
മിക്ക ഭക്ഷണസാധനം പാകം ചെയ്യുമ്പോള്‍ തക്കാളി നിര്‍ബന്ധമാണ്. തക്കാളി ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. പാകം ചെയ്ത തക്കാളിക്ക് ശരീരത്തില്‍ കൊളസ്‌ട്രോളും, രക്തസമ്മര്‍ദ്ദവും വര്‍ധിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കാനാകുമെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. രോഗികള്‍ സ്റ്റാറ്റിന്‍സ് കഴിക്കുമ്പോഴുണ്ടാകുന്ന അതേ ഗുണമാണ് വെന്ത തക്കാളി കഴിക്കുമ്പോള്‍ ലഭിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കോളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്ക് സാധാരണയായി നിര്‍ദേശിക്കാറുള്ള മരുന്നാണ് സ്റ്റാറ്റിന്‍സ്. ഈ മരുന്ന കഴിക്കുന്നതിന് പകരം രണ്ട് ഔണ്‍സ് തക്കാളി പെയ്‌സ്റ്റോ, ജ്യൂസോ ദിവസവും കഴിച്ചാല്‍ ഈ രോഗങ്ങളില്‍ നിന്ന് രക്ഷനേടാം.
പഴുത്ത തക്കാളിക്ക് കടും ചുവപ്പ് നിറം നല്‍കുന്ന ലൈകോപീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് ഹൃദയാഘാതത്തെയും, പക്ഷാഘാതത്തെയും തടയും. പാകം ചെയ്യാത്ത തക്കാളിയെ അപേക്ഷിച്ച് പാകം ചെയ്ത തക്കാളിക്ക് ലൈകോപീനെ കൂടുതല്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്നതിനാലാണ് പാകം ചെയ്തു കഴിക്കണമെന്ന് പറയുന്നത്.
ലൈകോപീനിന്റെ ഗുണങ്ങളെക്കുറിച്ച് ഓസ്‌ത്രേലിയയിലെ വിദഗ്ധര്‍ കഴിഞ്ഞ 55 വര്‍ഷമായി 14 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. തക്കാളിയില്‍ ലൈകോപീന്‍ കൂടിയ അളവില്‍ കാണപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മെറ്റിയൂരിറ്റാസ് ജേണലില്‍ ലേഖകരിലൊരാളായ ഡോ. കാരിന്‍ റൈഡ് പരാമര്‍ശിച്ചിട്ടുണ്ട്. ദിവസം ഒരു തക്കാളി കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ടൊമാറ്റോ ജ്യൂസും പെയ്സ്റ്റുമാണ് താന്‍ കൂടുതല്‍ ശുപാര്‍ശ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് എല്ലാ കുട്ടികളുടെയും ഇഷ്ട്ടപ്പെട്ട ഭക്ഷണമാണ് മഞ്ച്. നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ മഞ്ച് വാങ്ങി കൊടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കവറിനു പുറത്ത് എഴുതിയിരിക്കുന്നത് വായിച്ചു നോക്കുക. contains trans fat എന്ന് എഴുതിയിരിക്കുന്നത് കാണാം. trans fat നെ കുറിച്ചു wikipedia എന്ത് പറയുന്നു എന്ന് നോക്കുക.
Trans fats are not essential fatty acids. The consumption of trans fats increases the risk of coronary heart disease[1][2] by raising levels of "bad" LDL cholesterol and lowering levels of "good" HDL cholesterol.[3]
The primary health risk identified for trans fat consumption is an elevated risk of coronary heart disease (CHD).[46] A comprehensive review of studies of trans fats was published in 2006 in the New England Journal of Medicine reports a strong and reliable connection between trans fat consumption and CHD.
This study estimates that between 30,000 and 100,000 cardiac deaths per year in the United States are attributable to the consumption of trans fats.[47]
Alzheimer's Disease: A study published in Archives of Neurology in February 2003 suggested that the intake of both trans fats and saturated fats promote the development of Alzheimer disease [53]
Cancer: There is no scientific consensus that consumption of trans fats significantly increases cancer risks across the board.[46] The American Cancer Society states that a relationship between trans fats and cancer "has not been determined."[55] One study has found a positive connection between trans fat and prostate cancer.[56] However, a larger study found a correlation between trans fats and a significant decrease in high-grade prostate cancer.[57] An increased intake of trans fatty acids may raise the risk of breast cancer by 75%, suggest the results from the French part of the European Prospective Investigation into Cancer and Nutrition.[58][59]
Diabetes: There is a growing concern that the risk of type 2 diabetes increases with trans fat consumption.[46]
Obesity: Research indicates that trans fat may increase weight gain and abdominal fat, despite a similar caloric intake.[62]
Liver Dysfunction: Trans fats are metabolized differently by the liver than other fats and interfere with delta 6 desaturase. Delta 6 desaturase is an enzyme involved in converting essential fatty acids to arachidonic acid and prostaglandins, both of which are important to the functioning of cells.[66]
Infertility in women: One 2007 study found, "Each 2% increase in the intake of energy from trans unsaturated fats, as opposed to that from carbohydrates, was associated with a 73% greater risk of ovulatory infertility...
