന സേവിക്കുക. ഒരു മാസക്കാലം ഇത്‌ ആവര്‍ത്തിച്ചാല്‍ ശരീരത്തിന്‌ തൂക്കവും ബലവും കൈവരും.
തക്കാളി
വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്‌, കാത്സ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. രക്ത ശുദ്ധീകരണത്തിന്‌ തക്കാളിയോളം പോന്ന മറ്റൊരു ഫലമില്ല. മോണയുടെയും, പല്ലുകളുടെയും, അസ്ഥികളുടെയും ആരോഗ്യത്തിനും, ഹൃദയം, തലച്ചോറ്‌, ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും തക്കാളി അത്യുത്തമമാണ്‌.

കംപ്യൂട്ടര്‍ രോഗങ്ങള്‍ തടയാം.



കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും. ഉറക്കത്തില്‍ പേലും അസഹനീയമായ വേദന. ലക്ഷണങ്ങള്‍ ഇതൊക്കെയാണ്‌. നിങ്ങള്‍ പതിവായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി കൂടിയാണെങ്കില്‍ കരുതിയിരിക്കുക. അസുഖം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ആകാം.
അമിതവണ്ണമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ രോഗം വരാന്‍ സാധ്യതയേറെയാണ്‌. ജോലിയിലും ജീവിതശൈലിയിലും ചില കരുതലുകളുണ്ടെങ്കില്‍ അസുഖത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കാം.

നമ്മുടെ കൈപ്പത്തിയിലേക്ക്‌ രണ്ടു നാഡികള്‍ വരുന്നുണ്ട്‌. അവയാണ്‌ മീഡിയന്‍ നെര്‍വും അള്‍നാര്‍ നെര്‍വും. സാധാരണ ഒരു നാഡിയുടെ ഇരു വശങ്ങളിലും മാംസഭാഗമാണ്‌. എന്നാല്‍, മീഡിയന്‍ നെര്‍വ്‌ കൈയില്‍ മണിബന്ധത്തിണ്റ്റെ ഭാഗത്തു വച്ച്‌ എല്ലിണ്റ്റെ മുകളില്‍ കൂടിയും കട്ടിയായ മാംസഭാഗത്തിനിടയിലൂടെയുമാണ്‌ കടന്നു പോകുന്നത്‌. ഈ നാഡി കടന്നു പോകുന്ന നേര്‍ത്തവഴിയ്ക്ക്‌ കാര്‍പല്‍ ടണല്‍ എന്നാണു പേര്‌. ഈ വഴിയില്‍ വച്ച്‌ നാഡിക്ക്‌ ഞെരുക്കം വരുന്നതാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു കാരണം.
രോഗം ആര്‍ക്കെല്ലാം
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ കാരണങ്ങള്‍ രണ്ടായി തിരിക്കാം.
1. ശാരീരികാവസ്ഥ മൂലം.
2. രോഗാവസ്ഥ മൂലം.
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കൂടുതലും സ്ത്രീകളിലാണ്‌ കണ്ടു വരുന്നത്‌. പ്രത്യേകിച്ചു 40 മുതല്‍ 60 വയസു വരെയുള്ളവരില്‍. ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും രോഗസാധ്യത കൂടുതലാണ്‌. ഇവരുടെ ശരീരത്തിലും കോശങ്ങളിലും ജലാംശം കൂടുന്നതാണു കാരണം. അതിനാല്‍ കൈയിലെ മാംസത്തിലും നീര്‍ക്കെട്ടുണ്ടാകുന്നു. ആര്‍ത്തവ കാലത്ത്‌ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചിലരില്‍ ഈ രോഗം ഉണ്ടാകാം.
ഇനി പറയുന്ന ചില രോഗങ്ങളെത്തുടര്‍ന്നും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം.
അക്രോമെഗലി - ശരീരത്തിലെ എല്ലുകള്‍ക്ക്‌ അസാധാരണമായി നീളം വയ്ക്കുകയും കൈകാലുകള്‍ക്ക്‌ അസാധാരണ വലിപ്പമുണ്ടാകുകയും ചെയ്യുന്ന വൈകല്യമാണിത്‌.

