അയല പോലുള്ള സാധാരണ മല്‍സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രയോജനകരമാണ്. ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്നത് പ്രതിരോധിക്കാന്‍ ഇതിന് കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ല കൊളസ്‌ട്രോള്‍ അത്യാന്താപേക്ഷിതമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യും. എന്നാല്‍ മല്‍സ്യം എണ്ണയില്‍ വറുക്കുന്നതിന് പകരം നന്നായി വേവിച്ചു കറിവെച്ചു വേണം കഴിക്കാന്‍. മല്‍സ്യാഹാരം കുട്ടികളില്‍ ഒരു ശീലമാക്കി മാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം
Visitors
Monday, 12 December 2011
ബുദ്ധി വികസിക്കാന്‍ മല്‍സ്യം .
അയല പോലുള്ള സാധാരണ മല്‍സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രയോജനകരമാണ്. ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്നത് പ്രതിരോധിക്കാന്‍ ഇതിന് കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ല കൊളസ്‌ട്രോള്‍ അത്യാന്താപേക്ഷിതമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യും. എന്നാല്‍ മല്‍സ്യം എണ്ണയില്‍ വറുക്കുന്നതിന് പകരം നന്നായി വേവിച്ചു കറിവെച്ചു വേണം കഴിക്കാന്‍. മല്‍സ്യാഹാരം കുട്ടികളില്‍ ഒരു ശീലമാക്കി മാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം
മധുരം കുറയ്ക്കൂ ആരോഗ്യം നേടൂ.
അകാല നരയെ ചെറുക്കാം.
കറിവേപ്പില നരയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കറിവേപ്പില ധാരാളം ചേര്‍ത്ത് തിളപ്പിക്കുന്ന വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും കറിവേപ്പില കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നരയെ ചെറുക്കും.
ചെമ്പരത്തിപ്പൂവ്, നെല്ലിക്കാത്തോട്, കടുക്കാത്തോട് എന്നിവ 100 ഗ്രാം വീതമെടുത്ത് 50 ഗ്രാം വെളിച്ചെണ്ണയില്‍ അത് കരിയുന്നത് വരെ തിളപ്പിച്ച് അരിച്ചെടുത്ത് തലയില്‍ തേക്കുന്നതും നരയില്ലാതാക്കും
പേരയ്ക്ക പോഷക സമൃദ്ധം.
താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട്. കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത് നല്ലതാണ് . ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല്‍ വിറ്റാമിന്‍ സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം
അഴകാര്‍ന്ന മുടിക്ക്.
അഴകാര്‍ന്ന മുടിക്ക്.
ഉലുവയുടെ ഗുണങ്ങള്‍.
ജീരകം എന്ന ഔഷധം.
Subscribe to:
Posts (Atom)