Depression: Spanish researchers analysed the diets of 12,059 people over six years and found those who ate the most trans fats had a 48 per cent higher risk of depression than those who did not eat trans fats.[68]
നമ്മുടെ കുട്ടികളെ രോഗികളാക്കണോ ? നിങ്ങള്‍ തീരുമാനിക്കുക ?
 |
| dont ............... |
നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.
മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.
* ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം.
എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.
മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു കഴിഞ്ഞിട്ടില്ല.
 |
| ayoooooooo...ice cream |
ഐസ്ക്രീം ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവ്. മുതിർന്നവരും മോശമല്ല. പക്ഷെ ഇനി ഐസ്ക്രീം കഴിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ തിന്നുന്നത് പാൽ കുറുക്കിയുണ്ടാക്കിയ ആയിരിക്കണമെന്നില്ല. ക്രൂഡോയിൽ ശുദ്ധിചെയ്തെടുക്കുമ്പോൾ മിച്ചം വരുന്ന ഒരു തരം ജെല്ലിയായിരിക്കും നുണഞ്ഞിറക്കുന്നത്. മധുരം പഞ്ചസാരയാവണമെന്നില്ല. പഴസ്വാദും മണവും അതത് ജൈവവസ്തുക്കളിൽ നിന്നു എടുത്തവയായിരിക്കില്ല. എല്ലാത്തിനു ആധാരം ഇപ്പോൾ പെട്രോൾ അവശിഷ്ടമാണ്. പഴത്തിനു പഴത്തിന്റെ മണമുള്ള രാസവസ്തു അതിൽ ചേർക്കും. രുചിക്കും അങ്ങനെ തന്നെ. ഐസ്ക്രീം കഴിച്ച് നാവ് വരളുകയോ, ദാഹമുണ്ടാവുകയോ, വയറുവേദന വരികയോ ചെയ്താൽ ഉറപ്പാക്കാം അത് പെട്രോളിയം ഐസ്ക്രീമാണു. അത്തരം ഐസ്ക്രീം തുടരെ കുറച്ച് നാൾ കഴിച്ചാൽ അഡിക്ഷൻ ഉറപ്പ്. നിങ്ങളുടെ ബന്ധുവിനു ഐസ്ക്രീമിൽ ആർത്തിയുണ്ടെങ്കിൽ അത് മിക്കവാറും പെട്രോളിനോടുള്ള അഡിക്ഷനാകും. അതൊരു ഗുരുതരമായ വിപത്താണു. ഐസ്ക്രീം മാത്രമല്ല പെട്രോളിന്റെ ഉപോത്പ്പനാമായി മാർക്കറ്റിലുള്ളത്. മലയാളിയുടെ ദേശീയപാനിയമായ ഫുള്ളും പയന്റും ബിയറുമൊക്കെ അങ്ങനെ വരുന്നുണ്ട്. ഒന്നിനു ചെല്ലപ്പേരു തന്നെ കരിയോയിൽ എന്നാണു. പെട്രോൾ രുചിച്ചിട്ടുള്ളാ ഏതോ മഹാശയൻ നൽകിയ ഓമനപ്പേരാവണം അത്. ഈ അഡിക്ഷൻ പിന്നീട് പെട്രോൾ അഡിക്ഷനിലേക്ക് വളരും. പിന്നെ പെട്രോൾ കുടി ആരംഭിക്കും. ബന്ധുക്കളെ ശ്രദ്ധിക്കുക. അവർ പെട്രോൾ തൊട്ട് നാക്കിൽ വയ്ക്കുന്നുണ്ടോ എന്നു.പെട്രോൾ ഉൽപ്പന്നങ്ങൾ മുഖ്യമായും ബാധിക്കുന്നത് കരളിനേയാണു. മദ്യപിക്കാത്തവർക്കും കരൾ രോഗങ്ങൾ ഇപ്പോൾ വ്യാപകമാണു. ഭൂരിപക്ഷം സ്ത്രീകളും മദ്യം തൊടാറില്ല. പക്ഷെ സിറോസിസ് ലിവർ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വാണം പോളെ കുതിച്ചുയരുന്നു. പലതരം മഞ്ഞപ്പിത്തവും അവയ്ക്കുള്ള വാക്സിനുമൊക്കെ ആരോഗ്യരംഗത്ത് കിടന്നു കളിക്കുന്നത് ഇത്തരം സിന്തെറ്റിക്ക് ഭക്ഷ്യവസ്തുക്കളുടെ പശ്ചാത്തലത്തിലാവണം.
സിന്തറ്റിക്ക് ഐസ്ക്രീമുകളെക്കുറിച്ച് എന്താണന്നറിയില്ല ഫുഡ് സേഫ്റ്റിക്കമ്മീഷണർക്ക് ജാഗ്രതയുണ്ടായിരിക്കുന്നു. മൂന്നു കൊല്ലം മുൻപ് ഇതേപ്പറ്റി ബ്ലോഗിലൂടെ സൂചന നൽകിയിരുന്നു. അന്നു അതു ഗൌരവമായി ആർക്കും തോന്നിയിരുന്നില്ല. ഇന്നിപ്പോൾ കമ്മിഷണർ പറയുന്നത് ജില്ലാ ആഫീസറന്മാർ സിന്തറ്റിക്ക് ഐസ്ക്രീമിനെതിരേ ജാഗ്രത പുലർത്തണമെന്നാണു. നമുക്ക് മുന്നിലെ വലിയൊരു വിപത്താണതെന്നു പറയുന്ന അദ്ദേഹം ഏതൊക്കെ കമ്പനികളാണു അല്ലെങ്കിൽ ബ്രാൻഡുകളാണു അത്തരം ഐസ്ക്രീമുകൾ പുറത്തിറക്കുന്നതെന്നു വ്യക്തമാക്കുന്നില്ല. അതില്ലാതെ എന്തു പ്രയോജനം. ആരുണ്ടിവിടെ അതു പോയി ചോദിക്കാൻ?