പ്രമേഹം. ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം.
അമിതവണ്ണം. റുമറ്റോയ്ഡ്‌ ആര്‍ത്രൈറ്റിസ്‌. എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലും സ്ഥാനഭ്രംശവും. ഞരമ്പ്‌ പോകുന്ന വഴിയില്‍ ട്യൂമറോ മറ്റോ ഉണ്ടാകുക. മറ്റു ഹോര്‍മോണ്‍ തകരാറുകള്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, കൈകള്‍ക്കും മണിബന്ധത്തിനും തുടരെ ചലനവും ആയാസവുമുണ്ടാക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം. തുന്നല്‍-എംബ്രോയ്ഡറി ജോലിക്കാര്‍, മരപ്പണിക്കാര്‍, ഈര്‍ച്ചവാളുപയോഗിക്കുന്നവര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു. ഒരു വസ്തു കുറേ സമയം പിടിക്കുകയോ ബസിണ്റ്റെ കമ്പിയില്‍ അധികനേരം പിടിച്ചു നില്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും അനുഭവപ്പെടുക, ഉറക്കത്തിനിടയില്‍ പോലും അസഹ്യമായ കൈവേദന കൊണ്ട്‌ ഉണരുക എന്നിവയാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ട്‌ ഒരു കൈയുടെയോ രണ്ടുകൈകളുടയോ സംവേദനത്വം ഇല്ലാതാകാം. രോഗം ഗുരുതരമാകുമ്പോള്‍ തള്ളവിരലിണ്റ്റെ ബലവും ചലനശേഷിയും കുറഞ്ഞ്‌, മാംസം ശോഷിക്കും.

വിവിധ പരിശോധനകാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടെത്തുന്നതിന്‌ രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരണവും കൃത്യമായ പരിശോധനയും വേണം. നെര്‍വ്‌ കണ്ടക്ഷന്‍ സ്റ്റഡി ടെസ്റ്റ്‌, ഇലക്ട്രോമയോഗ്രാഫി എന്നീ പരിശോധനകളാണു ചെയ്യുന്നത്‌. രോഗം മുലം നാഡികള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന തടസങ്ങളുടെ തീവ്രത അളക്കാന്‍ ഇവ സഹായിക്കുന്നു. അള്‍ട്രാസൌണ്ട്‌, എം. ആര്‍. ഐ സ്കാനിങ്ങ്‌ പരിശോധനകളും നാഡിയുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനു ചെയ്യുന്നു. മരുന്നും ശസ്ത്രക്രിയയും പ്രശ്നബാധിതമായ നാഡിയുടെ ഞെരുക്കം കഴിയുന്നത്ര കുറയ്ക്കുകയാണ്‌ അടിസ്ഥാനചികിത്സ. അതായത്‌ കീബോര്‍ഡിനു മുന്നില്‍ അമര്‍ത്തി വയ്ക്കുന്നതു മൂലം കൈകള്‍ക്കുണ്ടാകുന്ന ആയാസം കുറയ്ക്കണം. ഇതിനു പല മാര്‍ഗങ്ങളുണ്ട്‌. കൈകള്‍ ശരിയായ നിലയില്‍ വയ്ക്കാന്‍ സഹായിക്കുന്ന സ്പ്ളിണ്റ്റ്‌ ഉപയോഗി ക്കുകയാണ്‌ ഒരു മാര്‍ഗം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ നിവര്‍ത്തി കീബോര്‍ഡില്‍ "ന്യൂട്രല്‍" നിലയില്‍ വയ്ക്കുന്നതിനും കൈകള്‍ക്കു വിശ്രമം നല്‍കുന്നതിനും കൈ അധികം വളയുന്നതു തടയുന്നതിനും "റിസ്റ്റ്‌ സ്പ്ളിണ്റ്റ്‌" സഹായിക്കും. "കോക്ക്‌ അപ്‌ സ്പ്ളിണ്റ്റ്‌" എന്ന ഈ ഉപകരണം ആശുപത്രി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും. 150മുതല്‍ 250 വരെയാണു വില.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സ്പ്ളിണ്റ്റ്‌ ഉപയോഗിക്കുക. രാത്രി കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഇത്‌ ഉപയോഗിക്കാം. അമിതവണ്ണമാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. മണിബന്ധത്തില്‍ അമിതമായി കൊഴുപ്പടിയുന്നത്‌ നാഡി ഞെരുങ്ങുന്നതിനു കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമവും ആഹാരക്രമവും ശീലിക്കണം. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവര്‍ അതു നിര്‍ത്തുകയും വേണം. സ്പിണ്റ്റ്‌ ഉപയോഗിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നിട്ടും വേദനയും പെരുപ്പും കുറയുന്നില്ലെങ്കില്‍ നാഡിക്കു ചുറ്റും സ്റ്റീറോയ്ഡ്‌ കുത്തിവച്ച്‌ നീര്‍ക്കെട്ടു കുറയ്ക്കുന്ന ചികിത്സയുമുണ്ട്‌. ഏറ്റവും അവസാന മാര്‍ഗമെന്ന നിലയിലാണ്‌ ശസ്ത്രക്രിയ ചെയ്യുന്നത്‌. നാഡിയില്‍ ഞെരുക്കമുണ്ടാക്കുന്ന കട്ടിയുള്ള മാംസഭാഗം നീക്കം ചെയ്യുന്നതാണ്‌ ഈ കീ ഹോള്‍ ശസ്ത്രക്രിയ. "മീഡിയന്‍ നെര്‍വ്‌ ഡീകംപ്രഷന്‍ ശസ്ത്രക്രിയ" എന്നാണിതറിയപ്പെടുന്നത്‌. ആശുപത്രിയിലെത്തി അന്നു തന്നെ ശസ്ത്രക്രിയ നടത്തി വൈകുന്നേരമോ അടുത്ത ദിവസമോ ആശുപത്രി വിടാം. ഒന്നു ദിവസം കൈയ്ക്ക്‌ അധികം ആയാസം കൊടുക്കരുത്‌. പിന്നീടു പതിവു ജോലികള്‍ ചെയ്തു തുടങ്ങാം.
ഡോ. വി. കെ. സഞ്ജീവ്‌
അസിസ്റ്റണ്റ്റ്‌ പ്രൊഫസര്‍ ന്യൂറോളജി വിഭാഗം
പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ തിരുവല്ല