പെട്രോൾ ഉൽപ്പന്നത്തിൽ നിന്നുള്ള മറ്റ് ചില ഭക്ഷ്യസാധനങ്ങൾ:
1.വെളിച്ചെണ്ണ. (പ്രശസ്ത ബ്രാൻഡുകളെപ്പോലെ പേരുകളുള്ളവയെ സൂക്ഷിക്കുക - ക്രൂഡോയിൽ വില കൂടുമ്പോൾ വെളിച്ചണ്ണവില കൂടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?)
2.വിളക്കെണ്ണ എന്നു പറയുന്ന നല്ലെണ്ണ. (അതു വാങ്ങി വിളക്കു കൊളുത്തിയാൽ പഴയ ആവിത്തീവണ്ടി പോലെ പുകവരുന്നത് കാണാം.)
3.വിവിധ സുഗന്ധദ്രവ്യങ്ങളുടെ സത്തുകളാണെന്നു പറഞ്ഞ് വിൽക്കപ്പെടുന്ന സാധനങ്ങൾ.
4.വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ആയുർവ്വേദ കുഴമ്പുകളും, നെയ്യുകളൂം, എണ്ണകളും. (കഴിയുമെങ്കിൽ നാട്ടിലുള്ള വൈദ്യന്മാരെക്കൊണ്ട് എണ്ണ/കുഴമ്പ്/നെയ്യ് ഉണ്ടാക്കി വാങ്ങുക)
പരിഹാരം: അവനവനുറപ്പുള്ള കഴിവതും സ്വയമുണ്ടാക്കാൻ കഴിയുന്ന ഭക്ഷണം കഴിക്കുക. അല്ലാത്തവർ ആശുപത്രിയിലേക്ക് പോയി ആരോഗ്യവും സമ്പത്തും നഷ്ടപ്പെടാൻ തയ്യറെടുക്കുക.

villan
പേസ്റ്റിലും പല്‍പ്പൊടിയിലും വന്‍തോതില്‍ നിക്കോട്ടിന്‍
ന്യൂദല്‍ഹി: പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റിലും പല്‍പ്പൊടിയിലും വലിയൊരളവില്‍ നിക്കോര്‍ട്ടിന്റെ അംശം കണ്ടെത്തി. ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് (ഡി.ഐ.പി.എസ്.എ.ആര്‍) ആണ് പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ പേസ്റ്റുകള്‍ പരിശോധിക്കുന്നത്.
2011ല്‍ പഠനവിധേയമാക്കിയ 24 ബ്രാന്റ് ടൂത്ത്‌പേസ്റ്റുകളില്‍ ഏഴെണ്ണത്തിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. കോള്‍ഗേറ്റ് ഹേര്‍ബല്‍, ഹിമാലയ, നീം പേസ്റ്റ്, നീം തുളസി, ആര്‍.എ തെര്‍മോസീല്‍, സെന്‍സോഫോം, സ്‌റ്റൊലൈന്‍ എന്നിവയിലാണ് നിക്കോട്ടിന്‍ കണ്ടെത്തിയതെന്ന് ഡി.ഐ.പി.എസ്.എ.ആറിലെ പ്രഫസര്‍ എസ്.എസ്. അഗര്‍വാള്‍ പറഞ്ഞു.
ആയുര്‍വേദ ഉല്പന്നങ്ങളാണെന്ന് പറയുന്ന നീം തുളസി, കോള്‍ഗേറ്റ് ഹെര്‍ബല്‍ എന്നിവയിലാണ് ഏറ്റവുംകൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത്. കോള്‍ഗേറ്റ് ഹെര്‍ബലില്‍ 18 മില്ലിഗ്രാം നിക്കോട്ടിന്‍ കണ്ടെത്തിയപ്പോള്‍ നീം തുളസിയില്‍ 10മില്ലിഗ്രാം നിക്കോട്ടിനാണ് കണ്ടെത്തിയത്. ഒമ്പത് സിഗരറ്റിലുള്ള നിക്കോട്ടിന്റെ അംശമാണ് കോള്‍ഗേറ്റ് ഹെര്‍ബലിലുള്ളത്. നീം തുളസിയിലാകട്ടെ അഞ്ച് സിഗരറ്റിലേതിനു തുല്യമായതും.