തലവേദന പാരമ്പര്യമോ?.



അതേയെന്നു പറയാം. പക്ഷേ, ഇതിന്‌ ആധാരമായി ഇനിയും തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും മൈഗ്രെയ്‌നുള്ള കുട്ടികളുടെ മാതാ പിതാക്കളില്‍ ആര്‍ക്കെങ്കിലും ഇതുണ്ടായിക്കാണുന്നു. പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നതു വീടോ കുടുംബാംഗങ്ങളുടെ മറ്റു ഭൌതിക സാഹചര്യങ്ങളോ ആയി ബന്ധപ്പെട്ടുള്ള പ്രേരകങ്ങളിലൂടെയാകാം (ട്രിഗേഴ്സ്‌). വീട്ടില്‍ ഉപയോഗിക്കാറുള്ള പെര്‍ഫ്യൂമുകള്‍, പുകവലി, ഭക്ഷണശീലം എന്നിവയും കാരണമാകാം.

തലവേദന മാറ്റാന്‍ പെയ്ന്‍കില്ലര്‍ ഉപയോഗിക്കാമോ ?

സാധാരണ തലവേദനയ്ക്കു ശമനം കിട്ടാന്‍ പലരും പെയ്ന്‍കില്ലറോ പാരസിറ്റമോളോ ഉപയോഗിക്കാറുണ്ട്‌. ഒന്നോ രണ്ടോ തവണ തലവേദനയ്ക്ക്‌ ഇതുപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, തുടര്‍ച്ചയായി ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകരുത്‌. ഇതിണ്റ്റെ അമിതമായ ഉപയോഗംമൂലവും തലവേദനയുണ്ടാകാം.

തലവേദനയ്ക്കു പെയ്ന്‍ ബാമുകള്‍ ആശ്വാസം നല്‍കുമോ ?

ഇല്ല. നെറ്റിയില്‍ ബാമുകള്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന പൊള്ളലിലൂടെ താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതായി തോന്നും. തലവേദനയ്ക്കൊപ്പം ബാമിണ്റ്റെ പൊള്ളലുംകൂടി തലച്ചോറിണ്റ്റെ ശ്രദ്ധയ്ക്കായി ശ്രമിക്കുകയാണു ചെയ്യുന്നത്‌. തലച്ചോര്‍ ബാമിണ്റ്റെ പൊള്ളല്‍ അറിയിക്കുമ്പോള്‍ തലവേദന ക്ഷണികമായി മറയ്ക്കപ്പെടുന്നു.