പത്ത് പല്‍പ്പൊടി ബ്രാന്റുകള്‍ പരിശോധിച്ചപ്പോള്‍ ആറിലും നിക്കോട്ടിന്റെ അംശം കണ്ടെത്തി. ഡാബര്‍ റെഡ്, വിക്കോ, മുസാക ഗുല്‍, പയോഗില്‍, യുനാഡെന്റ്, അല്‍ക ദന്ത് മഞ്ജന്‍ എന്നിവയിലാണ് നിക്കോട്ടിന്റെ അംശം കണ്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളത് പയോഗിലിലാണ്. 16മില്ലിഗ്രാം അഥവാ എട്ട് സിഗരറ്റുകളിലേതിന് തുല്യമായ നിക്കോട്ടിനാണ് ഇതിലുള്ളത്. വിക്കോ മൂന്ന് വര്‍ഷമായി പല്‍പ്പൊടിയില്‍ നിക്കോട്ടിന്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ട്. 2008ല്‍ നിക്കോട്ടിന്‍ ചേര്‍ക്കുന്നത് നിര്‍ത്തിയശേഷം 2011മുതല്‍ ഡാബര്‍ റെഡ് വീണ്ടും ചേര്‍ക്കാന്‍ തുടങ്ങി.
ഡി.ഐ.പി.എസ്.എ ആറിന്റെ കണ്ടെത്തലുകളെ പ്രമുഖ നിര്‍മാതാക്കള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും സംബന്ധിച്ച് 2003ല്‍ നിയമം കൊണ്ടുവന്നിട്ടുള്ള. പുകയില ഉപയോഗിക്കാത്ത ഉല്പന്നങ്ങളില്‍ പുകയിലചേര്‍ക്കുന്നത് കുറ്റകരമാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ നിയമം ലംഘിച്ചാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
പുകയില ഉപയോഗിക്കുന്ന ഉല്പന്നങ്ങളില്‍ നിക്കോട്ടിന്റെയും ടാറിന്റെയും അംശം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് നിയമം വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്‌റ്റോ പല്‍പ്പൊടിയോ നിര്‍മിക്കുമ്പോള്‍ പുകയില ഉപയോഗിക്കുന്നവര്‍ ഈ വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
പഠനത്തിലെ കണ്ടെത്തലുകള്‍ അറിയിച്ചും നിയമവ്യവസ്ഥയുടെ ലംഘനം ശ്രദ്ധയില്‍പ്പെടുത്തിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തിനും ഡ്രെഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കും ഡി.ഐ.പി.എസ്.എ.ആര്‍ കത്ത് നല്‍കിയിട്ടുണ്ട്.
നിക്കോട്ടിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന ഡി.ഐ.പി.എസ്.എ.ആര്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് തങ്ങള്‍ ഗോവയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ഇത് അയച്ചിരുന്നെന്നും വിക്കോ ലബോറട്ടറീസ് സജ്ജീവ് പെന്താര്‍കര്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഇതില്‍ നിക്കോട്ടിന്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കോ വജ്രദന്തി പെയ്സ്റ്റും, പൊടിയും തങ്ങള്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ രണ്ടിന്റെ അസംസ്‌കൃത വസ്തുക്കളുടെ കൂട്ടത്തിലും നിക്കോട്ടിന്‍ ഇല്ലെന്ന് കണ്ടെത്തി. ഡി.ഐ.പി.എസ്.എ.ആറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണ്. സാമ്പിളിനായെടുത്ത സോഴ്‌സ് അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നും പെന്താര്‍കര്‍ വ്യക്തമാക്കി.
സിഗരറ്റിലും മറ്റ് പുകയില ഉല്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ചെയ്യുന്നത് പോലെയുള്ള ഉപദ്രവങ്ങള്‍ ടൂത്ത് പേസ്റ്റിലെയും പല്‍പ്പൊടിയിലെയും നിക്കോട്ടിനും ചെയ്യുമെന്ന് ഡെന്റല്‍ സര്‍ജനായ ഡോ. രാകേഷ് മല്‍ഹോത്ര പറയുന്നു.
നിക്കോട്ടിന്റെ അംശത്തെ നാവ് സാംശീകരിക്കും. അത് ഉമിനീരില്‍ കലരുകയും ചെയ്യും. കൂടുതല്‍ കാലം ഉപയോഗിക്കുന്നതോടെ ഇതിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്. പല്ലുകളില്‍ കറപിടിക്കാനും നിക്കോട്ടിന്‍ വഴിവെക്കും. നാവ് മാത്രമല്ല, ചുണ്ട് വായുടെ ഉള്‍ഭാഗങ്ങള്‍ എന്നിവയും നിക്കോട്ടിന്റെ ആഗിരണം ചെയ്യും. ഇത് പഴുപ്പുണ്ടാക്കാനും ക്യാന്‍സറിനുവരെ വഴിവെക്കാനും സാധ്യതയുണ്ട്.

കുട്ടികള്‍ക്ക് പ്രകൃതി ചികിത്സ
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും അനുയോജ്യമായ സാഹചര്യം രൂപപ്പെടുത്തിയെടുക്കുകയും ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുകയും ചെയ്താല്‍ ബാലരോഗങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു ഭാരമായി മാറില്ല - പ്രകൃതിജീവനത്തിന്റെ കാഴ്ചപ്പാടിതാണ്.
മാതാപിതാക്കള്‍ ആദ്യം സാത്വിക ഭക്ഷണരീതി സ്വീകരിക്കണം. മുതിര്‍ന്നവരാണ് കുട്ടികളുടെ ഭക്ഷണക്രമത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്. കുട്ടികള്‍ക്ക് അതാണല്ലോ മാതൃക.
ആരോഗ്യസംരക്ഷണം
ഭാഷപോലെ തന്നെ ഭക്ഷണവും ഓരോ ജനതയുടെയും സ്വത്വത്തിന്റെ ഭാഗമാണ്. പക്ഷേ, നമ്മള്‍ ചുറ്റുപാടുമുള്ള ഭക്ഷണവിഭവങ്ങള്‍ ശരിയായി ഉപയോഗിക്കാതെ പാശ്ചാത്യരെ അനുകരിച്ചുകൊണ്ട് ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നത് വളരെ ദോഷം ചെയ്യുന്നു. മുതിര്‍ന്നവരുടെ ഈ രീതിമാറ്റം കുട്ടികളെ സാരമായിതന്നെ ബാധിക്കുന്നുണ്ട്.
കട്ടി കൂടിയതും എണ്ണകളും കളറുകളും ചേര്‍ത്തതുമായ കൃത്രിമ ഭക്ഷ്യവസ്തുക്കളും രുചിക്ക് പ്രാധാന്യമാര്‍ന്ന വിഭവങ്ങളുമാണ് ഇന്നു നമ്മള്‍ കുട്ടികളെ ശീലിപ്പിക്കുന്നത്. ഇത് രക്തത്തെ ദുഷിപ്പിക്കുകയും ദഹനപ്രക്രിയ അവതാളത്തിലാക്കുകയും ചെയ്യും.
കുട്ടികളുടെ രോഗപ്രതിരോധ ശേഷി വളര്‍ത്താന്‍ സമീകൃതാഹാരം
തന്നെ വേണം. വ്യത്യസ്തമായ ആഹാരസാധനങ്ങള്‍ മിതമായ തോതില്‍ ശീലിക്കുകയാണ് പോഷകങ്ങള്‍ കൃത്യമായി ലഭിക്കാനുള്ള വഴി. അമിതാഹാരത്തെ പ്രകൃതി ചികിത്സകര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അത് വളര്‍ച്ചയുടെ പേരിലായാലും!
മൈദ വേണ്ട; റവയും
മൈദ, റവ എന്നിവ കുട്ടികള്‍ക്കു കൊടുക്കരുത്. മൈടയില്‍ തയാമിന്റെ അളവ് കുറവാണ്. തവിട് പൂര്‍ണമായും കളഞ്ഞ് വെളുപ്പിച്ച അരി, ധാന്യങ്ങള്‍ ഉപേക്ഷിക്കുക. അരി വെളുപ്പിച്ചു കുത്തുമ്പോഴും ഗോതമ്പുപൊടി അരിക്കുമ്പോഴും ജീവകങ്ങളും നാരുകളും നഷ്ടം വരുന്നു. ദഹനേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അവശ്യം വേണ്ടുന്ന ഒന്നാണ് ഈ നാരുകള്‍.
പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് പച്ചയായി തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അവയിലുള്ള പോഷകാംശം പതിന്മടങ്ങു വര്‍ധിക്കുകയും കുട്ടികളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. പയറുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ വായുകോപം പരാതിപ്പെടുന്ന മുതിര്‍ന്നവര്‍ പോലും മുളപ്പിച്ചു കഴിക്കുമ്പോള്‍ ആ പ്രശ്‌നം ഒഴിവാകുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയെല്ലാം പോഷകസമ്പുഷ്ടമാണ്. ജീവകസമൃദ്ധമാണവ. ഒരു നേരത്തെ ഭക്ഷണം ഇവ മാത്രമാകട്ടെ.
പച്ചക്കറി വീട്ടില്‍ വളര്‍ത്താം
അമിതമായ കീടനാശിനി പ്രയോഗവും മറ്റും കഴിഞ്ഞ ഇന്നത്തെ പച്ചക്കറികളും പഴങ്ങളും രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തിലിട്ടു മാത്രം ഉപയോഗിക്കുക. വീട്ടില്‍തന്നെ ജൈവകൃഷിയിലൂടെ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ ജൈവകൃഷി പ്രവര്‍ത്തകരുടെ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. കീടനാശിനിയും വളങ്ങളും മാരകരോഗങ്ങളുടെ ഭയാനക ലോകത്തിലേക്കാണ് നമ്മുടെ കുട്ടികളെ കൊണ്ടുപോകുക. വീട്ടില്‍ തനിയെ ഉണ്ടാകുന്ന ഇലക്കറികള്‍ കഴിയുന്നത്ര (ഉദാ: മുരിങ്ങ, ശുക്രമാണി ചീര, തഴുതാമ, മുള്ളന്‍ ചീര) കുട്ടികള്‍ക്കു കൊടുക്കുക. പച്ചക്കറികള്‍ അരിഞ്ഞ ശേഷം കഴുകിയാല്‍ പോഷകനഷ്ടം ഉണ്ടാകും.