ഛര്‍ദിക്കുമ്പോള്‍ മൈഗ്രെയ്ന്‌ ആശ്വാസം ലഭിക്കുന്നത്‌ എങ്ങനെ ?

ഛര്‍ദിക്കുമ്പോള്‍ വേദന കുറയുന്നുണ്ടെന്നു പറയാനാകില്ല. മൈഗ്രെയ്ന്‍ വേദനയുടെ നീണ്ട പ്രക്രിയയുടെ അവസാന ഭാഗമായാണു ഛര്‍ദിലുണ്ടാകുക. ഇതു സ്വാഭാവിക പ്രതികരണമാണ്‌. വേദനയ്ക്കു മുന്‍പുള്ള അസ്വസ്ഥതയില്‍ തുടങ്ങി വേദനയുടെ പാരമ്യതയിലെത്തി പിന്നീടു കുറയുകയാണു ചെയ്യുക. ഈ സ്റ്റേജിലാണ്‌ ഛര്‍ദി. സ്വാഭാ വികമായി കുറയുന്ന വേദന ഛര്‍ദിക്കുമ്പോഴാണു കുറഞ്ഞതെന്ന തോന്നലുണ്ടാകുന്നു.

രാത്രി മദ്യപാനത്തെ തുടര്‍ന്നു രാവിലെ തലവേദന ഉണ്ടാകാറുണ്ട്‌. ഇത്‌ ഒഴിവാക്കാനാകുമോ?

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേ ഷന്‍) മൂലമാണു തലവേദന. ഇത്‌ ഒഴിവാക്കാന്‍ കഴിയില്ല. രാവിലെ എഴുന്നേറ്റു വേദന സംഹാരി ഗുളിക കഴിക്കുന്നവരുണ്ട്‌. ഇതു നല്ല കാര്യമാണെന്നു പറയാനാകില്ല.

സാധാരണ തലവേദനയ്ക്ക്‌ എങ്ങനെ ശമനം തേടാം?

പല തലവേദനയും ജീവിതചര്യയുമായി ബന്ധപ്പെട്ടതാണ്‌ (ബിഹേവി യറല്‍). ഐസ്ക്രീം കഴിക്കുന്നതോ, കുളിയിലെ പ്രശ്നമോ, തിങ്ങി നിറഞ്ഞ ബസിലെ യാത്രയോ ഒക്കെ ചിലരില്‍ തലവേദനയുണ്ടാക്കും. കഴിയു മെങ്കില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുക. നന്നായി വിശ്രമിക്കുന്നതിലൂടെത്തന്നെ സാധാരണ തലവേദനകള്‍ക്ക്‌ ആശ്വാസം കിട്ടും. നല്ല ഉറക്കവും പ്രധാനമാണ്‌.

മൈഗ്രെയ്ന്‍ തലവേദനകള്‍ പൂര്‍ണമായി ശമിക്കുമോ?

പൂര്‍ണമായി ഇല്ലാതാകുന്നതിനേക്കാള്‍ തലവേദനയുടെ ആവര്‍ത്തനം കുറയുകയാണു ചെയ്യുക. അതായത്‌, വീണ്ടും തലവേദന വരാനുള്ള സാധ്യത നീട്ടുക. തലവേദനയ്ക്കു കാരണമാകുന്ന സാഹചര്യങ്ങള്‍ (ട്രിഗേഴ്സ്‌) ഒഴിവാക്കാനായാല്‍ ഇതു നിയന്ത്രിക്കാം. മരുന്നുകളിലൂടെയും ആശ്വാസം കിട്ടും.

ടെന്‍ഷന്‍ തലവേദന എങ്ങനെ ഒഴിവാക്കാം?

ജീവിതത്തിലും ജോലിയിലും പഠനത്തിലും ടെന്‍ഷനും സ്ട്രെസും ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഇതു നിയന്ത്രിച്ചു വരുതിയിലാക്കുക. റിലാക്സ്‌ ചെയ്യാന്‍ ശ്രമിക്കുക. പ്രഫഷനത്സ്‌ പലതര ത്തിലുള്ള റിലാക്സേഷന്‍ ടെക്നിക്സ്‌ ഉപയോഗിക്കുന്നുണ്ട്‌. യോഗ ചെയ്യുന്നവരുമുണ്ട്‌. യോജിക്കുന്ന രീതിയിലുള്ള റിലാക്സേഷന്‍ ശരീര ത്തിനും മനസ്സിനും നല്‍കുക.