പഞ്ചസാര വേണ്ട
കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയില്‍ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാന്‍ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങള്‍, ജാം, ജെല്ലി, ചോക്ലേറ്റ്, പേസ്ട്രി എന്നിവ കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കരുത്. നഗരവല്‍ക്കരണത്തിന്റെ അതിപ്രസരത്തില്‍ ഉപയോഗം കൂടിയിട്ടുള്ള സംസ്‌കരിച്ച ഭക്ഷണവും
കുട്ടികളുടെ ആരോഗ്യം തകര്‍ക്കും. ശര്‍ക്കര, പനംചക്കര, കരിപ്പെട്ടി, പഴങ്ങള്‍, പച്ചക്കറികള്‍, തേന്‍ എന്നിവയിലടങ്ങിയിരിക്കുന്ന പഞ്ചസാര മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കുട്ടികള്‍ക്ക് ഇടക്കിടെ പഴങ്ങള്‍ കൊടുക്കാം. കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറിസാധനങ്ങളും മറ്റും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ സ്‌നാക്കുകള്‍ക്കു പകരം പഴങ്ങള്‍, കാരറ്റ്, കക്കരിക്ക എന്നിവ കൊടുക്കുക. വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യം ലഭിക്കാനായി കമ്പം, റാഗി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കാം. പാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കഫപ്രശ്‌നങ്ങളും അലര്‍ജി രോഗങ്ങളും വളരെ കൂടുതലാണ്. കുട്ടികളില്‍ കാണുന്ന പ്രമേഹവും പാല്‍ പ്രേമികളില്‍ കൂടുതലാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇലക്കറികളിലും റാഗിയിലും ഉള്ള കാത്സ്യം ഉപയോഗപ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്.
ഉപ്പ് കുറയ്ക്കുക
കുഞ്ഞുങ്ങള്‍ക്ക് അധികമായി ഉപ്പ് കൊടുത്തു പഠിപ്പിക്കരുത്. ഒരു ദിവസം 10 ഗ്രാം വരെ ഉപ്പ് കുട്ടികളെ തീറ്റിക്കുന്നുണ്ട്. ഇത് നാലില്‍ ഒരു ഭാഗമാക്കുക. അച്ചാറുകള്‍, പപ്പടം, സോസുകള്‍, ബട്ടര്‍, ബ്രെഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവയെല്ലാം ഉപ്പിന്റെ ഭണ്ഡാരങ്ങളാണ്. രണ്ടു പപ്പടത്തില്‍ ഒന്നര ഗ്രാം ഉപ്പാണ് ചേര്‍ന്നിരിക്കുന്നത് എന്നോര്‍ക്കുക. രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ആമാശയ അര്‍ബുദം, എല്ലുകളുടെ ബലക്കുറവ്
എന്നിവയെല്ലാം ഉപ്പിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാകാം. സ്‌കൂളിലേക്കു കുട്ടികള്‍ക്കു ആപ്പിള്‍, ഓറഞ്ച്, പപ്പായ എന്നിവ കൊടുത്തയയ്ക്കുക. കോണ്‍ഫേ്‌ളക്‌സ്, പീസ്, സമോസ എന്നിവ ഉപേക്ഷിക്കുക. പാകം ചെയ്യുമ്പോള്‍ കുരുമുളക്, ഉലുവ, നാരങ്ങനീര്, പച്ചമാങ്ങ, നെല്ലിക്ക, തൈര് എന്നിവ ഏതെങ്കിലും ചേര്‍ത്താല്‍ ഉപ്പ് വേണ്ടിവരില്ല.
സ്‌കൂള്‍ ബാഗും പാന്‍മസാലയും
സ്‌കൂള്‍ ബാഗിന് അമിതഭാരം ഉണ്ടാകുന്നത് കുട്ടികളില്‍ നടുവേദന, തലവേദന, കൈവേദന എന്നിവ ഉണ്ടാക്കും. കുട്ടികളുടെ നട്ടെല്ലിന്റെ 30 ശതമാനം തരുണാസ്ഥി ആയതുകൊണ്ട് നട്ടെല്ലിന്നു വേഗത്തില്‍ വൈകല്യമുണ്ടാകാം. കുട്ടിയുടെ തൂക്കത്തിന്റെ 15 ശതമാനം മാത്രമേ സ്‌കൂള്‍ ബാഗിന് ഉണ്ടാകാന്‍ പാടുള്ളൂ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 20 കിലോ ഭാരമുള്ള കുട്ടി മൂന്നു കിലോ ഭാരംവരെ ചുമക്കാം. പക്ഷേ, സ്‌കൂള്‍ബാഗിനു 10 കിലോ വരെ ഭാരമുണ്ട് എന്നതാണ് സത്യം.
വായില്‍ കാന്‍സറും മറ്റനവധി ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പാന്‍മസാലകളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ അമ്മമാര്‍ മാറ്റിനിര്‍ത്തണം. 10-12 വയസ്സുള്ള കുട്ടികള്‍പോലും പാന്‍മസാല പതിവായി ഉപയോഗിക്കുന്നുണ്ടെന്നുള്ള സര്‍വെ ഫലം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ടിവിയുടെ മുമ്പില്‍ കൂടുതല്‍ സമയം ചടഞ്ഞിരിക്കാനും കുട്ടികളെ അനുവദിക്കരുത്. ചെറിയ പ്രായത്തില്‍ ടിവി കാണുന്നത് മന്ദബുദ്ധിക്കുവരെ കാരണമാകാമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
രോഗങ്ങളും പ്രതിവിധിയും
വയറുവേദന
വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാന്‍സര്‍ വരെ ഈ രോഗലക്ഷണത്തില്‍ ഉണ്ടാകാം. മൂന്നു മിനിട്ട് വയര്‍ ചൂടു പിടിക്കുകയും അതിന്നുശേഷം തോര്‍ത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക (16 മിനുട്ട്). ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശര്‍ക്കരനീരില്‍ കൊടുക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യും. ഉദരസ്‌നാനം കൊടുക്കുന്നതും നല്ലതാണ്.
ഛര്‍ദ്ദി
ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാന്‍ ശ്രമിക്കുന്നതാണ് ഛര്‍ദ്ദിക്കു കാരണം. കരിക്കിന്‍ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലര്‍ ചൂടുവെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ വെള്ളം അല്‍പാല്‍പമായി കുട്ടികള്‍ക്കു കൊടുക്കാം. തേന്‍ കൊടുക്കുന്നതും നല്ലതാണ്.
പനി
പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകര്‍ കാണുന്നു. ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാന്‍ പ്രാണശക്തി ശ്രമിക്കുന്നതാണ് പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോള്‍ പ്രകൃതിചികിത്സകര്‍ ശരീരത്തിലെ അഴുക്കിനെ പ്രധാന കാരണമായി കാണുന്നു. അഴുക്കുള്ളിടത്ത് അണുജീവികളുടെ സാന്നിധ്യമുണ്ടാകും. ശരീരം മുഴുവന്‍ ഇടക്കിടെ നനച്ചു തുടയ്ക്കുകയും വയറ്റത്തും നെറ്റിയിലും തോര്‍ത്തു നനച്ചിടുകയും (20 മിനിട്ട്) വേണം. പനി കൂടാതെ നോക്കാനും ശരീരോഷ്മാവ് കുറയ്ക്കാനും ഇതുകൊണ്ടു സാധിക്കും. പഴച്ചാറുകള്‍, കരിക്ക്, തേന്‍വെള്ളം മാത്രം കുടിച്ച് ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയില്‍ കുട്ടികളെ വിശ്രമിപ്പിക്കണം. എനിമ നല്‍കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്.
ജലദോഷം
ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, തലവേദന എന്നിങ്ങനെ പലവിധത്തില്‍ കുട്ടികളെ ശല്യപ്പെടുത്തുന്നതാണ് ഈ രോഗം. ദിവസവും മൂന്നു സ്പൂണ്‍ ചെറുപയര്‍ മുളപ്പിച്ചു കഴിക്കുകയും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും ഒരു സ്പൂണ്‍ തേനും നാലു സ്പൂണ്‍ തുളസിനീരും ചേര്‍ത്തു കുടിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ജലദോഷം, കഫക്കെട്ട് അപൂര്‍വമായേ വരികയുള്ളു. വന്നാല്‍ മൂന്നു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ദിവസവും 10 മിനിട്ട് ഇളംവെയില്‍ കൊള്ളുക.
വയറിളക്കം
ധാരാളം വെള്ളം മാത്രം കുടിച്ച് വിശ്രമിക്കുക. തേന്‍ ഇടക്കിടെ കഴിക്കുന്നത് ഗുണകരമാണ്. കരിക്ക് നല്‍കാവുന്നതാണ്. മാതളത്തിന്റെ തോല്‍ മോരില്‍ അരച്ചു കൊടുക്കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്. വയറിന്നു തോര്‍ത്തു നനച്ചു ചുറ്റണം, മൂന്നു വട്ടം.
മലബന്ധം
മലബന്ധം മറ്റു പല രോഗങ്ങളുടെയും തുടക്കമാകാം. നയിക്കുകയുമാവാം. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഗുണം ചെയ്യും. ആവശ്യത്തിനനുസരിച്ച് വെള്ളവും കുടിക്കുക. ആവശ്യമെങ്കില്‍ ശുദ്ധജല എനിമ എടുക്കുക.
ത്വഗ്രോഗങ്ങള്‍
ത്വഗ്രോഗങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പഴവര്‍ഗങ്ങള്‍ ധാരാളം കൊടുക്കുകയും പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുക. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുകയും വെയില്‍ കൊള്ളുന്നതും ശീലമാക്കുക. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കരുത്. പ്ലാവിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്.
soooooper market
സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ഉപഭോക്താക്കളെ പലപ്പോഴും എതിരേല്‍ക്കുക ഫ്രഷ് എന്ന ലേബലൊട്ടിച്ച ഭക്ഷ്യവസ്തുക്കളായിരിക്കും. ഇറച്ചിയും മുട്ടയും മല്‍സ്യവും പച്ചക്കറികളും ബ്രെഡും എല്ലാം ഫ്രെഷ് ആയി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടാകും. എന്നാല്‍ ഇത്തരം സാധനങ്ങള്‍ പലപ്പോഴും അത്ര ഫ്രഷ് ആകണമെന്നില്ലെന്ന് പുതിയ അന്വേഷണം വ്യക്തമാക്കുന്നു.
ഫ്രഷ് എന്ന ലേബലിലുള്ള ആട്ടിറച്ചിയും ആപ്പിളുകളും എല്ലാം തന്നെ മാസങ്ങള്‍ പഴക്കമുള്ളവയാണെന്ന് അലക്‌സ് റെന്‍ഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഇറച്ചിയാണ് ദിവസങ്ങളേറെ കഴിഞ്ഞിട്ടും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് ആയിട്ട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പു ചെയ്തശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇറച്ചിയായി മാര്‍ക്കറ്റിലെത്തുന്നത്.
ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ബ്രെഡിന്റെ സ്ഥിതിയും ഇങ്ങനെയാണ്. തയ്യാറാക്കി എതാണ്ട് രണ്ടുദിവസം കഴിഞ്ഞായിരിക്കും ബ്രെഡ് മാര്‍ക്കറ്റിലെത്തുന്നത്. കേടുവരാതിരിക്കാനായി പ്രിസര്‍വേറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം രാസവസ്തുക്കളുടെ പേരുവിവരം പാക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇനി ഇത്തരം ഫ്രഷ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം.
കാലാവധി കഴിഞ്ഞ മുട്ടകളും ഇത്തരത്തില്‍ ഫ്രഷ് ആയി വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ട പഴകിയാല്‍ അതിന്റെ രുചിയില്‍ വ്യത്യാസമുണ്ടാവുകയും ആരോഗ്യത്തിന് തന്നെ ഹാനികകരമാവുകയും ചെയ്യും. മല്‍സ്യങ്ങളാണ് എളുപ്പത്തില്‍ കേടുവരുന്ന മറ്റൊരു ഭക്ഷ്യവസ്തു. മല്‍സ്യങ്ങള്‍ കൂടുതല്‍ സമയം ശീതീകരണികളില്‍ തണുപ്പിച്ചാണ് എത്തുന്നത്.
അധികസമയം തണുപ്പിച്ച് സൂക്ഷിക്കുന്ന മല്‍സ്യം പോലുള്ളവ വിറ്റഴിക്കരുതെന്ന നിയമം തന്നെ പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ജ്യൂസ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മാര്‍ക്കറ്റുകളില്‍ ‘ഫ്രെഷ്’ ആയി ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.സൂപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ഉപഭോക്താക്കളെ പലപ്പോഴും എതിരേല്‍ക്കുക ഫ്രഷ് എന്ന ലേബലൊട്ടിച്ച ഭക്ഷ്യവസ്തുക്കളായിരിക്കും. ഇറച്ചിയും മുട്ടയും മല്‍സ്യവും പച്ചക്കറികളും ബ്രെഡും എല്ലാം ഫ്രെഷ് ആയി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടാകും. എന്നാല്‍ ഇത്തരം സാധനങ്ങള്‍ പലപ്പോഴും അത്ര ഫ്രഷ് ആകണമെന്നില്ലെന്ന് പുതിയ അന്വേഷണം വ്യക്തമാക്കുന്നു.
ഫ്രഷ് എന്ന ലേബലിലുള്ള ആട്ടിറച്ചിയും ആപ്പിളുകളും എല്ലാം തന്നെ മാസങ്ങള്‍ പഴക്കമുള്ളവയാണെന്ന് അലക്‌സ് റെന്‍ഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഇറച്ചിയാണ് ദിവസങ്ങളേറെ കഴിഞ്ഞിട്ടും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് ആയിട്ട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പു ചെയ്തശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് ഇറച്ചിയായി മാര്‍ക്കറ്റിലെത്തുന്നത്.
ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ബ്രെഡിന്റെ സ്ഥിതിയും ഇങ്ങനെയാണ്. തയ്യാറാക്കി എതാണ്ട് രണ്ടുദിവസം കഴിഞ്ഞായിരിക്കും ബ്രെഡ് മാര്‍ക്കറ്റിലെത്തുന്നത്. കേടുവരാതിരിക്കാനായി പ്രിസര്‍വേറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം രാസവസ്തുക്കളുടെ പേരുവിവരം പാക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇനി ഇത്തരം ഫ്രഷ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കണം.
കാലാവധി കഴിഞ്ഞ മുട്ടകളും ഇത്തരത്തില്‍ ഫ്രഷ് ആയി വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ട പഴകിയാല്‍ അതിന്റെ രുചിയില്‍ വ്യത്യാസമുണ്ടാവുകയും ആരോഗ്യത്തിന് തന്നെ ഹാനികകരമാവുകയും ചെയ്യും. മല്‍സ്യങ്ങളാണ് എളുപ്പത്തില്‍ കേടുവരുന്ന മറ്റൊരു ഭക്ഷ്യവസ്തു. മല്‍സ്യങ്ങള്‍ കൂടുതല്‍ സമയം ശീതീകരണികളില്‍ തണുപ്പിച്ചാണ് എത്തുന്നത്.
അധികസമയം തണുപ്പിച്ച് സൂക്ഷിക്കുന്ന മല്‍സ്യം പോലുള്ളവ വിറ്റഴിക്കരുതെന്ന നിയമം തന്നെ പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് വില്‍പ്പന തകൃതിയായി നടക്കുന്നത്. ജ്യൂസ്, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മാര്‍ക്കറ്റുകളില്‍ ‘ഫ്രെഷ്’ ആയി ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.